March 3, 2026
  • March 3, 2026
Breaking News

‘ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ട്’; വെളിപ്പെടുത്തലുമായി ട്രംപ്

by on November 3, 2025 0

ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യ , ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും ആണവപരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ പരീക്ഷണം നടത്തുന്നതിനെ കുറിച്ച് റഷ്യയും ചൈനയും പറയുന്നില്ലെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങൾ സജീവമായതിനാൽ അമേരിക്ക ആണവ പരീക്ഷണങ്ങൾ നടത്തണമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക തുറന്ന സമൂഹമാണ്. നമ്മൾ ആണവപരീക്ഷണത്തെ കുറിച്ച് സംസാരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. 33 വർഷത്തെ മൊറട്ടോറിയത്തിന്...

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

by on November 3, 2025 0

55മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനായി ചിദംബരത്തെ തിരഞ്ഞെടുത്തു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിർ അർഹനായി. മികച്ച ഛായ​ഗ്രഹകനായി ഷൈജു ഖാലിദും തിരക്കഥാകൃത്തായി ചിദംബരവും മികച്ച കലാസംവിധായകനായി അജയൻ ചാലിശ്ശേരിയും പുരസ്കാരം നേടി. 128 ചിത്രങ്ങളിൽ...

Read More

ജനങ്ങളെ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കണം,വേട്ടയാടിയിട്ട് കാര്യമില്ല; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

by on November 3, 2025 0

താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പ്രതിഷേധത്തിലേർപ്പെട്ട ജനങ്ങളെ വേട്ടയാടിയിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ​ലീ​ഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്നമാണ്. നാട്ടുകാർ ഏറ്റെടുക്കേണ്ട സമരമാണിത്. ജനങ്ങളെ ഈ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കാനുള്ള വഴികളൊരുക്കണം. അവരെ അടിച്ചൊതുക്കി പ്ലാന്റ് തുറക്കാനാണ് നീക്കമെങ്കിൽ അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങൾ നേരിടുന്ന പ്രയാസത്തിന് പരിഹാരം കാണാനുള്ള പരിഹാരം ഉടൻ തുടങ്ങണം. ജനങ്ങൾ സഹകരിക്കുമോ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട....

Read More

ഏരൂരിലെ വൃദ്ധസദനത്തില്‍ കിടപ്പ് രോഗിയായ 71കാരിക്ക് മര്‍ദനം; വാരിയെല്ലിന് പൊട്ടല്‍; കേസെടുത്ത് പൊലീസ്

by on November 3, 2025 0

എരൂരില്‍ വൃദ്ധസദനത്തില്‍ കിടപ്പ് രോഗിയായ 71കാരിക്ക് മര്‍ദനം എന്ന് പരാതി. മര്‍ദനത്തില്‍ വയോധികയുടെ വാരിയെല്ലിന് പൊട്ടലേറ്റതായി കണ്ടെത്തി. പരാതിയില്‍ ഹില്‍പാലസ് പോലീസ് കേസ് രജിസ്ട്ര്ര്‍ ചെയ്തു. തനിക്ക് ഏറ്റ മര്‍ദന വിവരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറോടാണ് വയോധിക തുറന്ന് പറഞ്ഞത്. വയോധികയെ വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (old women beaten up in old age home eroor) ഭര്‍ത്താവ് മരിച്ച ശേഷം സഹോദരിയുടെ സംരക്ഷണയില്‍ കഴിഞ്ഞ 71 കാരിയെ...

Read More

കെ എസ് ശബരീനാഥിനെതിരെ രാജേഷ് ?; വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ BJP ആലോചന

by on November 3, 2025 0

തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി മുൻ ജില്ലാ അധ്യക്ഷനായ വി വി രാജേഷിനെ കവടിയാറിൽ മത്സരിപ്പിക്കാൻ ബിജെപിയിൽ ആലോചന. ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണ്. വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി. സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ നടക്കും. വി വി രാജേഷ്,മഹേശ്വരൻ നായർ,തമ്പാനൂർ സതീഷ്,എം ആർ ഗോപൻ,കരമന അജിത്,വിവി ഗിരി,എസ് കെ പി രമേശ്,പാപ്പനംകോട് സജി,സിമി ജ്യോതിഷ് ,ആശ നാഥ്,മഞ്ജു ജി എസ് തുടങ്ങിയ...

