March 1, 2026
  • March 1, 2026
Breaking News

ട്രംപിന്റെ വന്‍ജയം; പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാനുള്ള കീഴ്‌ക്കോടതി ജഡ്ജിമാരുടെ അധികാരം നിയന്ത്രിച്ച് യുഎസ് സുപ്രിംകോടതി

by on June 28, 2025 0

അമേരിക്കന്‍ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാനുള്ള കീഴ്ക്കോടതി ജഡ്ജിമാരുടെ അധികാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യു എസ് സുപ്രിംകോടതി. രാജ്യവ്യാപകമായി ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള കീഴക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തിയാണ് സുപ്രിംകോടതി വിധി. കോടതി ഉത്തരവ് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ലഭിച്ച മഹത്തായ വിജയമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് ഇനി നിര്‍ബാധം മുന്നോട്ടുപോകാനാകുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം ഒപ്പിട്ട ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിനെ സംബന്ധിച്ച കേസിലാണ് യുഎസ് സുപ്രിംകോടതിയുടെ സുപ്രധാന...

Read More

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി; ചികിത്സ തേടി ദേവസ്വം ഫോട്ടോഗ്രാഫർ

by on June 27, 2025 0

കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനം.ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ. ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദനം. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. കേളകം...

Read More

‘ക്യാപ്റ്റന്‍ പ്രയോഗം കോണ്‍ഗ്രസിന്റേതല്ലെന്ന് മാത്യു കുഴല്‍നാടന്‍, ചെന്നിത്തലയ്‌ക്കെതിരെ ഉണ്ണിത്താന്‍’; പുകയുന്ന കോണ്‍ഗ്രസ്

by on June 27, 2025 0

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു ഈ വിജയം. 99 സീറ്റില്‍ നിന്നും ഒരു സീറ്റിന്റെ കുറവുമായാണ് പിണറായി സര്‍ക്കാര്‍ ഇനി പത്തുമാസം ഭരിക്കേണ്ടത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയാണ്. എന്നാല്‍ ഷൗക്കത്ത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ ഇരുചേരിയിലാണ്. ഇതാണ് കോണ്‍ഗ്രസ്, ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും, വിജയിച്ചുകയറിയാല്‍ അതിന്റെ ക്രഡിറ്റിനെ ചൊല്ലി തര്‍ക്കം ആരംഭിക്കും....

Read More

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും സമ്മാന വിതരണവും

by on June 27, 2025 0

ലോക പുകയില വിരുദ്ധ ദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും യോജിപ്പിച്ചു കൊണ്ട് ഒരു മാസക്കാലമായി മലബാർ കാൻസർ സെൻ്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും ഒത്തു ചേർന്ന്, എക്സൈസ് വകുപ്പ്, പ്രസ്സ് ഫോറം, ഫ്ലാഷ് ബാക്ക് എന്നിവയുടെ സഹകരണത്തോടെ നടത്തി വരുന്ന ബോധവൽക്കരണ പരിപാടികൾ, നാടകങ്ങൾ, മത്സരങ്ങൾ എന്നിവ സമാപിച്ചു. ജൂൺ 26 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ...

Read More

ഡോ.എസ്.എസ്.ശ്രീകുമാറിന് സാഹിത്യ അക്കാദമി പുരസ്കാരം

by on June 27, 2025 0

മാഹി: സാഹിത്യ നിരൂപകൻ ഡോ.എസ്.എസ്.ശ്രീകുമാറിൻ്റെ മലയാളസാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനമെന്ന കൃതിക്ക് ഇത്തവണത്തെ സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ കൃഷ്ണപിള്ള എൻഡോവ്മെൻ്റ് അവാർഡ് ലഭിച്ചു. ഇതേ വിഷയത്തിലെ ഗവേഷണത്തിനാണ് നേരത്തെ ഡോക്ടറേറ്റ് ലഭിച്ചത്. 1989 മുതൽ 2024 മാർച്ച് വരെയുള്ള 35 വർഷം മാഹി മഹാത്മാഗാന്ധി ഗവ. കോളേജിലെ മലയാള വിഭാഗത്തിലെ അധ്യാപകനായിരുന്നു. വർക്കല സ്വദേശിയായ ശ്രീകുമാർ ഇക്കാലത്ത് തലശ്ശേരി വടക്കുമ്പാട് ആണ് താമസിച്ചിരുന്നത്. തലശ്ശേരിയിലെയും മയ്യഴിയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമാണ്. 1962ൽ അദ്ധ്യാപക...

