March 2, 2026
  • March 2, 2026
Breaking News

തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ മുന്നിൽ ഉപരോധ സമരം

by on July 21, 2025 0

തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ മുന്നിൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധസമരം നടത്തി. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം..ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം പി അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു. സുശീൽ ചന്ദ്രോത്. ഉച്ചുമ്മൽ ശശി. കെ ഇ പവിത്രരാജ്. റാഫി ഹാജി. എം പി സുധീർ ബാബു. കെ പി രാഗിണി. എ ഷർമിള.എൻ മോഹനൻ. യൂ സിയാദ്. മനോജ്‌ നാലാങ്കണ്ടതിൽ. കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.ഹോസ്പിറ്റൽ സൂപ്രണ്ടിനെ സമരക്കാർ...

Read More

സാധാരണക്കാരായ ജനങ്ങളെ ചേർത്ത് പിടിക്കണം – ഷാഫി പറമ്പിൽ എം.പി.

by on July 21, 2025 0

സാധാരണക്കാരായ ജനങ്ങളെ ചേർത്ത് പിടിക്കണം – ഷാഫി പറമ്പിൽ എം.പി. ന്യൂമാഹി: സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും മനസിലാക്കി അവരെ ചേർത്തു പിടിക്കാൻ പൊതു പ്രവർത്തകർക്ക് കഴിയണമെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ന്യൂമാഹി പരിമഠത്ത് നവീകരിച്ച കോൺഗ്രസ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ നേട്ടങ്ങളെ തമസ്കരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വമായ പ്രവർത്തനങ്ങൾ നടത്തുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ജീവിതം പൊതു പ്രവർത്തകർ മാതൃകയാക്കേണ്ടതാണെന്നും എം.പി. കൂട്ടിച്ചേർത്തു. കോൺഗ്രസ് ന്യൂമാഹി...

Read More

ഓപറേഷൻ സിന്ദൂര്‍ പൂര്‍ണവിജയം, ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടു’: പ്രധാനമന്ത്രി നരേന്ദ്ര മോദി

by on July 21, 2025 0

ന്യൂഡല്‍ഹി: ഇന്ത്യൻ സേന ലക്ഷ്യം നിറവേറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപറേഷൻ സിന്ദൂർ പൂർണവിജയമാണെന്നും ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടുവെന്നും മോദി പറഞ്ഞു. വർഷകാല പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദികളുടെ കേന്ദ്രങ്ങളാണ് 22 മിനിറ്റില്‍ സൈന്യം തകർത്തത്. തീവ്രവാദികളെ തുടച്ചുനീക്കിയെന്നും നക്‌സലുകളെ ശക്തമായി നേരിട്ടുവെന്നും മോദി പറഞ്ഞു.   നക്‌സലുകള്‍ ചുവപ്പിച്ച ഇനനാഴികള്‍ ഇപ്പോള്‍ ഹരിതമേഖലയായി. പാർലമെന്റിന്റെ വർഷകാല സമ്മേളനം വിജയ് ഉത്സവ് ആണെന്നും മോദി...

Read More

189 പേ‍ര്‍ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; ശിക്ഷാവിധി റദ്ദാക്കി, 12 പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

by on July 21, 2025 0

മുബൈ: 2006 ല്‍ മുംബൈയില്‍ നടന്ന ട്രെയിൻ സ്‌ഫോടനത്തില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 12 പേരെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. 2015ല്‍ വിചാരണ കോടതി ഈ 12 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇവരില്‍ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്.   ജസ്റ്റിസ് അനില്‍ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച്, പ്രതികള്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു. 2006 ല്‍ മുംബൈയില്‍ നടന്ന ട്രെയിൻ സ്‌ഫോടനത്തില്‍ 189...

Read More

കാര്‍ത്തികപ്പള്ളി സ്കൂളില്‍ സംഘര്‍ഷം; സിപിഐഎം- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, കയ്യാങ്കളി ക്ലാസ് നടക്കുമ്ബോള്‍

by on July 21, 2025 0

ആലപ്പുഴ: കാർത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നടന്ന യൂത്ത് കോണ്‍ഗ്രസ് മാർച്ച്‌ സംഘർഷത്തില്‍ കലാശിച്ചു. സ്കൂള്‍ വളപ്പിലാണ് സിപിഐഎം- യൂത്ത് കോണ്‍ഗ്രസ് സംഘർഷമുണ്ടായത്. സ്കൂളില്‍ ക്ലാസ് നടക്കുന്നതിന് ഇടയിലായിരുന്നു കയ്യാങ്കളി. സംഘർഷത്തില്‍ മാധ്യമ പ്രവർത്തകനും പഞ്ചായത്ത് അംഗത്തിനും പരിക്കേറ്റു. സ്കൂളിന്റെ ഗേറ്റ് തള്ളിത്തുറന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വളപ്പില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിന് എതിർവശത്തായി സിപിഐഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവർ നിലയുറപ്പിച്ചിരുന്നു. ഇവർ തമ്മിലാണ് സംഘർഷം നടന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പാത്രങ്ങള്‍ അടക്കം...

