March 3, 2026
  • March 3, 2026
Breaking News

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

by on November 6, 2025 0

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. കെ.ആര്‍. സുനിലും തരുണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഷണ്‍മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു...

Read More

‘ ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര’; വി ഡി സതീശന്‍

by on November 6, 2025 0

ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച്...

Read More

വിരുന്നിനിടെ ഭക്ഷണം എടുക്കാന്‍ ബുദ്ധിമുട്ടി പ്രതിക റാവല്‍; എടുത്തു നല്‍കി മോദി, ഹൃദ്യമെന്ന് സോഷ്യല്‍ മീഡിയ

by on November 6, 2025 0

ന്യൂഡല്‍ഹി: ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം പ്രതിക റാവലിന് ഭക്ഷണം എടുത്തു നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ വൈറല്‍. ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ബുധനാഴ്ച പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ സ്വീകരണമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗമായ വിരുന്നിനിടെയാണ് പരിക്കേറ്റ് വീല്‍ചെയറിലിരുന്ന പ്രതികയ്ക്ക് അവരുടെ പേര് വിളിച്ച് മോദി ലഘുഭക്ഷണം എടുത്ത് നല്‍കിയത്. വിരുന്നിനിടെ ഭക്ഷണം എടുക്കാന്‍ പ്രതിക ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി ഉടന്‍ തന്നെ താരത്തിനടുത്തെത്തി ഭക്ഷണം...

Read More

മാലിന്യം നിറച്ച ചാക്ക് പരിശോധിക്കുന്നതിനിടയിൽ ഹരിത കർമ്മ സേനാംഗത്തിന് ആക്രമണം; ചാക്കിൽ വൈദ്യുതി ബില്ലും, സ്കൂളിലെ പരീക്ഷാപേപ്പറും

by on November 6, 2025 0

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ആക്രമണം. ഹരിത കർമ്മ സേനാംഗം ആശ സതീഷിനെയാണ് പ്രദേശവാസിയായ ഹന്ന എന്ന യുവതി ആക്രമിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക് പരിശോധിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ആശക്ക് മർദ്ദനമേറ്റത്. ചാക്കിൽ നിന്നും വൈദ്യുതി ബില്ലും, സ്കൂളിലെ പരീക്ഷാപേപ്പറും കണ്ടെടുത്തിരുന്നു. മാലിന്യം ഉപേക്ഷിച്ചത് താനാണെന്ന് മറ്റുള്ളവർക്ക് വ്യക്തമായതോടെയാണ് ഹന്ന ഹരിത കർമ്മ സേനാംഗത്തെ ആക്രമിച്ചത്. എടവലങ്ങ പഞ്ചായത്തിലെ കാതിയാളത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം...

Read More

സ്നേഹവിരുന്നൊരുക്കിയവർക്ക് സ്നേഹസമ്മാനങ്ങൾ നൽകി.

by on November 6, 2025 0

ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിൻ്റെ കീഴിൽ തലശ്ശേരി ധർമ്മടം മീത്തലെ പീടികയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട്ടിൽ സ്നേഹവിരുന്നൊരുക്കിയ എൻ. എസ്. എസ് വളണ്ടിയർമാരെ നോവലിസ്റ്റ് സി.കെ രാജലക്ഷ്മി അനുമോദിച്ചു. വളണ്ടിയർമാർക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. ജീവകാരുണ്യ പ്രവർത്തക എൻ . ദീപ്ന വിദ്യാലയത്തിൽ വെച്ചു നടന്ന പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ കോർഡിനേറ്റർ വി.കെ സുശാന്ത് കുമാർ ഏറ്റുവാങ്ങി. എൻ എസ് എസ് വളണ്ടിയമാർ ചെയ്ത പ്രവർത്തനങ്ങൾ വളരെ മികച്ചതാണെന്നും അത്...

Read More

സിഎംആര്‍എല്‍ മാസപടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

by on November 6, 2025 0

സിഎംആര്‍എല്‍ മാസപടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രതികരണം. മടിയില്‍ കനമില്ല, തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നത്? ഭയപ്പെടുന്നത് ?എനിക്ക് നേരെ പിണറായി വിജയന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍...