Read More

മുഴപ്പിലങ്ങാടിന്റെ ലക്ഷ്മിയേടത്തിക്ക് ആദരം..

by on November 3, 2025 0

ഓരോ മനുഷ്യനെയും അറിയാനും അടുത്തിടപഴകാനും കഴിയുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ പ്രഥമ കടമ… മുഴപ്പിലങ്ങാടിനെ അറിയാനും തന്റെ ഇടനെഞ്ചോട് ചേർത്ത് വെക്കാനും ലക്ഷ്മിയേടത്തിക്ക് സാധിച്ചു… സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ ലക്ഷ്മിയേടത്തി തന്റെ അറുപതാമത്തെ വയസ്സിലാണ് ഗ്രാമപഞ്ചായത്ത് അംഗമായി ചുമതല ഏൽക്കുന്നത്…. പിന്നീടങ്ങോട്ട് 15 വർഷക്കാലം മുഴപ്പിലങ്ങാടിന്റെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സജീവ സാന്നിധ്യമായി മാറി നമ്മുടെ ലക്ഷ്മിയേടത്തി…. കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവർത്തിച്ച ഒരു നേതാവ്, മാപ്പിലങ്ങാടിന്റെ സമഗ്ര വികസനത്തിനുവേണ്ടി വ്യത്യസ്തമായ പദ്ധതികൾ...

Read More

ചതുർദിന ഫ്ലവേർസ് ഫിയസ്റ്റ ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം

by on November 3, 2025 0

സബർമതിയുടെ ആഭിമുഖ്യത്തിൽ നവമ്പർ 6 മുതൽ മാഹി മൈതാനത്ത് നടക്കുന്ന ചതുർദിന ഫ്ലവേർസ് ഫിയസ്റ്റ ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ , പി.സി.ദിവാനന്ദൻ മാസ്റ്റർക്ക് നൽകി നിർവ്വഹിക്കുന്നു.

Read More

അമ്പല നടയിലെ കാണിക്ക, പ്രകാശനം ചെയ്തു.

by on November 3, 2025 0

മാഹി: മനുഷ്യന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ ചിന്തകളെ ഉണർത്തുകയും, ആസ്വാദക മാനസങ്ങളിൽ കാരുണ്യത്തിന്റേയും, നൻമയുടെയും കിരണങ്ങൾ പരത്തുകയും ചെയ്യുന്ന നോവലാണ് അമ്പല നടയിലെ കാണിക്കയെന്ന് വിഖ്യാത ചിത്രകാരനും, പ്രഭാഷകനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു. മാഹി റിറ്റ്സ് അവന്യുവിൽ നടന്ന നോവലിസ്റ്റ് സുഖദ രവിശങ്കറിന്റെ ,അമ്പല നടയിലെ കാണിക്ക, എന്ന രണ്ടാമത്തെ നോവലിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി പുസ്തകം ഏറ്റുവാങ്ങി. ഭാരതദേശം പത്രാധിപർ അടിയേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ...

Read More

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

by on November 3, 2025 0

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമായതിനിടെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണസംഘം കടന്നിരിക്കുന്നത്. (SIT questions n vasu in sabarimala gold theft case) ദേവസ്വത്തിന്റെ കമ്മീഷണറും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ഇടപാടിന്റെ...

Read More

‘ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത പരാമര്‍ശം, പി എം എ സലാമിനോട് മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണം’; മന്ത്രി വി ശിവൻകുട്ടി

by on November 2, 2025 0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലിരിക്കുന്ന നേതാവില്‍ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത, അങ്ങേയറ്റം മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശമാണിത്.   പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെയാണ് സലാം വിമർശനത്തിന്റെ ആധാരമായി പറയുന്നത്. എന്നാല്‍, എന്ത്...

Read More