March 2, 2026
  • March 2, 2026
Breaking News

കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

by on August 10, 2025 0

കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചു. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89) കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആൻ്റോ എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ആണ്. ഇയാളെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലൻസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്....

Read More

അന്ന് മൃതദേഹം വിട്ടുകിട്ടാൻ വളയൂരി കൊടുത്തു: ഇന്ന് ആംബുലൻസിന് മുന്നിലോടി വഴിയൊരുക്കി അതേ പോലീസുകാരി

by on August 10, 2025 0

ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച വീട്ടുകാർക്ക് പണയംവയ്ക്കാൻ സ്വന്തം വളയൂരി നൽകിയ പോലീസുകാരി. മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയ ഉദ്യോഗസ്ഥ. അതെ, അപർണ ലവകുമാറിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആണ് ഇന്നവർ. ഉത്തരവാദിത്തങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഇപ്പോഴും അപർണ. രൂക്ഷമായ ​ഗതാ​ഗതക്കുരുക്കിനിടെ അത്യാസന്ന നിലയിൽ രോ​ഗിയുമായി വന്ന...

Read More

ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ

by on August 9, 2025 0

മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓ​ഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓ​ഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്സ് അക്കൗണ്ടുകൾ എടുത്ത ഉപയോക്താക്കൾക്കാണ്. മെട്രോ, ന​ഗര പ്രദേശങ്ങളിൽ മിനിമം ബാലൻസ് 50,000 രൂപയും അ‍ർധ ന​ഗരപ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 10,000 രൂപയുമാണ് നിലനിർത്തേണ്ട മിനിമം ബാലൻസ്. അഞ്ചിരട്ടി വർധനയാണ് പുതുക്കിയ ഘടന പ്രകാരം നിലവിൽ വന്നിരിക്കുന്നത്....

Read More

ഓപ്പറേഷൻ‌ സിന്ദൂർ; ‘പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു’; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

by on August 9, 2025 0

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി. ഒരു വലിയ എയർ ക്രാഫ്റ്റും തകർത്തെന്ന് വ്യോമസേനാ മേധാവി അമർ പ്രീത് സിങിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തത്. ഇതാദ്യമായാണ് പാക് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേനാമേധാവി സ്ഥിരീകരിക്കുന്നത്. റഷ്യൻ നിർമ്മിത വിമാനവേധ മിസൈലായ എസ്-400 ആണ് പാകിസ്താൻ ജെറ്റുകളെ വീഴ്ത്തിയെന്ന് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ജേക്കബാബാദ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന എഫ്-16 ജെറ്റുകളും, ബൊളാരി...

Read More

അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടു,മന്ത്രി രാജിവെക്കണം; ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

by on August 9, 2025 0

ആരോഗ്യവകുപ്പിനെതിരെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഡോ ഹാരിസ് ഹസൻ വിവാദത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും,ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. സത്യം പറഞ്ഞ ഡോക്ടറെ ഹരാസ് ചെയ്യാൻ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കള്ളങ്ങൾ പറഞ്ഞു പറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പിനെ കുളമാക്കി. ഇതൊന്നും സിസ്റ്റത്തിന്റെ തകരാറല്ല മന്ത്രിയുടേതാണ്.ആരോഗ്യവകുപ്പ് ഒന്ന് നന്നാക്കാൻ അഞ്ചുവർഷമായിട്ടും...

Read More

കേരള സർവകലാശാല രജിസ്ട്രാർക്ക് ശമ്പളം ഇല്ല; അനിൽകുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവ് നടപ്പിലായി

by on August 9, 2025 0

കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് ശമ്പളം നൽകരുതെന്ന വിസിയുടെ ഉത്തരവ് നടപ്പിലായി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല. സസ്പെൻഷനിലായ ഉദ്യോഗസ്ഥന് ശമ്പളം നൽകേണ്ടതില്ല എന്നാണ് വിസിയുടെ നിലപാട്. രണ്ട് ശമ്പള പട്ടികയിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. കോടതി വിധിക്ക് ശേഷം തുടർനടപടിയെന്ന് സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് വിസി നിർദേശം നൽകിയിരുന്നു. സർക്കാർ കാര്യങ്ങൾ ഒത്തുതീർക്കാൻ ശ്രമിക്കുമ്പോഴാണ് വിസി വിട്ടുവീഴ്ച കൂടാതെ ഈ നടപടി സ്വീകരിച്ചത്.നേരത്തെ...

