March 3, 2026
  • March 3, 2026
Breaking News

കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലാത്ത ദൗർബല്യത്തിന് സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ല; കെ കെ രാഗേഷ്

by on November 24, 2025 0

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലെങ്കിൽ അതിൽ സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മലപ്പട്ടത്തും ആന്തൂരിലും കണ്ണപുരത്തും കോൺഗ്രസിന് സ്ഥാനാർഥികളില്ലാത്ത ദൗർബല്യത്തിന് സിപിഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് രാഗേഷ് പറഞ്ഞു. സ്ഥാനാർഥിയാകാനും നാമനിർദേശം നൽകാനും ആളുകളെ കിട്ടാത്തതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് തുറന്നുപറയുകയാണ് വേണ്ടത്. മലപ്പട്ടത്ത് സ്ഥാനാർഥിയുടെ എല്ലാ ഒപ്പുകളും വ്യത്യസ്തമായിരുന്നു. കണ്ണപുരത്ത് സ്ഥാനാർഥിയുടെ പ്രതിജ്ഞ വ്യവസ്ഥയ്ക്ക് വിരുദ്ധമായി വാട്സാപ്പിലൂടെ അയച്ചുകൊടുക്കുകയാണ് ചെയ്തത്. ആന്തൂരിൽ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട സ്ഥാനാർഥിതന്നെ അത് നിഷേധിച്ചു....

Read More

പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ എസ്‌ഐടി, ഇന്ന് കോടതിയെ സമീപിക്കും, വിദേശ യാത്രയിലടക്കം അന്വേഷണം; മൊഴി കടകംപള്ളിക്കും നിര്‍ണായകം

by on November 24, 2025 0

  തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന സി പി എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ എ പ്തമകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നല്‍കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളില്‍ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. താൻ പ്രസിഡന്‍റാകുന്നതിന് മുൻപ് തന്നെ പോറ്റി ശബരിമലയില്‍ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാർ മൊഴി നല്‍കിയിട്ടുണ്ട്. കട്ടിളപാളികളില്‍ സ്വർണം പൂശാനുള്ള സ്പോണ്‍സർ ഷിപ്പിനായി പോറ്റിയെ പത്മകുമാർ വഴിവിട്ട്...

Read More

കുടുംബത്തിൻ്റേയും നാടിൻ്റേയും അവസാന സല്യൂട്ട്; വീരമൃത്യു വരിച്ച സൈനികൻ സുബേധാര്‍ കെ സജീഷിൻ്റെ മൃതദേഹം സംസ്കരിച്ചു

by on November 23, 2025 0

മലപ്പുറം: ജമ്മു കശ്മീരില്‍ ജോലിക്കിടെ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ. സജീഷിന്‍റെ മൃതദേഹം മലപ്പുറം ഒതുക്കുങ്ങലില്‍ സംസ്കരിച്ചു

Read More

സൗദി അറേബ്യയില്‍ വൻ തീപിടിത്തം, മലയാളികളുടേതടക്കം നിരവധി കടകള്‍ കത്തിനശിച്ചു, വലിയ നാശനഷ്ടം

by on November 23, 2025 0

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം പട്ടണത്തില്‍ വൻ അഗ്നിബാധ. നിരവധി കടകള്‍ കത്തിനശിച്ചു. ആളാപയമില്ല. ദമ്മാമിലെ വാട്ടർ ടാങ്ക് റോഡില്‍ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് മറ്റ് കടകളിലേക്കും തീപടർന്ന് വൻ നാശനഷ്ടമുണ്ടായത്. മലയാളികളുടെ കടകളും കത്തിനശിച്ചവയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. രാത്രി വൈകിയും തീ പൂർണമായും നിയന്ത്രവിധേയമാക്കാനായിട്ടില്ല.   അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്ലംബ്ലിങ് ഹാർഡ്െവയർ കടകളാണ് ഇവിടെയുള്ളതില്‍ അധികവും. പ്ലാസ്റ്റിക്കും കെമിക്കലും പെയിൻറുകളുമുള്ള ഗോഡൗണില്‍നിന്ന് അതിവേഗം തീ പടരുകയായിരുന്നു. ഉച്ചയായതിനാല്‍...

Read More

മീന്‍ പിടിച്ച്‌ ഹാര്‍ബറില്‍ തിരിച്ചെത്തിയപ്പോള്‍ കിട്ടിയത് 1,50,000 രൂപ പിഴ; ‘ജെബം’ ബോട്ടിന് വിനയായത് നിയമലംഘനം

by on November 23, 2025 0

കോഴിക്കോട്: അനധികൃതമായി ‘ലൈറ്റ് ഫിഷിംഗ്’ നടത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബോട്ട് പിടികൂടി പിഴ ചുമത്തി ഉദ്യോഗസ്ഥര്‍. ജെബം’ എന്ന പേരിലുള്ള ബോട്ടാണ് ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ വച്ച്‌ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. നിയമവിരുദ്ധമായി അമിത പ്രസരണ ശേഷിയുള്ള വെളിച്ച സംവിധാനമുപയോഗിച്ചതിനാണ് നടപടി.   ഒരു തവണ കടലില്‍ പോയി മത്സ്യബന്ധനം നടത്തിയ ശേഷം ഹാര്‍ബറില്‍ തിരിച്ചെത്തി, വീണ്ടും പോകാനായി ഐസ് നിറയ്ക്കുന്നതിനിടയിലാണ് അധികൃതര്‍ പരിശോധനക്കെത്തിയത്. 200 വാട്ട് ശേഷിയുള്ള ഏഴും 240...

