March 2, 2026
  • March 2, 2026
Breaking News

മാതാവിനൊപ്പം ആയുര്‍വേദ ആശുപത്രിയിലെത്തിയ 16കാരിയെ പീഡിപ്പിച്ചു. നാദാപുരത്ത് 25കാരനായ ഡോക്ടര്‍ അറസ്റ്റില്‍

by on August 19, 2025 0

കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയില്‍ ചികിത്സക്കായി മാതാവിനൊപ്പം എത്തിയ 16കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റില്‍. നാദാപുരം-തലശ്ശേരി റോഡില്‍ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ കല്ലാട്ട് സ്വദേശി മഠത്തില്‍ വീട്ടില്‍ ശ്രാവണ്‍ (25) നെയാണ് നാദാപുരം ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.   ജൂലൈയില്‍ മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയ സമയത്താണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയതിനെത്തുടർന്നാണ് നടപടി

Read More

മാനസികാരോഗ്യവളർച്ചയ്ക്ക് വായനാ സംസ്കാരം അനിവാര്യം* ഐ എ പി സെമിനാർ

by on August 19, 2025 0

*മാനസികാരോഗ്യവളർച്ചയ്ക്ക് വായനാ സംസ്കാരം അനിവാര്യം* ഐ എ പി സെമിനാർ   കണ്ണൂർ: വിദ്യാർത്ഥി സമൂഹത്തിൽ വായനാ സംസ്കാരം വളർത്തുക വഴി അവരുടെ മാനസികാരോഗ്യ വളർച്ച മികച്ചതാക്കാൻ പറ്റുമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) എക്സിക്യൂട്ടീവ് ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നടത്തുന്ന *കുട്ടി സ്മാർട്ട് സെമിനാർ* കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ...

Read More

ഏഷ്യാ കപ്പ്; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും,​ സഞ്ജു സാംസൺ ടീമിൽ

by on August 19, 2025 0

മുംബയ്: 2025ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബിസിസിഐ സെലക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്.     ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. എന്നാൽ ശ്രേയസ് അയ്യർക്കും യശസ്വിജയ്‌സ്വാളിനും ടീമിൽ ഇടം നേടാനായില്ല. സഞ്ജു സാംസണെ ഓപ്പണറാണായി പരിഗണിക്കുമെന്ന് അഗാർക്കർ‌ പറഞ്ഞു....

Read More

ബി സുദര്‍ശൻ റെഡ്ഡി; ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ ഇന്ത്യാ സഖ്യം

by on August 19, 2025 0

ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ ഇന്ത്യാ സഖ്യം. സുപ്രിംകോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ഇന്ത്യാ മുന്നണി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തീരുമനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.   ആശയപരമായ യുദ്ധമാണ് നടക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് ബി സുദർശൻ റെഡ്ഡി എന്നും എല്ലാവരും ഈ പേരിനെ അംഗീകരിച്ചുവെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. 21ന് നോമിനേഷൻ സമർപ്പിക്കുമെന്ന് ഇന്ത്യാ...

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന് പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് രാജ്‌നാഥ് സിങ്

by on August 18, 2025 0

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിപി രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്രം. ഇന്ത്യസഖ്യത്തിന്റെ പിന്തുണ തേടി നേതാക്കളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫോണ്‍ ചെയ്തു. സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കില്ല എന്നാണ് ഡിഎംകെയുടെ നിലപാട്. ഇന്ന് ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. (CP Radhakrishnan is NDA’s VP Pick Rajnath seeks Kharge’s support) എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സിപി രാധാകൃഷ്ണനെ തിരഞ്ഞെടുത്തതോടെ...