Read More

‘മെമ്മറി കാർഡ് വിവാദത്തിൽ നുണപ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കുന്നു’;വനിതാ കമ്മീഷനെ സമീപിച്ച് കുക്കു പരമേശ്വരൻ

by on August 9, 2025 0

തിരുവനന്തപുരം: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത മെമ്മറി കാര്‍ഡ് വിവാദത്തില്‍ വനിതാ കമ്മീഷനെ സമീപിച്ച് നടി കുക്കു പരമേശ്വരന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവിക്ക് കുക്കു പരമേശ്വരന്‍ പരാതി നല്‍കി. സൈബര്‍ ആക്രമണങ്ങളില്‍ നടപടി തേടിയാണ് കുക്കു പരമേശ്വരന്‍ വനിതാ കമ്മീഷനെ സമീപിച്ചത്. മെമ്മറി കാര്‍ഡ് വിവാദത്തില്‍ നുണപ്രചാരണം നടക്കുന്നതായി കുക്കു പരമേശ്വരന്‍ പരാതിയില്‍ പറയുന്നു. നിരന്തരം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായും കുക്കു പരമേശ്വരന്‍ പരാതിപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അടക്കം...

Read More

നടുക്കം മാറാത്ത 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ​ദിനം

by on August 9, 2025 0

ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി രേഖപ്പെടുത്തിയ മറ്റൊരു ദിനം. 1945 ഓഗസ്റ്റ് 6-നു ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബിട്ടതിന്റെ വാർഷികമാണിന്ന്. 1945 ഓഗസ്റ്റ് 9. എൺപതു വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസമാണ് ജപ്പാനിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിക്കുന്നത്. ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുൻപായിരുന്നു നാഗസാക്കിയെയും അമേരിക്ക കണ്ണീർക്കയത്തിലാക്കിയത്. 4630കിലോ ടൺ ഭാരവും ഉഗ്ര സ്‌ഫോടകശേഷിയുമുള്ള ഫാറ്റ്മാൻ എന്ന പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ ചുട്ടുചാമ്പലാക്കിയത്....

Read More

‘സകല സ്ത്രീകൾക്കും വേണ്ടി സംസാരിക്കാൻ കനൽ ഒരു തരി മതി’; BJPയുടെ ജംബോ കോർ കമ്മിറ്റിക്കെതിരെ വിമർശനം

by on August 8, 2025 0

ബിജെപിയുടെ ജംബോ കോർ കമ്മിറ്റിയിൽ കൂടുതൽ പേർക്ക് അതൃപ്തി. കോർ കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്ത് ടിപി സിന്ധു മോൾ. സകല സ്ത്രീകൾക്കും വേണ്ടി സംസാരിക്കാൻ കനൽ ഒരു തരി മതിയെന്നും ബിജെപി വക്താക്കളുടെ ഗ്രൂപ്പിൽ ടി പി സിന്ധു മോളുടെ പരിഹാസം. 22 പേരുടെ ജംബോ കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ മാത്രമാണ് ഏക വനിത. “21 നാരായണന്മാരും ഒരു നാരായണിയും മതി എന്നുള്ള തീരുമാനം എടുത്തിട്ടുണ്ട്. പുരുഷന്മാർ പൊതുവേ അബലന്മാർ ആയതാവും...

Read More

കൊല്ലത്ത് മൂന്നാം ക്ലാസുകാരനുനേരെ രണ്ടാനച്ഛൻ്റെ ക്രൂരത; കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു

by on August 8, 2025 0

കൊല്ലം: മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛൻ്റെ ക്രൂരത. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുഞ്ഞിൻ്റെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വികൃതി കാണിച്ചതിന്റെ പേരിലാണ് ഇയാൾ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.  

Read More