March 2, 2026
  • March 2, 2026
Breaking News

മുഴപ്പിലങ്ങാട് യൂത്ത് പരിസരത്ത് നടന്ന LDF കുടുംബയോഗം സ: എം.വി.നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു..

by on December 6, 2025 0

മുഴപ്പിലങ്ങാട് യൂത്ത് പരിസരത്ത് നടന്ന LDF കുടുംബയോഗം സ: എം.വി.നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.. എം.പി.ഹാബിസ് അദ്ധ്യക്ഷത വഹിച്ചു. CPIM ഏരിയാ സെക്രട്ടറി എം.കെ.മുരളി, കെ.ശോഭ, കെ.രത്നബാബു, സ്ഥാനാർത്ഥികളായ റീത്ത .എ, രോഷ്ന.പി , റഹീന.ടി.കെ, നിഷീദ.എ, എന്നിവർ സംസാരിച്ചു. ഷമീസ്.പി സ്വാഗതം പറഞ്ഞു.

Read More

പണം ചോദിച്ചപ്പോള്‍ നല്‍കിയില്ല; പേരാമ്ബ്രയില്‍ മകൻ അച്ഛനെ കുത്തി, കുത്തിയ കത്തിയുമായി യുവാവ് രക്ഷപ്പെട്ടു

by on December 6, 2025 0

കോഴിക്കോട്: പേരാമ്ബ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് പിതാവിന് ഗുരുതരപരിക്ക്. ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാല്‍ (26) കത്തികൊണ്ട് കുത്തിയത്. ഗുരുതര പരിക്കേറ്റ പിതാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടില്‍വെച്ചാണ് സംഭവം. സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ മകനെതിരെ പേരാമ്ബ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തു. മകൻ പണം ചോദിക്കുമ്ബോള്‍ നല്‍കാത്തതിലുള്ള വിരോധത്താല്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിനുശേഷം കത്തിയുമായി യുവാവ് വീട്ടില്‍നിന്ന് സ്ഥലംവിട്ടെന്ന് പൊലീസ് പറഞ്ഞു....

Read More

പുടിന് നല്കിയ വിരുന്നില്‍ ശശി തരൂരും; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര

by on December 6, 2025 0

ദില്ലി: വ്ലാദിമിർ പുടിന് നല്കിയ വിരുന്നില്‍ ശശി തരൂർ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂർ പാർട്ടിയോട് ആലോചിച്ചില്ലെന്ന് എഐസിസി വൃത്തങ്ങള്‍. വിരുന്നിന് ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണം എന്ന് എഐസിസി വക്താവ് പവൻ ഖേര.   താനായിരുന്നെങ്കില്‍ നേതാക്കളെ വിളിക്കാത്ത വിരുന്നിന് പോകില്ലായിരുന്നു എന്നും ഖേര വിമർശിച്ചു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയേയും, മല്ലികാർജ്ജുൻ ഖർഗെയേയും ക്ഷണിച്ചിരുന്നില്ല. വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് തന്നെ ക്ഷണിച്ചതെന്ന് ശശി തരൂർ...

Read More

നാലു മാസം കൊണ്ട് 18 കിലോ കൂടി!!! കൊടും കുറ്റവാളിക്ക് വീണ്ടും ജയിലില്‍ സുഖവാസം; ശരീരഭാരം 55ല്‍ നിന്ന് 73 ലേക്ക്

by on December 6, 2025 0

കണ്ണൂർ: കൊടും കുറ്റവാളി ഗോവിന്ദചാമി എന്ന ചാർളി തോമസിന് വീണ്ടും ജയിലില്‍ സുഖവാസം. നാല് മാസം കൊണ്ട് 18 കിലോയാണ് കൂടിയത്. ഇതോടെ ഗോവിന്ദചാമിയുടെ ഭാരം 55ല്‍ നിന്ന് 73 കിലോയായി.   ചപ്പാത്തി മാത്രം കഴിച്ചാല്‍ ശരീരഭാരം കുറച്ചാല്‍ കേരളത്തിലെ ജയില്‍ നിന്ന് പുഷ്പം പോലെ പുറത്തു കടക്കാമെന്ന് തെളിയിച്ചയാണ് ഗോവിന്ദചാമി. കഴിഞ്ഞ ജൂലൈ 24 നാണ് ഇയാള്‍ കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും ചാടിയത്. അന്ന് 55 കിലോയായിരുന്നു ഭാരം. 74 കിലോയുണ്ടായിരുന്ന...

