March 2, 2026
  • March 2, 2026
Breaking News

ആലപ്പുഴയുടെ വിപ്ലവ ഭൂമിയിൽ വി എസ് എത്തി; സമരപുത്രനെ ഏറ്റുവാങ്ങി ജന്മനാട്

by on July 23, 2025 0

അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി...

Read More

വി.എസിന് അനുശോചനം: മൗനജാഥ നടത്തി

by on July 22, 2025 0

വി.എസിന് അനുശോചനം: മൗനജാഥ നടത്തി   വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ന്യൂമാഹി ടൗണിൽ മൗന ജാഥയും അനുശോചനവും നടന്നു കെ ജയപ്രകാശൻ, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു

Read More

വി.എസിന്റെ സംസ്‌കാരം; ആലപ്പുഴ ജില്ലയില്‍ നാളെ അവധി

by on July 22, 2025 0

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ( ജൂലൈ 23 ) ന് അവധി പ്രഖ്യാപിച്ചു. വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ആലപ്പുഴയില്‍ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി ജില്ലയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.   വിളികേള്‍ക്കാത്ത ദൈവങ്ങളെ ഇനി വിളിക്കുന്നില്ല; അന്ന് വി.എസ്. തീരുമാനിച്ചു   നേരത്തെ, വി.എസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി...

Read More

വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടു, അദ്ധ്യാപകൻ കസ്റ്റഡിയിൽ

by on July 22, 2025 0

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അദ്ധ്യാപകൻ കസ്റ്റഡിയിൽ. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപാണ് കസ്റ്റഡിയിലായത്. പരാതി ലഭിച്ചതിനെത്തുടർന്നാണ് നഗരൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയെടുത്തതിനുശേഷം തുടർ നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

നിര്‍ത്താതെ പോയ ആള്‍ട്ടോ കാറിനെ പിന്തുര്‍ന്ന് പിടികൂടി, ഡ്രൈവര്‍ ഓടിപ്പോയി; കടത്തിയത് 272 ലിറ്ററിലേറെ കര്‍ണാടക മദ്യം

by on July 22, 2025 0

കാസർകോട്: കാസർകോട് കാറില്‍ കടത്തിക്കൊണ്ട് വന്ന 272 ലിറ്ററിലധികം കർണാടക മദ്യം പിടിച്ചെടുത്തു. രാത്രി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ആരിക്കാടിയില്‍ വെച്ച്‌ നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്. വാഹനം ഓടിച്ചിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച്‌ ഓടിപ്പോയതിനാല്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) പ്രമോദ് കുമാർ വി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.   ആരിക്കാടിയില്‍ നടത്തിയ പരിശോധനക്കിടെ...

Read More

ഇന്നും കനത്ത് പെയ്യും, പരക്കെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍

by on July 22, 2025 0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം മുതല്‍ കാസർകോട് വരെയുള്ള 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കൻ കർണാടക തീരം മുതല്‍ തെക്കൻ ആന്ധ്രാ തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻകാറ്റ് ശക്തമാണ്. 24-ാം തീയതിയോടെ വടക്കൻ ബംഗാള്‍...

Read More

വിഎസിൻ്റെ വിയോഗം: പൊതുദര്‍ശനവും വിലാപയാത്രയും കണക്കിലെടുത്ത് തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

by on July 22, 2025 0

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസിൻ്റെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിംഗ് ബോര്‍ഡ് ജങ്ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവടങ്ങളില്‍ ഇറങ്ങിയ ശേഷം ദര്‍ബാര്‍ ഹാളിലേക്ക് പോകണം. പൊതുദര്‍ശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ യൂണിവേഴ്സിറ്റി ക്യാമ്ബസ്, വെള്ളയമ്ബലം വാട്ടര്‍ അതോറിറ്റി പാര്‍ക്കിംഗ് ഗ്രൗണ്ട്,...

Read More

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു; ആരോഗ്യ പ്രശ്നങ്ങൾ മൂലമെന്ന് വിശദീകരണം

by on July 21, 2025 0

  ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യ പ്രശ്നങ്ങൾ മൂലമെന്നാണ് വിശദീകരണം. ‘ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു’, രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനയച്ച രാജി കത്തിൽ ധൻകർ പറഞ്ഞു. 2022 ഓഗസ്റ്റ് 11 നാണ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്

Read More

സംസ്ഥാനത്ത് നാളെ പൊതു അവധി; ബസ് സമരം പിൻവലിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം.

by on July 21, 2025 0

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. കൂടാതെ, സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. നാളെ പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.   സംസ്കാരം ബുധനാഴ്ച വി.എസിന്റെ ഭൗതികദേഹം ഇന്ന് എ.കെ.ജി. പഠന കേന്ദ്രത്തിലേക്ക് കൊണ്ടുവരും. രാത്രി ഒൻപതുമണിയോടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിക്കും. നാളെ (ചൊവ്വാഴ്ച)...

Read More

വിപ്ലവനക്ഷത്രം അണഞ്ഞു; വി.എസ്. അന്തരിച്ചു

by on July 21, 2025 0

  തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകനായി, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അന്തരിച്ചു. നൂറ്റിരണ്ടാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല വീണത്.   മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാർധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി...

Read More