March 2, 2026
  • March 2, 2026
Breaking News

മകനുമായെത്തി പുഴയില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന് വേണ്ടി തിരച്ചില്‍

by on July 20, 2025 0

കണ്ണൂർ: പഴയങ്ങാടിയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി. യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കുട്ടിക്കായി തിരച്ചില്‍ നടത്തി വരികയാണ്. കണ്ണൂർ വെങ്ങര സ്വദേശി എം.വി. റീമയാണ് മരിച്ചത്. ചെമ്ബല്ലികുണ്ട് പാലത്തില്‍നിന്നാണ് യുവതി മൂന്ന് വയസ്സുള്ള മകനേയുംകൊണ്ട് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുഞ്ഞിനായി ഫയർഫോഴ്സും നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ്. റീമ കുറച്ചുകാലമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഭർതൃപീഡനത്തെത്തുടർന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റീമയും ഭർത്താവും ഗള്‍ഫിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍...

Read More

വയനാട് ഫണ്ട് തട്ടിപ്പ്: ബിരിയാണി ചലഞ്ച് വഴി പിരിച്ച ഫണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ ചെലവഴിച്ചു, എല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറിവോടെ

by on July 20, 2025 0

യൂത്ത് കോണ്‍ഗ്രസ് വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തില്‍ പാലക്കാടും വ്യാപക ക്രമക്കേട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം വിവിധ ജില്ലകളില്‍ ഫണ്ട് ശേഖരിച്ചു. സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറിവോടെയാണ് പാലക്കാട് ഫണ്ടുമുക്കല്‍ നടന്നത്.   വയനാട്ടിലെ ഫണ്ട് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായി ചെലവഴിച്ചു. രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് ചെലവഴിച്ചത്. രണ്ടര ലക്ഷം നിയോജക മണ്ഡലം കമ്മിറ്റികളോട് പിരിക്കാനായിരുന്നു നിർദേശം. എന്നാല്‍ ലക്ഷങ്ങള്‍ ബിരിയാണി ചലഞ്ചിലൂടെയും ദോത്തി, സാരി ചലഞ്ചിലൂടെയും പിരിച്ചിട്ടും ദുരിതാശ്വാസ പുനരധിവാസത്തിനായി കൈമാറിയില്ല....

Read More

ഇന്ന് ജൂലൈ 20, അന്താരാഷ്ട്ര ചാന്ദ്ര ദിനം, സി.കെ. ഗുപ്തന്റേയും നസീറുദ്ദിൻ ഷായുടെയും ജന്മദിനം, ബ്രിട്ടീഷ് കൊളംബിയ, കാനഡ കോണ്‍ഫെഡെറേഷന്റെ ഭാഗമായതും ഫോര്‍ഡ് മോട്ടോര്‍ കമ്ബനി അതിന്റെ ആദ്യ കാര്‍ കയറ്റുമതി നടത്തിയതും ഇതെ ദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്കൊല്ലവർഷം 1200 കർക്കടകം 4 കാർത്തിക / ദശമി 2025 ജൂലൈ 20, ഞായർ 0530 AM- പൂയം ഞാറ്റുവേലാരംഭം

by on July 20, 2025 0

**** ചരിത്രത്തില്‍ ഇന്ന് , വർത്തമാനവും … **************   കൊല്ലവർഷം 1200 കർക്കടകം 4 കാർത്തിക / ദശമി 2025 ജൂലൈ 20, ഞായർ   0530 AM- പൂയം ഞാറ്റുവേലാരംഭം   ഇന്ന് ;   * മാർ ഏലിയാ ദീർഘദർശിയുടെ ഓർമ്മ   * അന്താരാഷ്ട്ര ചാന്ദ്ര ദിനം! [ International Lunar Day ; 1969 – അപ്പോളോ 11 ചാന്ദ്ര ദൗത്യത്തിൻ്റെ ഭാഗമായി മനുഷ്യൻ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതിൻ്റെ...

