March 3, 2026
  • March 3, 2026
Breaking News

അമേരിക്കയിലെ 40 ദിവസം നീണ്ട ഷട്ട് ഡൗണ്‍ അവസാനിക്കുന്നു; സെനറ്റില്‍ ഒത്തുതീര്‍പ്പ്; പിന്തുണച്ചവരില്‍ എട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍

by on November 10, 2025 0

അമേരിക്കയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് അവസാനമാകുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍ സെനറ്റില്‍ ഒത്തു തീര്‍പ്പായി. ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിക്കും. ധനാനുമതി ബില്‍ ജനുവരി 31 വരെ അംഗീകരിച്ചു. എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ഇതിനെ പിന്തുണച്ചു. ഷട്ട് ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട് ഡൗണിനാണ് അവസാനമാകുന്നത്. (US Senate’s big move to end 40-day shutdown) അടച്ചുപൂട്ടല്‍ ആറാം ആഴ്ചയിലേക്ക്...

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയാക് ഐസിയുവിലെത്തിച്ച പ്രതി രക്ഷപ്പെട്ടു; മുങ്ങിയത് ഇഡി ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍

by on November 10, 2025 0

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് തട്ടിപ്പ് കേസ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്. (accuse escaped from police costody thiruvananthapuram medical college) ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച പ്രതിയാണ് രക്ഷപ്പെട്ടത്. കൊല്ലത്ത് വച്ച് പൊലീസ് നടപടിക്രമങ്ങള്‍ക്കിടെ തനിക്ക് ദേഹാസ്ഥാസ്ഥ്യമുണ്ടായെന്ന് പ്രതി പറഞ്ഞത് പ്രകാരമാണ് പൊലീസ് ഇയാളെ...

Read More

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഈ മാസം അവസാനവും ഡിസംബര്‍ ആദ്യ വാരവുമായി വോട്ടെടുപ്പ് നടക്കും?

by on November 10, 2025 0

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. രണ്ട് ഘട്ടമായാകും വോട്ടെടുപ്പ് നടക്കുക. ഈ മാസം അവസാനവും ഡിസംബര്‍ ആദ്യവാരത്തിലുമായി വോട്ടെടുപ്പ് നടക്കുമെന്ന് സൂചനയുണ്ട്. എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്നണികള്‍ പറയുന്നു. മുന്നണികള്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളും പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയവും അതിവേഗം നടപ്പാക്കി വരികയാണ്. (local body election dates announcement today) ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നാണ് സിപിഐഎമ്മിന്റെ വിശ്വാസം....

Read More

മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ചു

by on November 8, 2025 0

മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ചു കൊണ്ടു പോയ കേസിലെ പ്രതികളായ ചെമ്മാട് സ്വദേശി ചുള്ളാട്ട് പറമ്പിൽ വീട്ടിൽ ബാബുരാജ് (38 വയസ്സ്), കല്ലായി സ്വദേശി അച്ചത്തോപ്പ് പരമ്പിൽ ഷാജഹാൻ @ ഹൈവെ ഷാജഹാൻ (44 വയസ്സ് ), ബാലുശ്ശേരി തിരുത്തിയാട് സ്വദേശി നാളിയേരികുഴി വീട്ടിൽ റിയ വിജയൻ (42 വയസ്സ്) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശിയായ യുവാവിനെ കോഴിക്കോട് പുതിയസ്റ്റാന്റിൽ ബസ്സിറങ്ങിയ ശേഷം ശ്രീകണ്ഡേശ്വര ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ഗംഗ ടാക്കീസിന് സമീപത്ത് വെച്ച്...

Read More

‘പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇത് കണ്ട് ലജ്ജിക്കണം’; സ്കൂൾ കുട്ടികൾക്ക് പത്ര കടലാസിൽ ഉച്ചഭക്ഷണം നൽകിയ സംഭവത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

by on November 8, 2025 0

മധ്യപ്രദേശിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പത്ര കടലാസിൽ നൽകിയ സംഭവത്തിൽ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.രാജ്യത്തിന്റെ ഭാവിയായ നിഷ്കളങ്കരായ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഒരു പ്ലേറ്റ് പോലും ഇല്ല. മധ്യപ്രദേശ് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഓർത്ത് ലജ്ജയാണ് തോന്നുന്നത്. 20 വർഷത്തിലേറെയായ ബിജെപി ഭരണത്തിൽ കുട്ടികളുടെ പ്ലേറ്റുകൾ പോലും മധ്യപ്രദേശിൽ മോഷ്ടിക്കപ്പെട്ടു. തന്റെ ഹൃദയം തകർന്നുപോയെന്നും രാഹുൽ ഗാന്ധി വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ കുറിച്ചു. “ബിജെപിയുടെ വികസനം” വെറും മിഥ്യയാണെന്നും പാർട്ടി അധികാരത്തിൽ വരുന്നതിന്റെ...

Read More

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

by on November 8, 2025 0

ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്‌ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് നടപടി. കലാപശ്രമം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നടപ്പന്തലിലും റീല്‍സ് ചിത്രീകരണം പാടില്ലെന്നതാണ് ഹൈക്കോടതി ഉത്തരവ്. അത് മറികടന്നാണ് ജസ്‌ന സലീം പടിഞ്ഞാറേ നടയിലല്‍ റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ റീല്‍ ചിത്രീകരിച്ചതിന് ജസ്‌നക്കെതിരെ കേസെടുത്തിരുന്നു. മാധ്യമങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന മേഖലയിലായിരുന്നു വീണ്ടുമെത്തി ജെസ്ന റീല്‍ ചിത്രീകരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഗുരുവായൂര്‍ ദേവസ്വം ഔദ്യോഗികമായി പൊലീസില്‍ പരാതി...

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

by on November 8, 2025 0

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....

Read More

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

by on November 8, 2025 0

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.നേരത്തെ ഒരു ഡിപിആര്‍ തയാറാക്കിയിരുന്നു. എന്നാല്‍ അതില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടായിരുന്നുവെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡിഎംആര്‍സിയുമായിട്ട് ഡിപിആറിന്റെ കാര്യം ചര്‍ച്ച ചെയ്യും. വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക്...

Read More

സന്തോഷ നിമിഷം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

by on November 8, 2025 0

കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നടന്നത്. 8.41-ഓടെ ട്രെയിന്‍ പുറപ്പെട്ടു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു....

Read More

പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം. സുപ്രീം കോടതി…

by on November 7, 2025 0

ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന്...

Read More