March 3, 2026
  • March 3, 2026
Breaking News

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

by on November 26, 2025 0

പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയ്ക്കെതിരെ ചികിത്സാപിഴവ് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ചിറ്റൂർ വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തിൽ കുഞ്ഞിന്റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റെന്നും മതിയായ സംവിധാനങ്ങളില്ലാതെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെന്നും കുടുംബം ആരോപിച്ചു. എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.പരാതിയിൽ ഡിഎംഒ തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഡെലിവറിയിൽ സങ്കീര്ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടർമാർ കാത്തിരുന്നെന്നും ആരോപണമുണ്ട്....

Read More

നിരോധിത മാരക മയക്കുമരുന്നുകളുമായി പിടികൂടി

by on November 26, 2025 0

നിരോധിത മാരക മയക്കുമരുന്നുകളുമായി കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29 വയസ്), കുണ്ടുങ്ങൽ എംസി ഹൗസിൽ ഷഹദ് (27 വയസ്) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രന്‍ ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ എ.ജെ ജോർജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും സബ് ഇൻസ്പെക്ടർ സനീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച നിലയിൽ...

Read More

പെരുന്താറ്റിൽ ശിവ പുരോട്ട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ഡിസംബർ 1 മുതൽ

by on November 26, 2025 0

തലശ്ശേരി : പെരുന്താറ്റിൽ ശിവ പുരോട്ട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ഡിസംബർ 1 മുതൽ 10 വരെ നടക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് എം പി അമർനാഥ്,സെക്രട്ടറി ബാലകൃഷ്ണൻ എം കെ , ട്രഷറർ കെ ബാലകൃഷ്ണൻ, ആഘോഷ കമ്മിറ്റി കൺവീനർ സി കെ പി ദേവദാസ് ,...

Read More

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനെതിരെ സിപിഐഎം നടപടി വൈകുന്നതില്‍ സിപിഐയ്ക്ക് ആശങ്ക

by on November 26, 2025 0

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിനെതിരെ സിപിഐഎം നടപടി വൈകുന്നതില്‍ സിപിഐയ്ക്ക് ആശങ്ക. നടപടി വൈകുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നേതാക്കള്‍ ആശങ്ക പങ്കുവെച്ചത്. നടപടി വൈകുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. അറസ്റ്റിലായ പത്മകുമാറിനെതിരെ നടപടി എടുക്കാതിരുന്നാല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വലിയ സംശയങ്ങള്‍ ഉണ്ടെന്നും സിപിഐ നേതാക്കള്‍ ആശങ്കപ്പെടുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറി യോഗത്തിലാണ്...

Read More

നിട്ടൂർ കുന്നോത്ത് ജുമുഅത്ത് പള്ളി പുനർ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു

by on November 26, 2025 0

തലശ്ശേരി : നിട്ടൂർ കുന്നോത്ത് ജുമുഅത്ത് പള്ളി പുനർ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. മഹല്ല് പ്രസിഡൻ്റ് എം.പി.അസ്സയിനാരുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്വീബ് സജീർ അൽ ഹസനി ഉദ്ഘാടനം ചെയ്‌തു. നിർമാണ കമ്മിറ്റി ഭാരവാഹികളായി എം.പി. അസ്സയിനാർ ( ചെയർമാൻ) കെ.വി.അസീസ് (ജന. കൺവീനർ), എ.കെ.മഹമൂദ്, വി.സി.സജീർ, സി.കെ.ഷംസുദ്ദീൻ (വൈ.ചെയർമാൻമാർ), എൻ. റിയാസ്, എം. റഹീം, എൻ.പി. ഷക്കീർ, എ.കെ. അഫ്സൽ ( കൺവീനർമാർ), കെ.സി. കാസിം ഹാജി (ട്രഷറർ) എന്നിവരെയും, രക്ഷാധി കാരികളായി ടി.എസ്. ഇബ്രാഹിം...

Read More

കോഴിക്കോട് വീണ്ടും വൻ ഫ്ലക്സ് വേട്ട, പിടികൂടിയത് 550 കിലോ നിരോധിത ഫ്ലക്സ് .

by on November 25, 2025 0

കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വൻകിട പ്രിന്റിംഗ് മെറ്റിരിയൽ വില്പന ശാലകളിൽ പരിശോധന തുടരുന്നു .ഇന്ന് നടത്തിയ പരിശോധനയിൽ 550 കിലോ നിരോധിത ഫ്ലക്സ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രണ്ട് ദിവസങ്ങളിലായി കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒരു ടൺ നിരോധിത ഫ്ലക്സ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ തുടർ പരിശോധനയിലാണ്...

Read More

‘SIR ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി’; മന്ത്രി വി ശിവൻകുട്ടി

by on November 25, 2025 0

എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും കുട്ടികളുടെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കുട്ടികളെ മറ്റു പരിപാടികൾക്ക് വിളിച്ചു...

Read More

‘യുഡിഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി, ഇടതുപക്ഷം ഇവരുമായി ഒരു നീക്കുപോക്കും നടത്തുന്നില്ല’: എം വി ഗോവിന്ദൻ

by on November 25, 2025 0

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അവസാനിച്ചു. ശബരിമല അയ്യപ്പൻറെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സിപിഐഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. പത്മകുമാർ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ച ആയിട്ടില്ല. പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ആർക്കും ഒരു സംരക്ഷണവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെനെതിരെ പരാതി നൽകാത്തത് കൊണ്ടാണ് ജയിലിൽ ആകാത്തത്. ഇത് ആദ്യത്തെ വിഷയം...

Read More

കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കും; കെ മുരളീധരൻ

by on November 25, 2025 0

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സർക്കാർ ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാർട്ടിയുടെ ഔദ്യോഗിക ഫോറത്തിൽ ഒന്നും രാഹുൽ ഉണ്ടാകില്ല. കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. അത് എംഎൽഎ ആയാലും സാധാരണ പ്രവർത്തകർ ആയാലും പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചോദിക്കും. രാഹുലിനെതിരെയുള്ള ശബ്ദരേഖ മാത്രം പുറത്തുവന്നിട്ട് കാര്യമില്ല. യഥാർത്ഥ രേഖകൾ പുറത്തുവരണമെന്നും കെ മുരളീധരൻ പ്രതികരിച്ചു. ലൈംഗികാരോപണ വിവാദത്തിൽ രാഹുൽ...

Read More

കേരളത്തെ നടുക്കിയ കേസിന്റെ വിധിയെന്താകും? നടി ആക്രമിക്കപ്പെട്ട കേസില്‍ വ്യക്തതാ വാദം തുടരുന്നു; വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

by on November 25, 2025 0

നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു.ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്. (court will consider actress assault case today) 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍...

Read More