Read More

സാധാരണക്കാരായ ജനങ്ങളെ ചേർത്ത് പിടിക്കണം – ഷാഫി പറമ്പിൽ എം.പി.

by on July 19, 2025 0

സാധാരണക്കാരായ ജനങ്ങളെ ചേർത്ത് പിടിക്കണം – ഷാഫി പറമ്പിൽ എം.പി.   ന്യൂമാഹി: സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും മനസിലാക്കി അവരെ ചേർത്തു പിടിക്കാൻ പൊതു പ്രവർത്തകർക്ക് കഴിയണമെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ന്യൂമാഹി പരിമഠത്ത് നവീകരിച്ച കോൺഗ്രസ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ നേട്ടങ്ങളെ തമസ്കരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വമായ പ്രവർത്തനങ്ങൾ നടത്തുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ജീവിതം പൊതു പ്രവർത്തകർ മാതൃകയാക്കേണ്ടതാണെന്നും എം.പി. കൂട്ടിച്ചേർത്തു. കോൺഗ്രസ്...

Read More

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യം, പി പി ദിവ്യ ഹൈക്കോടതിയിലേക്ക്; അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന് ദിവ്യ ക്രൂശിക്കപ്പെട്ടെന്ന് അഭിഭാഷകൻ

by on July 19, 2025 0

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ വ്യക്തമാക്കി. അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. പണം വാങ്ങി എന്നതിൽ കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല, എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ്...

Read More

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

by on July 19, 2025 0

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ്‌ വെയർ എൻജിനീയർ ശുഭം ദുബെ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്നാട് അടക്കം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു.സുവർണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വർധിപ്പിച്ചതായും അമൃത്സർ പൊലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ വ്യക്തമാക്കി.

Read More

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം

by on July 19, 2025 0

ഉമ്മൻ ചാണ്ടി പുത്തൻ രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാണെന്നും അധികാരം ജനങ്ങൾക്ക് വേണ്ടി നന്മ ചെയ്യാനുള്ളതെന്നും തെളിയിച്ച കേരളത്തിലെ ഏക ഭരണാധികാരി ശി ഉമ്മൻ ചാണ്ടിയാണെന്ന് തെളിയിക്കപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ പ്രവർത്തന സവിശേഷത എന്ന് കർഷക കോൺഗ്രസ്സ് തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു കെ.ശിവദാസൻ പ്രസംഗിച്ചു. ഇല്ലിക്കുന്നു മണ്ണയാട് ലക്ഷ്മി വിലാസം സ്ക്കൂളിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ എം.വി സതീശൻ ആദ്ധ്യക്ഷം വഹിച്ചു. DCC...

Read More

*ജൂലൈ19 ന് കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു*

by on July 18, 2025 0

*വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി*   കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (19-07-2025, ശനിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു. ട്യൂഷൻ സെൻ്ററുകൾ, മതപഠന സ്ഥാപനങ്ങൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

Read More

‘ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു’: മാധ്യമ വാർത്തകൾക്കെതിരെ സത്താർ പന്തല്ലൂർ

by on July 18, 2025 0

സ്കൂൾ സമയമാറ്റത്തിലെ മാധ്യമ വാർത്തകൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ. വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്നും സ്കൂൾ സമയ മാറ്റത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിയാലോചിച്ച ശേഷം ആയിരിക്കും ചർച്ചയിൽ അവതരിപ്പിക്കേണ്ട കരട് തയ്യാറാക്കൂ. എന്നാൽ മന്ത്രി വിളിക്കുന്ന ചർച്ചയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്ന പേരിൽ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണെന്ന ധാരണയിൽ ദീപിക പത്രം...

Read More

‘ന്യൂസിലൻഡിലെയും നോർവേയിലെയും സിംഗപ്പൂരിലെയും ജനസംഖ്യയേക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകി’; പ്രധാനമന്ത്രി

by on July 18, 2025 0

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ എത്തി. 7000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. ബിഹാറിൽ അമൃത് ഭാരത് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ്‌ ചെയ്തു. സിംഗപ്പൂരിലെയും ന്യൂസിലൻഡിലെയും നോർവേയിലെയും ജനസംഖ്യയെക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപിഎ -ആർജെഡി ഭരണകാലത്ത് ബീഹാറിൽ രണ്ട് ലക്ഷം കോടി രൂപയുടെ ഗ്രാൻഡ് മാത്രമാണ് അനുവദിച്ചത്. 11 വർഷം കൊണ്ട് രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാലു കോടി വീടുകൾ നിർമ്മിച്ചുവെന്നും അതിൽ 60 ലക്ഷം...

Read More