March 1, 2026
  • March 1, 2026
Breaking News

മുണ്ടക്കൈയിലെ മലവെള്ളപ്പാച്ചിൽ: കനത്ത മഴയുണ്ടായിട്ടും അധികൃതർ എത്താൻ വൈകിയെന്ന് പരാതി; പ്രതിഷേധിച്ച് നാട്ടുകാർ

by on June 25, 2025 0

വയനാട്: ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായ മുണ്ടക്കൈയിൽ നാട്ടുകാരുടെ പ്രതിഷേധം. ബെയ്‌ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. മഴ ശക്തമായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പൊലീസും വില്ലേജ് ഓഫീസറുമടക്കം എത്താൻ വൈകിയെന്നും ആരോപിച്ചാണ് പ്രതിഷേധം. ബെയ്‌ലി പാലത്തിൻ്റെ മറുകരയിൽ ഉള്ള തോയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ജീപ്പുകളിലും ട്രാക്ടറിലുമെല്ലാം പുറത്ത് എത്തിച്ചതിന് ശേഷമാണ് ഫയർഫോഴ്സും ദുരന്തനിവാരണ വിഭാഗവും എത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. സ്ഥലത്ത് തടിച്ച് കൂടിയ സമീപവാസികളെ ബെയ്‌ലി പാലത്തിലൂടെ കടത്തിവിടാൻ പൊലീസ് തയ്യാറാകാത്തതിലും നാട്ടുകാർ പ്രതിഷേധിച്ചു....

Read More

ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ‘ഒരു ദിവസം ഒരറിവ്’ പദ്ധതിക്ക് തുടക്കമായി

by on June 25, 2025 0

ചൊവ്വ : ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വായനയിലൂടെ അറിവ് വർദ്ധിപ്പിക്കുന്ന “ഒരു ദിവസം ഒരറിവ്” പദ്ധതിക്ക് തുടക്കമായി. അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതി പ്രധാനധ്യാപിക പി.ശ്രീജ അലിഫ് അറബിക് ക്ലബ് കൺവീനർ ശീസ മിൻഹയ്ക്ക് പോസ്റ്റർ കൈമാറി ഉദ്ഘാടനം ചെയ്തു. അറബി അധ്യാപകൻ മുഹ്സിൻ ഇരിക്കൂർ അധ്യക്ഷത വഹിച്ചു.

Read More

കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

by on June 24, 2025 0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കുമെന്നും ജീവനക്കാര്‍ക്കെതിരെയുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഹൃദയാഘാതവും അര്‍ബുദവുമൊക്കെ വന്നവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലെറിക്കല്‍ ജോലികളില്‍ നിയമിക്കും. 3600 ഓളം ചെറിയ കേസുകളുണ്ട് ജീവനക്കാരുടെ പേരില്‍. 26 മുതല്‍ തുടര്‍ച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം.’-മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ...

Read More

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

by on June 24, 2025 0

സമാധാനപ്രതീക്ഷകളെ ഇല്ലാതാക്കി വീണ്ടും ഇറാൻ – ഇസ്രയേൽ സംഘർഷ സാധ്യത. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം ലക്ഷ്യംവെക്കാനും നിർദേശം നൽകി. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും ആക്രമണം നടത്തിയാൽ തിരിച്ചടി ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ആണവ ചർച്ചകളിൽ നിന്ന് പിന്മാറിയ ഇറാനെ...

Read More

പിലാക്കൂൽ മഹൽ കമ്മിറ്റി അനുമോദനവും ആദരവും.

by on June 24, 2025 0

പിലാക്കൂൽ പ്രദേശ വാസികൾ ചേർന്ന് പുതുതായി രൂപീകരിച്ച പിലാക്കൂൽ മഹൽ കമ്മിറ്റി പ്രദേശത്തു നിന്നും ഇത്തവണ SSLC, PLUS 2 പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. കൂടെ പിലാക്കൂൽ പ്രദേശത്തെ ഒ. കെ. മമ്മൂട്ടി, അബ്ദുൽ ഗനി. അലി. കെ, ചീരാപുരത്ത് ബഷീർ എന്നീ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. യാസീൻ മുനീർ എന്ന വിദ്യാർത്ഥിയ്ക്ക് പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തു. യോഗം സ്റ്റേഡിയം പള്ളി ഖത്തീബ് ഇബ്രാഹിം നജ്മി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിയ സ്കൂളിൽ...

Read More

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

by on June 24, 2025 0

നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം...

Read More

യാത്രക്കാർക്കും ജീവനക്കാർക്കും ഛർദിയും തലകറക്കവും; ലണ്ടൻ – മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി

by on June 24, 2025 0

എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷ ബാധയെന്ന് പരാതി. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാക്കും ക്രൂ അംഗങ്ങൾക്കുമാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അഞ്ച് യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കുമാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്നാണ് സൂചന. ഇവരിൽ ചിലർക്ക് ഛർദിയും തലകറക്കവും ഉണ്ടായി. മുംബൈയിൽ വിമാനം ഇറങ്ങിയതിനു ശേഷവും ആരോഗ്യപ്രശ്നം നേരിട്ടവർക്ക് ചികിത്സ നൽകി. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

‘ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായി’; ഡോണൾഡ് ട്രംപ്

by on June 24, 2025 0

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി. അതേസമയം ഖത്തറിലെ യുഎസ് സൈനിക താവളത്തിന്...

Read More

വാട്ടർ പ്യൂരിഫയർ ശരിയായി പ്രവർത്തിച്ചില്ല, നഷ്ടപരിഹാരം നൽകണം

by on June 23, 2025 0

കൊച്ചി: പുതിയ വാട്ടർ പ്യൂരിഫയർ വാങ്ങിയത് ഇൻസ്റ്റാൾ ചെയ്തതിലെ അപാകത കാരണം പ്രവർത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഭിന്നശേഷിക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ ആഗസ്റ്റിൻ കെ.എ. യുറേക്ക ഫോക്സിനും ഇൻസ്റ്റലേഷൻ സർവീസ് സെൻററിനും എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊച്ചിയിലെ നന്ദിലത്ത് ജി മാർട്ടിൽ നിന്നാണ് 10200/- രൂപക്ക് യൂറേക്ക ഫോർബ്സ് അക്വാഗാർഡ് ബ്രാൻഡ് വാട്ടർ പ്യൂരിഫയർ വാങ്ങിയത്. ഉൽപ്പന്നം സ്ഥാപിച്ചതിനുശേഷം ഒരിക്കലും ശരിയായി പ്രവർത്തിച്ചില്ല. നിരവധി തവണ എതിർ...

Read More

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു

by on June 23, 2025 0

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ എന്നത് ഭാരതത്തിൻറെ കല കളെയും ശാസ്ത്രങ്ങളെയും എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റഫോം ആണ് . റെഗുലർ യോഗ,ഫേസ് യോഗ, വൈദിക മാത്‍സ് ,ഭരതനാട്യം എന്നിവ ഓൺലൈൻ ആയും അഖിലം എന്ന പേരിൽ ഓഫ്‌ലൈൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിൽ ബ്രിഗേഡ് മീഡോസ് , ബാംഗ്ലൂർ...

Read More