Read More

മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവില്‍ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

by on December 6, 2025 0

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് ഈ കേസ് പരിഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അതേ സമയം, രാഹുല്‍ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.  ...

Read More

മുകേഷിൻ്റെ കാര്യത്തിൽ സിപിഐഎം എന്ത് നടപടി എടുത്തു, ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയത്; ചാണ്ടി ഉമ്മൻ

by on December 5, 2025 0

ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റ് കാരൻ ആണെന്ന് വിധി വന്നില്ല. എന്നിട്ടും കോൺഗ്രസ് നടപടി എടുത്തു. രണ്ട് ദേവസ്വം ബോർഡ് പ്രസിഡൻറ്മാർ ജയിലിൽ പോയിട്ട് സിപിഐഎം എന്ത് നടപടി എടുത്തു.മുകേഷിൻ്റെ കാര്യത്തിൽ എന്ത് നടപടി എടുത്തു. കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുന്നവർ ശബരിമല വിഷയത്തിൽ ചോദ്യം ചോദിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. അതേസമയം ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ....

Read More

കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

by on December 5, 2025 0

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ യാത്രക്കാർക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ഇതോടെ ടിക്കറ്റിന് റദ്ദായാൽ പകരം ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയിലായി യാത്രക്കാർ.ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാൽപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കിൽ അത് മുപ്പതിനായിരത്തിനടുത്താണ് . നാളത്തേക്കാണെങ്കിൽ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ഇതുതന്നെ അവസ്ഥ. ടിക്കറ്റ് റദ്ദായാൽ മറ്റൊരു ടിക്കറ്റെടുക്കാമെന്ന് വച്ചാൽ വൻ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാരനെ കാത്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ...

Read More

സൈബര്‍ അതിക്രമ കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

by on December 5, 2025 0

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിക്ക് നേരെയുണ്ടായ സൈബര്‍ അതിക്രമ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലല്ലെന്നും രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ അടക്കം രാഹുല്‍ ഈശ്വറിന്റെ ഇടപെടല്‍ ഉണ്ടാകും എന്നാകും പ്രോസിക്യൂഷന്‍ വാദം....

Read More

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസു ഹൈക്കോടതിയിലേക്ക്; ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും

by on December 5, 2025 0

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഹൈക്കോടതിയിലേക്ക്. ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് സ്വാഭാവിക നടപടി മാത്രമെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.അതിനിടെ, എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ ഇന്ന് സമീപിക്കും. എന്‍.വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും....

Read More

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

by on December 4, 2025 0

കൊച്ചി : ‘കാലിന് ഇപ്പോൾ എങ്ങനെയുണ്ട്?’-മമ്മൂട്ടി ചോദിച്ചു. സന്ധ്യയുടെ കണ്ണുകൾ നിറഞ്ഞു. അപ്പോൾ മമ്മൂട്ടി പറഞ്ഞു: ‘എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്…കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം…’ അപ്പോൾ സന്ധ്യ കരഞ്ഞത് ഒരുപക്ഷേ വലിയൊരു ആശ്വാസതീരത്തെത്തിയതുപോലെ തോന്നിയതുകൊണ്ടാകും. ഒക്ടോബർ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജുവിന്റെ ഇടതുകാൽ മുട്ടിന് മുകളിൽവച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനാണ് മമ്മൂട്ടി ഫോണിൽ വിളിച്ചത്. രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ്(ഹെൽത്ത്...

Read More