Read More

‘നിലമ്പൂരിലെ UDF വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ല, കൂടുതൽ മാറ്റുള്ള വിജയം 2026ൽ സമ്മാനിക്കും’; ഷാഫി പറമ്പിൽ

by on June 27, 2025 0

നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ എം പി. ഒരു വാക്കും മാറ്റ് കുറയ്ക്കില്ല. അത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. നിലബൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. മാറ്റ് കുറയാത്ത വിജയമാണ് നിലമ്പൂരിലേത്. അത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരും. കൂടുതൽ മാറ്റുള്ള വിജയം 2026ൽ കേരളത്തിലെ ജനങ്ങൾക്ക് സമ്മാനിക്കാൻ യുഡിഎഫിന് സാധിക്കും. നിലമ്പൂരിലേത് തീർത്തും രാഷ്ട്രീയ വിജയമാണ്. വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ ഒരു വർത്തയ്ക്കും കഴിയില്ലെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു. ക്രെഡിറ്റ് തർക്കത്തിൽ...

Read More

അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിൽ ജോലി വാഗ്ധാനം ചെയ്‌തു, 25 ലക്ഷം രൂപ തട്ടി; രണ്ട് പേർ അറസ്റ്റിൽ

by on June 27, 2025 0

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്. തിരുവനന്തപുരത്ത് രണ്ട് പേരെ ഫോർട്ട് പൊലിസ് പിടിക്കൂടി. അരുവിക്കര സ്വദേശകളായ അനിൽ ബാബു, കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ഇവർ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. നാല് പേരിൽ നിന്നാണ് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പൂന്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന്...

Read More

‘സ്വാതന്ത്ര്യപ്രിയരേ നന്ദി, ജയ് ഇറാൻ – ജയ് ഹിന്ദ് ‘: ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍

by on June 27, 2025 0

ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇന്ത്യ നല്‍കിയ ധാര്‍മ്മിക പിന്തുണയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ക്കും ഇന്ത്യയിലെ സ്വാതന്ത്ര്യപ്രിയരായ ജനങ്ങളോടുള്ള നന്ദി ഇറാന്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇറാനിയന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി പ്രകടിപ്പിച്ചത്. ‘ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന യഥാർത്ഥവും വിലമതിക്കാനാവാത്തതുമായ പിന്തുണയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തീർച്ചയായും,...

Read More

‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’: പൃഥ്വിരാജ് സുകുമാരൻ

by on June 26, 2025 0

ലഹരി സിനിമമേഖലകളിൽ വലിയ വിപത്തായി നിലക്കൊള്ളുന്നുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഇത് തന്നെ വീടുകളിലും ഉണ്ട്. ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല കൃതികൾ, സിനിമ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്. അങ്ങനെയൊരു നല്ല സിനിമകളും കൃതികളും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി. ലഹരി സിനിമയിൽ മാത്രം ഉള്ളൂ എന്ന് ചിലർ വിശ്വസിക്കുന്നു. എല്ലാവരും ഒരുമിച്ചു നിന്നാലെ ഈ യുദ്ധം വിജയിക്കാൻ ആകൂവെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം സിനിമകളുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന്...

Read More

ആൻ്റോ ആൻ്റണി എംപിക്ക് മധുരം നല്‍കി എസ്ഡിപിഐ നേതാക്കള്‍: രാഷ്ട്രീയ സഹകരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് എംപി

by on June 26, 2025 0

പത്തനംതിട്ട: ആൻ്റോ ആൻ്റണി എംപിക്ക് മധുരം നല്‍കി എസ്ഡിപിഐ നേതാക്കള്‍. എസ്ഡിപിഐ സ്ഥാപകദിനത്തില്‍ എംപിയുടെ പത്തനംതിട്ടയിലെ ഓഫീസിലെത്തിയായിരുന്നു മധുരം നല്‍കിയത്. എംപി മധുരം വാങ്ങി കഴിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു സംഭവം. എസ്ഡിപിഐയുടെ സ്ഥാപകദിനമായ 21-ന് പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരും എംപിക്ക് ലഡു നല്‍കിയത്. നേതാക്കള്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതിന്റെയും വീഡിയോ ഷൂട്ട് ചെയ്യുകയും റീലായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, വിവാദത്തില്‍...

Read More