March 2, 2026
  • March 2, 2026
Breaking News

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് സംശയം

by on July 5, 2025 0

                                കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം. ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ്...

Read More

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ഉടന്‍ മാറ്റണമെന്ന മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല

by on July 5, 2025 0

കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ഉടന്‍ മാറ്റണമെന്ന മന്ത്രിതല യോഗത്തിലെ തീരുമാനം നടപ്പായില്ല. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റണമെന്നായിരുന്നു തീരുമാനം. മെയ് 30ന് ആണ് മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും പങ്കെടുത്ത യോഗം നടന്നത്. ഉദ്യോഗസ്ഥ വീഴ്ച വ്യക്തമാക്കുന്ന രേഖ  ലഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജിന്റെ വികസന/നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് മേയ് 30, വെള്ളിയാഴ്ച വൈകിട്ട് 5.30ന് യോഗം ചേര്‍ന്നത്. മെഡിക്കല്‍ കോളജ്...

Read More

മകന് സർക്കാർ സ്ഥിരം ജോലി നല്‍കണം; ബിന്ദുവിന്റെ വീട് പണി പത്ത് ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കും: ചാണ്ടി ഉമ്മന്‍

by on July 5, 2025 0

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ കളക്ടര്‍ അപകടത്തില്‍ അന്വേഷണം നടത്തുന്നത് യുക്തിരഹിതമാണെന്ന് ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. നവനീതിന് താല്‍ക്കാലിക ജോലി നല്‍കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി...

Read More

കഥകളുടെ സുല്‍ത്താന്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് 31 വര്‍ഷം

by on July 5, 2025 0

  ഇന്ന് ജൂലൈ 5. സാഹിത്യത്തെയും ഭാഷയെയും സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനം ഒരിക്കലും മറക്കാന്‍ ആകില്ല. തലമുറകള്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും സുപരിചിതനായ വിശ്വ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനമാണ് ഇന്ന്. മലയാളിയുടെ നാവിന് തുമ്പില്‍ ഭാഷയുടെ മാധുര്യം ആവോളം എത്തിച്ച, ചിരിയും ചിന്തയും ഒരുമിച്ച് തൂലികയില്‍ ജനിപ്പിച്ച, നഗ്നസത്യങ്ങള്‍ കഥകളിലൂടെ ഉറക്കെപ്പറഞ്ഞ നവോത്ഥാന മാനവികതയ്ക്കും അപ്പുറത്തേക്ക് വളര്‍ന്ന ചരിത്ര പുരുഷനാണ് ബഷീര്‍. അവ്യക്തവും, വിഷലിപ്തവുമായ പിളര്‍പ്പുകള്‍ക്കും അന്ധവിശ്വാസത്തിനുമെതിരെ ബഷീറിന്റെ തൂലിക അതിശക്തമായി ചലിച്ചു....

Read More

റിയോ തത്സുകിയുടെ സുനാമി പ്രവചനം പാളി; സുനാമി പ്രവചനം കാരണം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം

by on July 5, 2025 0

ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം ജപ്പാനിലേക്കുള്ള നിരവധി വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടിരുന്നു. തത്സുകിയുടെ പ്രവചനം മൂലം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ...

Read More

ആശങ്കയായി പേവിഷ മരണങ്ങള്‍; ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

by on July 5, 2025 0

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19...

Read More

‘വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം; വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക’; മന്ത്രി വി ശിവന്‍കുട്ടി

by on July 4, 2025 0

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട ബിന്ദുവിന് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിന്ദുവിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു. ഈ വിഷയത്തില്‍ ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനും, നമ്മുടെ ആരോഗ്യ മന്ത്രി വീണാ...

Read More

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; BJP ക്ഷണം തള്ളി

by on July 4, 2025 0

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കും. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനം ഉണ്ടായി. ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് വ്യക്തമാക്കി. ബിജെപിയുടെ ക്ഷണവും വിജയ് തള്ളി. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടി. ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം...

Read More

ലോഗൻസ് റോഡിലെ വ്യാപാരികളുടെ ദുരിതത്തിനു ഉടൻ പരിഹാരം ഉണ്ടാക്കുക

by on July 4, 2025 0

വെൽഫെയർ പാർട്ടി ഒപ്പുശേഖരണം നടത്തി നിവേദനം കൈമാറി തലശ്ശേരി നഗരത്തിലെ ലോഗൻസ് റോഡ് നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടതിൻ്റെ ഭാഗമായി വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങളുടെയും അശാസ്ത്രീയമായ നിർമ്മാണങ്ങളിലെ ആശങ്കകളും പരിഹരിക്കുന്നതിന് വേണ്ടി വ്യാപാരികൾ ഒപ്പിട്ട നിവേദനം നഗരസഭയ്ക്ക് കൈമാറി. മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അജ്മൽ എ.പി, വൈസ് പ്രസിഡണ്ട് സാജിദ് കോത്ത് എന്നിവർ പങ്കെടുത്തു. വ്യാപാരികൾ നിന്നുമുള്ള ഒപ്പുശേഖരണത്തിന് തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് സി അബ്ദുൾ നാസർ, മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ.എം അഷ്ഫാഖ്, ട്രഷറർ...

Read More

ആശുപത്രിയിലെ സുരക്ഷ; ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യവകുപ്പ്

by on July 4, 2025 0

ആശുപത്രിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യവകുപ്പ്. ബിൽഡിംഗ് ഓഡിറ്റ്, ഫയർ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ കൃത്യമായി നടത്തുന്നില്ല. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും സമാന അവസ്ഥയെന്നാണ് വിലയിരുത്തൽ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനാണ് നീക്കം. അതേസമയം കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചിരുന്നു. ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ...

Read More