March 2, 2026
  • March 2, 2026
Breaking News

‘കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്, തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം’; ആന്റണി രാജു

by on January 3, 2026 0

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തി.കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. താൻ നിരപരാധി.ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിൽ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. 2005...

Read More

എസ്‌ഐആർ മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണം; ആവശ്യവുമായി രാഷ്ട്രീയപാർട്ടികൾ

by on January 3, 2026 0

കേരളത്തിൽ എസ്‌ഐആർ മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ എസ്‌ഐആർ യോഗത്തിൽ ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുള്ളവരെയും, പ്രവാസികളെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകണം എന്ന് സിപിഐഎമ്മും, കോൺഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് രേഖകൾ നൽകാൻ വേണ്ട സമയം നൽകിയില്ലെങ്കിൽ പ്രതിഷേധമുയർത്തുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ( Political parties except BJP demand that the list of 19...

Read More

‘കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു’; മന്ത്രി കെ.എന്‍ ബാലഗോപാല്‍

by on January 3, 2026 0

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56...

Read More

തിരുവനന്തപുരം RCCയിലെ നിയമന ക്രമക്കേടിൽ നടപടി; ചീഫ് നഴ്സിംഗ് ഓഫീസറിനെ സസ്പെൻഡ് ചെയ്തു

by on January 3, 2026 0

തിരുവനന്തപുരം ആർസിസി‌യിലെ നിയമന ക്രമക്കേട് ആരോപണത്തിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെ സസ്പെൻഡ് ചെയ്തു. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർസിസി‌യുടെ നടപടി. ചീഫ് നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തുകൊണ്ട് ആർസിസി ഡയറക്ടർ ഡോ കെ രജ്നീഷ് കുമാർ ഉത്തരവിറക്കി. അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീതാ ലക്ഷ്മിയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ ചട്ടങ്ങൾ ലംഘിച്ച് അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നായിരുന്നു...

Read More

ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

by on January 3, 2026 0

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതിൽ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നത് മരണകാരണമായെന്ന് ആരോഗ്യ ഡയറക്ടർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.രണ്ട് ഡപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട്‌ നൽകിയത്. ആരോഗ്യ ഡയറക്ടർ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ 15 ദിവസത്തേക്ക് അടച്ചിരുന്നു. വേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ്...

Read More

മികച്ച ജോലി ലഭിക്കാൻ സര്‍ക്കാര്‍ വക മാസം 1000 രൂപ, കണക്‌ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

by on January 2, 2026 0

സംസ്ഥാനത്തെ തൊഴില്‍ തേടുന്ന യുവതീ-യുവാക്കള്‍ക്കായുളള സംസ്ഥാന സർക്കാരിന്റെ സാമ്ബത്തിക സഹായത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവർക്കുമാണ് പ്രതിമാസം ആയിരം രൂപ ധനസഹായം സർക്കാരില്‍ നിന്ന് ലഭിക്കുക. വിദ്യാർത്ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാൻ തൊഴില്‍പരിശീലനത്തിനുള്ള സാമ്ബത്തിക സഹായം നല്‍കുകയാണ് കണക്‌ട് ടു വർക്ക് എന്ന ഈ പദ്ധതിയുടെ ലക്ഷ്യം.അപേക്ഷകള്‍ eemployment.kerala.gov.in പോർട്ടല്‍ മുഖേന ഓണ്‍ലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക...

Read More

സ്വര്‍ണവില വന്‍ കുതിപ്പില്‍; 5520 രൂപയുടെ ലാഭം കഴിഞ്ഞു, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

by on January 2, 2026 0

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ മാസം അവസാനത്തില്‍ കുറഞ്ഞുവന്നിരുന്ന സ്വര്‍ണവില ഇപ്പോള്‍ കുതിക്കുകയാണ്. പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കില്‍ ഇന്ന് വലിയ വര്‍ധനവുണ്ടായി. വരുദിവസങ്ങളിലും വില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. രമേശ് പിഷാരടി ഇറങ്ങുമോ? തൃപ്പൂണിത്തുറയില്‍ ചര്‍ച്ച, സ്വരാജില്ലാതെ സിപിഎം, ബിജെപി പ്രതീക്ഷയില്‍ഡോളര്‍ സൂചിക മൂല്യം കുറഞ്ഞത് സ്വര്‍ണവില ഉയരാനുള്ള കാരണമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞു നില്‍ക്കുകയാണ്. അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്....

Read More

വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു, മാപ്പ് പറയണം: കേരള പത്രപ്രവര്‍ത്തക യൂണിയൻ

by on January 2, 2026 0

തിരുവനന്തപുരം:  മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച്‌ അധിക്ഷേപിച്ച എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താത്പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്ബിയാണെന്ന് ആവർത്തിച്ച്‌ തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്ബി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്.   അദ്ദേഹത്തെ തിരുത്താൻ അടുപ്പമുള്ള നേതാക്കളും കേരളത്തില്‍ സാമൂഹിക നവോഥാനത്തിൻ്റെ...

Read More

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

by on January 2, 2026 0

പാലക്കാട്: പാലക്കാട്ടെ കുഞ്ഞുവിനോദിനിക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്. കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച്‌ അറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൃത്രിമ കൈ വയ്ക്കാനുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന് നന്ദി എന്നും പ്രതിപക്ഷ...

Read More

എന്‍റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ പറഞ്ഞത് അറിയാം, സിപിഐക്കെതിരെ വെള്ളാപ്പള്ളി; തെറ്റായ വഴിക്ക് ഒരു രൂപ വാങ്ങില്ലെന്ന് ബിനോയ് വിശ്വം

by on January 2, 2026 0

ആലപ്പുഴ: എസ് എൻ ഡ‍ി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നു. ചതിയൻ ചന്തു പരാമർശത്തില്‍ തുടങ്ങിയ വിമർശനങ്ങള്‍ വെള്ളാപ്പള്ളി ഇന്നും ആവർത്തിച്ചു. ബിനോയ്‌ വിശ്വത്തിന്റെ കാറില്‍ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് ഇന്നലെ ബിനോയ് വിശ്വം നടത്തിയ പരാമർശത്തിന് വെള്ളാപ്പള്ളി ഇന്ന് മറുപടി നല്‍കിയത്. എം എൻ ഗോവിന്ദൻ അടക്കമുള്ള ആളുകള്‍ തന്റെ കാറില്‍ കയറിയിട്ടുണ്ട്. തന്‍റെ കയ്യില്‍ നിന്ന്...

Read More