March 3, 2026
  • March 3, 2026
Breaking News

മുനിസിപ്പൽ തെരഞ്ഞടുപ്പിനെ മുസ്ലിം ലീഗ് പ്രവൃത്തകർ ഒറ്റക്കെട്ടായ് നേരിടണം മുഈനലി തങ്ങൾ

by on November 2, 2025 0

മുനിസിപ്പൽ തെരഞ്ഞടുപ്പിനെ മുസ്ലിം ലീഗ് പ്രവൃത്തകർ ഒറ്റക്കെട്ടായ് നേരിടണം മുഈനലി തങ്ങൾ   തലശ്ശേരി : തലശ്ശേരി സമൂഹത്തിന്റെയും പ്രദേശത്തിന്റെയും നന്മയിലാക്കി വരുന്ന മുനിസിപ്പൽ തെരഞ്ഞടുപ്പിൽ ഒറ്റകെട്ടായ് യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഓരോ മുസ്ലിം ലീഗ് പ്രവൃത്തകനും തയ്യാറവണമെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു.   തലശ്ലേരി മാരിയമ്മ വാർഡ് ഖായിദെമില്ലത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സിയാലി മൂസ പതാക ഉയർത്തി.   പി...

Read More

തലശ്ശേരി നഗരസഭബഡ്‌സ് സ്കൂളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഉപജീവനം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ടൈലറിംഗ് യൂണിറ്റ് തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

by on November 2, 2025 0

തലശ്ശേരി നഗരസഭബഡ്‌സ് സ്കൂളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഉപജീവനം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ടൈലറിംഗ് യൂണിറ്റ് തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ വികസന കമ്മിറ്റി ചെയർമാൻ ടി. സി അബ്ദുൽ ഖിലാബ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗം വിജയകൃഷ്ണൻ ആശംസ അർപ്പിച്ച് സംസാരിച്ചു. രക്ഷിതാക്കൾ ഭരണസമിതി അംഗങ്ങൾക്ക് നന്ദി പറയുകയും ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഉദ്ഘാടന പരിപാടിയിൽ അധ്യാപിക ലിസ സ്വാഗതവും,സിഡിഎസ് ചെയർപേഴ്സൺ...

Read More

കാർഷിക സർവകലാശാലയിൽ കുത്തനെ കൂട്ടിയ ഫീസ് കുറയ്ക്കും; കൃഷിമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

by on November 1, 2025 0

കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് കൃഷിമന്ത്രി പി. പ്രസാദ് വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായത്. കാർഷിക സർവകലാശാല ഫീസ് വർധനയിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. പണം ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും പഠനം നിർത്തേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫീസ് വർധന സർക്കാരിന്റെ തീരുമാനമല്ലെന്നും സർവകലാശാലയാണ് തീരുമാനിച്ചതെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു....

Read More

മാഹി രാജീവ്‌ ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും റാപ്പോർട്ട് ഫൗണ്ടേഷനും സംയുക്തമായി ധർമടം മീത്തലപീടികയിൽ സ്നേഹകൂടിലുള്ള അമ്മമാർക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഗീതവിരുന്നു സംഘടിപ്പിച്ചു.

by on November 1, 2025 0

മാഹി രാജീവ്‌ ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും റാപ്പോർട്ട് ഫൗണ്ടേഷനും സംയുക്തമായി ധർമടം മീത്തലപീടികയിൽ സ്നേഹകൂടിലുള്ള അമ്മമാർക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പ്രശാന്ത് മൂർകോത്ത് സ്വാഗതം പറഞ്ഞു, മെഡിക്കൽ ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ശിവരാമ കൃഷ്ണ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ്. രാജലക്ഷ്മി സി കെ ഉദ്ഘാടനം ചെയ്തു. ഉസീബ് ഉമ്മലിൽ മുഖ്യാതിഥിയായി, എം പി അരവിന്ദാക്ഷൻ, പ്രശാന്ത് പി കീചിലോട്ട്, ഡോ. അഭിലാഷ്,ഡോ. രോഹിത്, ഡോ. സതന ശ്രീ, ഡോ ഗോപിക, ശ്രീനിവാസൻ, സന്തോഷ്...