Read More

വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയ; ഉത്തരവിട്ട് സുപ്രീംകോടതി

by on August 18, 2025 0

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രിംകോടതി. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരും ചാന്‍സിലറും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ കൈമാറി. ഗവര്‍ണര്‍ നിര്‍ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. സെര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ വിസി നിയമനത്തില്‍ നിര്‍ണായകമാകും. രണ്ട് സര്‍വകലാശാലകള്‍ക്കും വിസി നിയമനം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു മാസത്തിനുള്ളില്‍ നടപടികളില്‍ പുരോഗതി അറിയിക്കണമെന്നും വ്യക്തമാക്കി. ജഡ്ജിയെ സമിതി അധ്യക്ഷനാക്കണമെന്നും ഇല്ലെങ്കില്‍...

Read More

നാലാം ക്ലാസ് കൈപുസ്തകത്തിലെ പിഴവ്; ‘പുസ്തകം തയാറാക്കിയവരെ ഡീബാര്‍ ചെയ്യും’ ; മന്ത്രി വി ശിവന്‍കുട്ടി

by on August 18, 2025 0

നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ പിഴവ് ഉണ്ടായതില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ്‌സിഇആര്‍ടിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തില്‍ ചരിത്രപരമായ ചില പിശകുകള്‍ സംഭവിച്ചതായി അറിയാന്‍ കഴിഞ്ഞുവെന്ന് മന്ത്രി...

Read More

പുഴയോരം വൃർത്തിയാക്കി മാതൃകയായിഒരു കൂട്ടായ്മ

by on August 18, 2025 0

പുഴയോരം വൃർത്തിയാക്കി മാതൃകയായിഒരു കൂട്ടായ്മ .തലശ്ശേരിക്കടുത്ത് എസ്.എൻപുരത്തെ ഇ എം എസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആണ് ഉമ്മൻചിറപുഴയുടെ കൈവഴിയായ എസ് എൻപുരംപുഴയുടെ ഇരുഭാഗങ്ങളും വൃർത്തിയാക്കിയത്. കാട് മൂടി കിടന്ന സ്ഥലങ്ങളാണ് എല്ലാം മറന്ന് എല്ലാവരും ഒത്ത് കൂടി മാലിന്യങ്ങൾ ഉൾപ്പെടെ ഒഴിവാക്കിയത്.ശക്തമായ മഴയും പുഴയിലെ അടി ഒഴുക്കും കാര്യമാക്കാതെയാണ് ഇത്തരം ഒരു പരിപാടി നടന്നത്.ഇ എം എസ് ഓഫീസ് സെക്രട്ടറി ഇ.ജിജേഷിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പനോളി ആണ്ടി, മാണിയത്ത് പ്രശാന്ത് ടി. മനോഹരൻ, രാജീവൻ,...

Read More

ഓപ്പറേഷന്‍ റൈഡല്‍; കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

by on August 18, 2025 0

കൊല്ലത്ത് പൊലീസ് പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ 17 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. പിടിയിലായവരില്‍ അഞ്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമുണ്ടെന്ന് ഞെട്ടിക്കുന്ന വിവരം. രണ്ടര മണിക്കൂര്‍ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഇത്രയധികം ഡ്രൈവര്‍മാരെ മദ്യപിച്ചതിന് പിടികൂടിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണിന്റെ നിര്‍ദേശ പ്രകാരം കൊല്ലം സിറ്റി പരിധിയിലായിരുന്നു പരിശോധന. മധ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊല്ലം എസിപി...

Read More

വികസന നേട്ടം പറയാന്‍ മന്ത്രിമാരെത്തും; വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍

by on August 16, 2025 0

തിരുവനന്തപുരം: സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാൻ സംസ്ഥാന സര്‍ക്കാര്‍. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ രണ്ടു തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശവകുപ്പിനാണ് പ്രചാരണ ഏകോപന ചുമതല. സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങളെകുറിച്ചുള്ള ബോധവത്കരണം, ഭാവി വികസനത്തിനായുള്ള പൊതുജനാഭിപ്രായ രൂപവത്കരണം എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ മേഖലകളിലുള്ള 500 ഓളം പേരെ പങ്കെടുപ്പിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ദിവസം വികസന...

Read More