March 1, 2026
  • March 1, 2026
Breaking News

ഒഴിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എന്ന് ഹൈക്കോടതി

by on June 26, 2025 0

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിച്ചു. കണ്ണൂർ ജില്ലയിൽ 2000ത്തോളം വ്യാപാരികളാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴുപ്പിക്കപ്പെട്ടത്.കഴിഞ്ഞ 15വർഷത്തോളമായി ഈ വിഷയം ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി നിരന്തരമായി നടത്തിയ പ്രക്ഷോഭത്തിന്റെയും ഇടപെടലിന്റെയും ഭാഗമായി 2ലക്ഷം രൂപ നഷ്ടപരിഹാരവും മറ്റ്‌ ചെലവ്കളം ചേർത്ത് 2,86,000രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഗവൺമെന്റ് ഉത്തരവ് ഇറക്കുകയുണ്ടായിരുന്നു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂഉടമകൾക്കും,കെട്ടിട ഉടമകൾക്കും മാത്രമാണ് NHA...

Read More

‘2047ൽ ഇസ്ലാമിക ഭരണഘടന, ജുഡീഷ്യറിയിലും സായുധസേനകളിലും സ്വാധീനം’; പിഎഫ്ഐയുടെ പദ്ധതിവിവരങ്ങൾ ലഭിച്ചെന്ന് എൻഐഎ

by on June 26, 2025 0

കൊച്ചി: അപായപ്പെടുത്താൻ പദ്ധതിയിട്ടവരുടെ ഹിറ്റ്ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ചും എൻഐഎ കോടതിയെ അറിയിച്ചു. എസ്ഡിപിഐയെ നിർണായക ശക്തിയാക്കി, ജുഡീഷ്യറിയിലും സൈന്യത്തിലും പൊലീസിലുമെല്ലാം സ്വാധീനമുണ്ടാക്കി, 2047 -ാടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുകയാണ് പിഎഫ്ഐ പദ്ധതി എന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എൻഐഎ അന്വേഷണസംഘം കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. എസ്ഡിപിഐയെ മുസ്ലിം സമുദായത്തെ മൊത്തത്തിൽ നിയന്ത്രിക്കാൻ കഴിയുന്നത്ര നിർണായക ശക്തിയായി മാറ്റണം എന്നതാണ്...

Read More

വമ്പന്‍ തുകയുമായി ആഴ്‌സനല്‍ നോര്‍ഗാര്‍ഡിന് പിന്നാലെ; കരാര്‍ ഉറപ്പിച്ചതായും റിപ്പോര്‍ട്ട്

by on June 26, 2025 0

ബെന്റ്‌ഫോര്‍ഡ് എഫ്‌സിയുടെ ഡാനിഷ് താരമായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡിനെ വമ്പന്‍ തുക നല്‍കി ക്ലബ്ബിലെത്തിക്കാന്‍ ആഴ്‌സണല്‍ നീക്കം. ഇറ്റാലിയന്‍ മിഡിഫീല്‍ഡര്‍ ജോര്‍ജിഞ്ഞോ ഔദ്യോഗികമായി ക്ലബ്ബ് വിട്ടതോടെയാണ് പുതിയ മധ്യനിരതാരത്തെ ആഴ്‌സനല്‍ ടീമിലെത്തിക്കുന്നത്. 11 മില്യണ്‍ യൂറോ (ഏകദേശം 110 കോടിയിലധികം ഇന്ത്യന്‍ രൂപ) യുടെ ഓഫറാണ് താരത്തിന് മുന്നില്‍ ആഴ്‌സനല്‍ വെച്ചിട്ടുള്ളത്. അടുത്ത സീസണിലേക്ക് ടീമിന്റെ മധ്യനിര ശക്തമാക്കുകയെന്നതാണ് ക്ലബ് മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നത്. ജോര്‍ജിഞ്ഞോ സീരി എ ലീഗിലേക്ക് തിരികെ പോകുന്നുവെന്നും ആഴ്‌സണല്‍...