Read More

കസ്റ്റംസിൻെറ പാനൽ വക്കീലാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലെ പ്രതിയും അഭിഭാഷകയുമായ പാലക്കാട് ഒലവങ്കോട് കല്ലേകുളങ്ങര സ്വദേശിനി ആനന്ദ് സദനിൽ പ്രവീണ (38 വയസ്സ്)യെയാണ് (ഇപ്പോൾ താമസം ഇടപ്പള്ളി മണ്ണക്കരപറമ്പ് റിജൻസി ലൈനിൽ MRA 128-ൽ) മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.

by on November 5, 2025 0

കസ്റ്റംസിൻെറ പാനൽ വക്കീലാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലെ പ്രതിയും അഭിഭാഷകയുമായ പാലക്കാട് ഒലവങ്കോട് കല്ലേകുളങ്ങര സ്വദേശിനി ആനന്ദ് സദനിൽ പ്രവീണ (38 വയസ്സ്)യെയാണ് (ഇപ്പോൾ താമസം ഇടപ്പള്ളി മണ്ണക്കരപറമ്പ് റിജൻസി ലൈനിൽ MRA 128-ൽ) മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. മാവൂർ സ്വദേശിയായ യുവതിയെ സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി താൻ കസ്റ്റംസിൻെറ പാനൽ വക്കീലാണെന്നും, കസ്റ്റംസ് പിടിക്കുന്ന സ്വർണ്ണം റിലീസ് ചെയ്യുന്നതിനായി പണം നൽകിയാൽ വലിയ കമ്മീഷൻ ലഭിക്കുമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു....

Read More

‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

by on November 5, 2025 0

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി. എച്ച് ഫയൽ എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. എല്ലാ എക്‌സിറ്റ് പോളുകളിലും കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടുകൾക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകൾ എത്തിയെന്ന് രാ​ഹുൽ ​ഗാന്ധി പറഞ്ഞു.( Vote Chori in Haryana; 25 lakh votes were stolen says Rahul Gandhi) 22,779 വോട്ടുകൾക്കാണ് കോൺ​ഗ്രസിന് ഹരിയാന നഷ്ടപ്പെട്ടത്. നയാബ്...

Read More

സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് പഞ്ചാബിനോട് തോൽവി

by on November 5, 2025 0

സി കെ നായിഡു ട്രോഫിയിൽ കേരളത്തെ തകർത്ത് പഞ്ചാബ്. ഒരിന്നിങ്സിനും 37 റൺസിനുമായിരുന്നു പഞ്ചാബിൻ്റെ വിജയം. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടർന്ന് 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 199 റൺസിന് ഓൾ ഔട്ടായി. ഇതോടെയാണ് പഞ്ചാബ് കൂറ്റൻ വിജയം സ്വന്തമാക്കിയത്. അവസാന ദിവസം കളി തുടങ്ങുമ്പോൾ ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിലായിരുന്നു കേരളം. നാല് വിക്കറ്റ്...

Read More

കുതിരയേയും ഭയക്കണം? കോയമ്പത്തൂരില്‍ കുതിരകള്‍ കോര്‍പറേഷന്‍ ജീവനക്കാരനെ ഇടിച്ചിട്ടു, കടിച്ച് മുറിവേല്‍പ്പിച്ചു; വിഡിയോ പുറത്ത്

by on November 5, 2025 0

കോയമ്പത്തൂരില്‍ കുതിരയുടെ കടിയേറ്റ് കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരന് പരിക്ക്. ജലവിതരണ ചുമതലയുള്ള ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കന്‍ പാളയം നെഹ്‌റു നഗര്‍ ജനവാസ മേഖലയിലാണ് സംഭവം. (Coimbatore corporation worker injured in stray horse attack) റോഡിലൂടെപാഞ്ഞു വന്ന കുതിരകള്‍ സൈക്കിളില്‍ വന്ന ജയപാലിനെ ഇടിച്ചിട്ട ശേഷം കയ്യില്‍ കടിക്കുകയായിരുന്നു. ഇടതു കൈയിന് പരിക്കേറ്റ ജയപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോര്‍പറേഷന്‍ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ്...

Read More