Read More

മാനന്തവാടിയില്‍ മൂന്നേകാല്‍ കോടി പിടിച്ചപ്പോള്‍ സല്‍മാൻ വിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആര്? നിര്‍ണായക തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

by on November 23, 2025 0

മാനന്തവാടി: മാനന്തവാടിയിലെ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണ കടത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് കസ്റ്റംസിന് സംശയം. കുഴല്‍പ്പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതി സല്‍മാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. വടക്കൻ കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചത്. ഇതു സംബന്ധിച്ച്‌ കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജൻസികള്‍ അന്വേഷണം തുടങ്ങി. കുഴല്‍പ്പണക്കടത്ത് നടത്തിയ സംഘങ്ങളുടെ ഫോണ്‍ രേഖകള്‍ കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.   കഴിഞ്ഞ വ്യാഴാഴ്ചയാണ് കസ്റ്റംസ് കുഴല്‍പ്പണം പിടിച്ചത്. ദീർഘനാളായി നിരീക്ഷണത്തിലുള്ള സംഘമാണ് പിടിയിലായത്. കർണാടകയില്‍ നിന്നാണ് പണം...

Read More

ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചു; പിന്നാലെ മാല കവര്‍ന്നു; അന്വേഷണത്തിനിടെ വാടക വീട്ടില്‍ പരിശോധന; പ്രതിയും സഹോദരിയും പിടിയിലായത് 10 കിലോ കഞ്ചാവുമായി; ശിക്ഷ വിധിച്ച്‌ കോടതി

by on November 23, 2025 0

കോഴിക്കോട്: കഞ്ചാവ് കേസില്‍ പിടിയിലായ സഹോദരനെയും സഹോദരിയെയും ശിക്ഷിച്ച്‌ കോടതി. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സഹോദരി സൂര്യ എന്നിവർക്കാണ് ഏഴ് വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. കോഴിക്കോട് മുക്കത്തെ നീലേശ്വരത്തുനിന്നും 10 കിലോ കഞ്ചാവ് പിടിച്ച കേസിലാണ് ശിക്ഷാവിധി.   2020ല്‍ മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണ് നീലേശ്വരത്തെ വാടക വീട്ടില്‍ വച്ച്‌ ഇരുവരെയും മുക്കം പൊലീസ് പിടികൂടിയത്. 2024 ജൂലൈ രണ്ടിന് മുക്കത്തിനടത്തു മുത്തേരിയില്‍ 65...

Read More

മുഴപ്പിലങ്ങാട് : മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ, മത്സ്യത്തൊഴിലാളി കുടുംബ സംഗമവും, അനുമോദനവും സംഘടിപ്പിച്ചു

by on November 23, 2025 0

മുഴപ്പിലങ്ങാട് : മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ, മത്സ്യത്തൊഴിലാളി കുടുംബ സംഗമവും, അനുമോദനവും സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് നടന്ന പരിപാടി CPIM എടക്കാട് ഏരിയാ സെക്രട്ടറി എം.കെ. മുരളി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ വെച്ച് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടിയ വിദ്യാർത്ഥികൾക്കും, മറ്റ് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും അനുമോദനം നൽകി.   യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.വി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.   യൂണിയൻ ജില്ലാ...

Read More

ആധാര്‍ കാര്‍ഡുകളില്‍ മാറ്റങ്ങള്‍ വരുന്നു. ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം ഉള്‍ക്കൊള്ളുന്ന പുതിയ ആധാര്‍ കാര്‍ഡുകള്‍ പുറത്തിറക്കാൻ കേന്ദ്ര സര്‍ക്കാര്‍

by on November 22, 2025 0

കൊച്ചി: ആധാർ കാർഡില്‍ വലിയ മാറ്റങ്ങള്‍ വരുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉള്‍ക്കൊള്ളുന്ന പുതിയ ആധാർ കാർഡുകള്‍ പുറത്തിറക്കാനാണ് നീക്കം. ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അഥോറ്റിക്കു മുന്നില്‍ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു.   ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും അടക്കം വ്യക്തികളുടെ ആധാർ കാർഡിന്‍റെ പതിപ്പുകള്‍ വാങ്ങിവയ്ക്കുന്നുണ്ട്.   ഇത്തരം ഓഫ് ലൈൻ വെരിഫിക്കേഷനുകളുടെ മറവില്‍ നിരവധി തട്ടിപ്പുകള്‍ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതാണ്...

Read More

ഇനി ബൂത്തിലേക്ക്; സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 98,451 സ്ഥാനാര്‍ത്ഥികള്‍; 2261 പത്രികകള്‍ തള്ളി

by on November 22, 2025 0

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. 1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ സംസ്ഥാനത്ത് ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികളാണ്. 2261 പത്രികകള്‍ തള്ളി.   527 പത്രികകള്‍ തിരുവനന്തപുരം ജില്ലയിലും 401 പത്രികകള്‍ കോട്ടയത്തും 348 പത്രികകള്‍ എറണാകുളത്തും തള്ളി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).

Read More