Read More

ആന്ധ്രയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

by on November 1, 2025 0

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ( 9 died in Andhra Temple Stampede) ഏകാദശി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിവിലും ഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കാത്തതും അപകടത്തിന് കാരണമായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 12 ഏക്കര്‍...

Read More

പടക്കംപൊട്ടിക്കലും വിഗ്രഹമൊഴുക്കലും അനിവാര്യ മതാചാരമല്ല – ജസ്റ്റിസ് എ.എസ്. ഓക

by on November 1, 2025 0

ന്യൂഡൽഹി: പടക്കം പൊട്ടിക്കുന്നതും വിഗ്രഹം പുഴയിലൊഴുക്കുന്നതും ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതുമൊന്നും അനിവാര്യമായ മതാചാരമല്ലെന്ന് സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് എ.എസ്. ഓക പറഞ്ഞു. മതത്തിന്റെ പേരിൽ അന്തരീക്ഷ മലിനീകരണം ന്യായീകരിക്കുന്നത് കൂടിവരുകയാണ്. ഭരണകൂടവും ജനങ്ങളും മൗലികമായ കർത്തവ്യങ്ങൾ നിർവഹിക്കാത്തതാണ് പരിസ്ഥിതി സംരക്ഷണത്തിൽ പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ നടത്തിയ പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഓക. പടക്കം പൊട്ടിക്കുന്നത് അനിവാര്യമായ മതാചാരത്തിന്റെ ഭാഗമാണെന്ന് ആർക്കെങ്കിലും പറയാനാകുമോയെന്ന് ജസ്റ്റിസ് ഓക ചോദിച്ചു....

Read More

കോഴിക്കോട് കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്

by on November 1, 2025 0

കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മതിൽ കെട്ടാൻ എത്തിയ അതിഥി തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഒഡീഷ സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അതിഥി തൊഴിലാളികൾക്ക് മേൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് പേരായിരുന്നു കുടുങ്ങിയത്. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍...

Read More

എഫ് എസ് ഇ ടി ഒ പ്രചരണ കാൽനട ജാഥ ഉദ്ഘാടനം ചെയ്തു

by on November 1, 2025 0

കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന സാമ്പത്തിക വിവേചനത്തിനും അവഗനക്കുമെതിരെയും ,കേരള സർക്കാർ മുന്നോട്ടു വെക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക,വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി കേരളത്തിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സമരൈക്യ പ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ വിന്റെ ആഭിമുഖ്യത്തിൽ പി ആർ സ്മിത നയിക്കുന്ന തലശ്ശേരി മേഖലയിൽ പര്യടനം നടത്തുന്ന പ്രചരണ കാൽനട ജാഥ ന്യൂമാഹി ടൗണിൽ സി ഐ ടി യു തലശ്ശേരി ഏറിയ സെക്രട്ടറി...

Read More

ഇന്ദിരാജി സ്മൃതി യാത്ര

by on November 1, 2025 0

ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തിൽ എരഞ്ഞോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി യാത്ര മ 0ത്തും ഭാഗത്ത് ജാഥ ലീഡർ മണ്ഡലം പ്രസിഡണ്ട് കെ.പി. മനോജ് കുമാറിന് പതാക കൈമാറി കെ പി സി സി മെംബർ ശ്രീ സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ സുശീൽ ചന്ത്രോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വിശ്വൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ട് ശ്രീ എം.പി. അരവിന്ദാക്ഷൻ, എ. ഷർമിള , എം.പി.സുധീർ ബാബു,...

Read More

സ്വർണ കൊള്ളക്കെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

by on November 1, 2025 0

തലശ്ശേരി : ആർ എസ് എസിന്റെ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ പി സി സി ട്രഷറർ വി.എ.നാരായണൻ പ്രസ്താവിച്ചു. പിണറായി വിജയൻ , നരേന്ദ്രമോദിയുമായി എന്ത് കരാർ ഒപ്പിട്ടാലും, അടുത്ത് വരുന്ന യു ഡി എഫ് സർക്കാർ അത് തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ കൊള്ളക്കെതിരെ, യു ഡി എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി , പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച , പ്രതിഷേധ...

Read More