March 3, 2026
  • March 3, 2026
Breaking News

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

by on November 5, 2025 0

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൌരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ് കൊല്ലപ്പെട്ടത്. സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. ഒക്ടോബർ 16-ന് ജിദ്ദയിൽ വെച്ചാണ് ജാഖണ്ഡിലെ ഗിരിധ് ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയ്ക്ക് വെടിയേൽക്കുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബർ 24-ന് ആശുപത്രിയില് മരിച്ചു. ടവർ ലൈൻ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്ന വിജയകുമാറിന്...

Read More

മദ്യം നല്‍കി, അശ്ലീല വീഡിയോ കാണിച്ചു, 12 വയസുകാരിയുടെ മുന്നില്‍വെച്ച് ലൈംഗികബന്ധം; എല്ലാത്തിനും ഒത്താശ ചെയ്തത് അമ്മ

by on November 5, 2025 0

മഞ്ചേരി: പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും അതിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയ്ക്കും വിവിധ വകുപ്പുകളിലായി 180  വര്‍ഷം വീതം കഠിനതടവും 11.75 ലക്ഷംരൂപ വീതം പിഴയും ശിക്ഷ. അതിജീവിതയുടെ അമ്മയായ തിരുവനന്തപുരം സ്വദേശിനിയെയും പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ യുവാവിനെയുമാണ് മഞ്ചേരി അതിവേഗ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. അതിജീവിതയുടെ അമ്മയുടെ അടുപ്പക്കാരനാണ് യുവാവ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് പെണ്‍കുട്ടിയുമായി ഇയാള്‍ക്കൊപ്പം കഴിയുകയായിരുന്നു. മലപ്പുറം പോലീസ് രജിസ്റ്റര്‍ചെയ്തതാണ് കേസ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതികളുടെ...

Read More

അനുസ്മരണ സമ്മേളനം നടത്തി.

by on November 5, 2025 0

ജവഹർ കൾച്ചറൽ ഫോറം- തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഹാർമോണിസ്റ്റും, പ്രശസ്ത സംഗീത സംവിധായകനും , ഗായകനുമായ തലശ്ശേരി കെ. മുകുന്ദദാസിനെ അനുസ്മരിച്ച് കൊണ്ടു അനുസ്മരണ സമ്മേളനം നടത്തി. അനുസ്മരണ സമ്മേളനം കെ.ശിവദാസൻ്റെ അധ്യക്ഷതയിൽ പ്രമുഖ എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.പ്രൊഫ ഏ.പി സുബൈർ, അനില ചോനാടം , ശശികുമാർ കല്ലിഡുമ്പിൽ ‘ സി വി രാജൻ പെരിങ്ങാടി, ജാഫർ ജാസ്, സെൻസായി മുരളി, ബച്ചൻ അഷറഫ്, ഷീബാ ലിയോൺ, ‘ബച്ചൻ അഷറഫ്, ‘ജയൻ പരമേശ്വരൻ, ‘കെ.മുസ്തഫ...

Read More

ഓർമ്മകളിൽ എന്നും തങ്ങി നിൽക്കുന്ന ലൈബ്രറി പഠനയാത്ര – വിദ്യാർഥിനിയുടെ പുസ്തകം പ്രകാശനം ചെയ്തു

by on November 5, 2025 0

ന്യൂമാഹി : കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ വിദ്യാർത്ഥിനി അജ് വ റിനീഷിൻ്റെ ” ഓർമ്മകളിൽ എന്നും തങ്ങി നിൽക്കുന്ന ലൈബ്രറി പഠനയാത്ര ” എന്ന പുസ്തകം പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ” പ്ലാസ്റ്റിക്കിനെതിരെ ബദൽ ഒരുക്കാം ” എന്ന ക്യാമ്പയിൻ്റെ ഭാഗമായുള്ള തുണി സഞ്ചി വിതരണം താലൂക്ക് ലൈബ്രറി...