Read More

ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്ത്രീകള്‍തന്നെ ഉചിതമായ മറുപടി കൊടുക്കണം: റഹ്‌മത്തുല്ല സഖാഫി എളമരം

by on July 21, 2025 0

കോഴിക്കോട്: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം. ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായസ്ത്രീ കള്‍തന്നെ ഉചിതമായമറുപടി കൊടുക്കണമെന്ന് റഹ്‌മത്തുല്ല സഖാഫി പറഞ്ഞു.   ശ്രീനാരായണഗുരു എന്ന കേരളം ആദരിക്കുന്ന ഒരുമനുഷ്യന്റെ പേരില്‍ സംഘടിച്ചു വർഗീയതപറയുന്ന ഇദ്ദേഹത്തെ വിശ്രമ ജീവിതത്തിനയക്കാൻ സമയമായിട്ടുണ്ടെന്ന് സമുദായംഗങ്ങള്‍ തിരിച്ചറിയണമെന്ന് റഹ്‌മത്തുല്ല സഖാഫി പ്രതികരിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു റഹ്‌മത്തുല്ല സഖാഫിയുടെ പ്രതികരണം.   രണ്ട്...

Read More

നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെ സന്ദര്‍ശിച്ച്‌ ചാണ്ടി ഉമ്മൻ

by on July 21, 2025 0

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ചാണ്ടി ഉമ്മൻ എംഎല്‍എ കാന്തപുരം എ പി അബൂബക്കർ മുസലിയാരെ സന്ദർശിക്കുന്നു. മര്‍കസില്‍ എത്തി കൂടിക്കാഴ്ച നടത്തുകയാണ്. യെമനിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചെങ്കിലും മാപ്പു നല്‍കുന്നതിന് തലാലിന്‍റെ കുടുംബം തയ്യാറായിട്ടില്ല. അനിശ്ചിതത്വത്തിനിടെയാണ് കൂടിക്കാഴ്ച. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചിരുന്നു. സെയ്ദ് ഉമർ ഹഫീസ്...

Read More

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; 10 യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

by on July 20, 2025 0

ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതോടെ രോഗി മരിക്കാനിടയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസുകാരായ പത്ത് പേരെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം ലാൽ റോഷി ഉൾപ്പടെയുള്ളവരാണ് പ്രതികൾ. രോഗിയെ കയറ്റാൻ വന്ന ആബുലൻസ് പ്രതികൾ തടഞ്ഞെന്നാണ് കേസ്. മെഡിക്കൽ ഓഫീസറുടെയടക്കം ഡ്യൂട്ടി പ്രതിഷേധക്കാർ തടസപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. കല്ലംകുടി സ്വദേശിയായ ബിനുവിനെ ആസിഡ് അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ ഇന്നലെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. അത്യാസന്ന നിലയിലായിരുന്ന ബിനുവിനെ...

Read More

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ.

by on July 20, 2025 0

കോഴിക്കോട്: കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട. ഒരു കിലോ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട സ്വദേശി സൂര്യ വിമാനത്താവളം വഴി എം ഡി എം എ കടത്തുകയായിരുന്നു. പുറത്തിറങ്ങിയ സൂര്യയെ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൂര്യയെ കാത്ത് വിമാനത്താവളത്തിന് പുറത്തു നിന്നിരുന്ന 3 പേരെയും കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു....

Read More

എല്ലാം അന്വേഷിക്കാൻ ഇഡി സൂപ്പര്‍ കോപ്പ് അല്ല’: മദ്രാസ് ഹൈക്കോടതി

by on July 20, 2025 0

ചെന്നൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കണ്ണില്‍പ്പെടുന്ന എല്ലാം അന്വേഷിക്കാൻ ഇഡി ഒരു ‘സൂപ്പർ കോപ്പ്’ അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ ആസ്ഥാനമായുള്ള ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 901 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കാനുള്ള ജനുവരി 31-ലെ ഇഡി ഉത്തരവിനെ ചോദ്യം ചെയ്ത് കമ്ബനി കോടതിയില്‍ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 2006-ല്‍ ഛത്തീസ്ഗഢില്‍ ഒരു താപവൈദ്യുത നിലയം പ്രവർത്തിപ്പിക്കുന്നതിനായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് സിബിഐ...

Read More