Read More

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി: എം വി ഗോവിന്ദന്‍

by on June 26, 2025 0

കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യം പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുത്തേണ്ടവയുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകും. വര്‍ഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയ നിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ചത്. ഒരു പരാജയത്തില്‍ ഒതുങ്ങുന്നതല്ല ഈ പോരാട്ടമെന്നും എം വി ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ‘യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ട് ദൂരവ്യാപക പ്രത്യാഘാതം’ എന്ന തലക്കെട്ടിലാണ് ലേഖനം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്...

Read More

ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും: ട്രംപ്

by on June 26, 2025 0

ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ന് പെന്റഗണ്‍ പുറത്ത് വിടുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ നിലയങ്ങളെ പൂര്‍ണമായി തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നും ആണവനീക്കങ്ങളെ കുറച്ച് മാസങ്ങള്‍ വൈകിപ്പിക്കാമെന്നത് മാത്രമാണ് ആക്രമണം കൊണ്ടുണ്ടായ പ്രയോജനമെന്നും അമേരിക്കയിലെ ചില ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടുകള്‍...

Read More

നാശത്തിലേക്ക് പോകരുതേ; ലഹരിക്കെതിരെ ഒരുമിച്ച് പൊരുതാം; ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

by on June 26, 2025 0

അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമാണ് ഇന്ന്. ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം. മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധമായ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ്. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 29.2 കോടി പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 22.8 കോടി പേര്‍ കഞ്ചാവ് ഉപയോക്താക്കളും 6 കോടി പേര്‍ ഓപിയോയിഡ് ഉപയോക്താക്കളും 3 കോടി പേര്‍ ആംഫെറ്റാമൈന്‍ ഉപയോക്താക്കളുമാണ്....

Read More

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേർ; കോടതിയിൽ റിപ്പോർട്ട് നൽകി NIA

by on June 25, 2025 0

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ, കോടതിയിൽ റിപ്പോർട്ട് നൽകി. പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണെന്നും എൻഐഎ റിപ്പോർട്ട്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. പെരിയാർവാലിയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടി....

Read More

ഭാരതാംബ വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; രാജ്ഭവനിലെ പരിപാടിക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കാൻ കത്ത് നൽകും

by on June 25, 2025 0

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും. മന്ത്രിസഭായോഗം വിശദമായി വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്ത് നൽകുന്നത്. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നൽകുക. മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ് എന്നിവരാണ് വേദിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ...

Read More

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍; പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

by on June 25, 2025 0

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റിലേറെ ഉയർന്നു . നിഫ്റ്റിയിലും 50 ശതമാനം നേട്ടത്തോടെ തുടക്കം. ഐടിഎഫ് എംസിജി മേഖലകളിലാണ് ഉയർന്ന നേട്ടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നഷ്ടം നികത്തി ആത്മ വിശ്വാസത്തോടെയാണ് ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വന്നത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാര ആരംഭത്തിൽ സെൻസെക്സ് 500 പോയിന്റ് ഉയർന്നു. നിഫ്റ്റി 50 ശതമാനം...

Read More

ചോർന്നൊലിച്ച് ദില്ലി വന്ദേ ഭാരത്; സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി റെയിൽവെ

by on June 25, 2025 0

ന്യൂഡൽഹി: ഡൽഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. വരാണസി – ന്യൂ ദില്ലി വന്ദേഭാരത് ട്രെയിനിലാണ് എസി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്. കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ദർശിൽ മിശ്ര എന്ന യാത്രക്കാരൻ ​ആണ് അദ്ദേഹം അനുഭവിച്ച ദുരനുഭവം പങ്കുവെച്ചത്. ട്രെയിനിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്നതിന്റെ വീഡിയോയും ദർശിൽ മിശ്ര പങ്കിട്ടു. ‘വന്ദേഭാരത് ട്രെയിനിൽ എ സി പ്രവർത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്.പ്രീമിയം നിരക്ക്...

Read More