Read More

മിൽമയിൽ നിരവധി ഒഴിവുകൾ, തിരുവനന്തപുരം, മലബാർ മേഖലയിൽ 198 ഒഴിവുകളിലേക്ക് നിയമനം നടത്തും, ക്ഷീരകർഷകർക്ക് മുൻഗണന; നിയമനങ്ങളെപ്പറ്റി അറിയാം..

by on November 4, 2025 0

മിൽമ പാൽ വില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ ആലോചിക്കുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഇപ്പോൾ ആലോചിക്കാത്തത്. പാൽ വില കൂട്ടേണ്ടത് മിൽമ. പാൽ വില വർധിപ്പിക്കണമെന്ന ശുപാർശ മിൽമ സർക്കാരിന് നൽകിയാൽ അത് പരിശോധിക്കും. മിൽമയുടെ ലാഭത്തിന്റെ 85% ഉം ലഭിക്കുന്നത് ക്ഷീര കർഷകർക്കെന്ന് മന്ത്രി അറിയിച്ചു. എന്നാൽ നേരിയ വില വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മിൽമ തിരു. മേഖല ചെയർപേഴ്സൺ മണി വിശ്വനാഥ് പറഞ്ഞു. അതേസമയം മിൽമ റിക്രൂട്ട്മെൻ്റ് തിരുവനന്തപുരം,...

Read More

വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ

by on November 4, 2025 0

വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഡിജിസിഎ. പുതിയ നിയമ നിർമ്മാണത്തിനായുള്ള തയ്യാറെടുപ്പുകൾ ഡിജിസിഎ ആരംഭിച്ചു. ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ അധിക ചാർജുകൾ ഒഴിവാക്കാനാണ് നീക്കം. 21 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് പ്രക്രിയ വിമാന കമ്പനികൾ പൂർത്തിയാക്കണമെന്ന് വ്യവസ്ഥയും പുതിയ നിയമത്തിൽ ഉണ്ടാകും. നിയമത്തിന്റെ കരട് തയ്യാറായതായാണ് വിവരം. വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തിലാണ് നിർദേശിത മാറ്റങ്ങൾ. പുതിയ നിയമം സംബന്ധിച്ച്...

Read More

നേപ്പാളില്‍ എന്ത് സംഭവിച്ചുവെന്ന് നോക്കൂ; പോണ്‍ നിരോധന ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി

by on November 4, 2025 0

ന്യൂഡല്‍ഹി: പോണ്‍ വീഡിയോകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ, നേപ്പാളിലെ ജെന്‍ സീ പ്രതിഷേധങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് സുപ്രീം കോടതി. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി പരിഗണിക്കാന്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍ വിഷയം നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും പറഞ്ഞു. ഒരു നിരോധനത്തിന്റെ പേരില്‍ നേപ്പാളില്‍ എന്ത് സംഭവിച്ചുവെന്ന് നോക്കൂ,’ വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റില്‍ പോണ്‍ എളുപ്പത്തില്‍ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി, അത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നയം രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരന്‍...

Read More

ഫൈബർ വള്ളം പിക്കപ്പ് വാന് മുകളിൽവെച്ചുകെട്ടി തിരുനൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക് അപകടകരമായ യാത്ര;പിഴയിട്ട് MVD

by on November 4, 2025 0

തൃശൂര്‍: ഫൈബര്‍ വള്ളം പിക്കപ്പ് വാന് മുകളില്‍വെച്ചുകെട്ടി അപകടകരമായ യാത്ര. തമിഴ്‌നാട് നിന്നുള്ള വാഹനത്തിലാണ് സംഭവം. തിരുനല്‍വേലിയില്‍ നിന്ന് ബേപ്പൂരിലേക്കായിരുന്നു യാത്ര. തൃശൂര് വെച്ച് പിക്കപ്പ് വാന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിവീണു. പരിശോധനയില്‍ വാഹനത്തിന് ഫിറ്റ്‌നസ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകളും ഇന്‍ഷുറന്‍സും ഇല്ലെന്ന് വ്യക്തമായി. ഇതോടെ എംവിഡി 27,500 രൂപ പിഴയിട്ടു. തിരുനെല്‍വേലി സ്വദേശിയുടേതാണ് വാഹനം. ബേപ്പൂര്‍ സ്വദേശി സി പി മുഹമ്മദ് നിസാമിന്റേതാണ് ബോട്ട്. പിക്കപ്പ് വാനിന്റെ മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തള്ളി നില്‍ക്കുന്ന രീതിയിലായിരുന്നു...

Read More

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

by on November 4, 2025 0

പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കത്തിൻ്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാൻ സാധിക്കാതെ പോയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ...

Read More

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു

by on November 4, 2025 0

ശബരിമല സ്വർണ്ണക്കൊള്ളയിൽ കട്ടിളപ്പാളി മോഷ്ടിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു. കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് എസ് ഐ ടി വിവരങ്ങൾ തേടുന്നത്. ഈ മാസം പത്താം തീയതി വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുമുമ്പ് പരമാവധി...

Read More