February 10, 2026
  • February 10, 2026
Breaking News
  • Home
  • Uncategorized
  • സംരംഭക സൌഹൃദ കേരളം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

സംരംഭക സൌഹൃദ കേരളം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

By on January 28, 2026 0 40 Views
Share

വ്യവസായ, വാണിജ്യ വകുപ്പ്, കോഴിക്കോട് ജില്ല വ്യവസായ കേന്ദ്രം എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി, വടകര താലൂക്കിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർക്കായി വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ ഏകദിന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സംരംഭക പ്രവർത്തനങ്ങളിൽ വന്ന സമഗ്രമായ ഭേദഗതികൾ, EASE OF DOING BUSINESS ൽ ഉണ്ടായിട്ടുള്ള പരിവർത്തനങ്ങൾ പുതിയ K-SWIFT അടക്കമുള്ള വ്യവസായ സംരംഭക സംവിധാനങ്ങളെ പുതിയ ജനപ്രതിനിധികൾക്ക് പരിചയപ്പെട്ടുത്തുന്നതിന്റെ ഭാഗമായാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. ഉപജില്ല വ്യവസായ ഓഫീസർ കെ ഷിബിന്റെ അധ്യക്ഷതയിൽ, കോഴിക്കോട് വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. KSSIA കോഴിക്കോട് സെക്രട്ടറി കെ ഇസഹാക്ക്, ഉപജില്ലാ വ്യവസായ ഓഫീസർ വി.പി പ്രണവൻ എന്നിവർ സംസാരിച്ചു. സംരംഭക സൌഹൃദ കേരളം നിയമപരമായ മാറ്റങ്ങളും പ്രായോഗികതയും എന്ന വിഷയത്തിൽ ജനറൽ മാനേജർ വ്യവസായ കേന്ദ്രം ഐ. ഗിരീഷ് ക്ലാസ്സ് എടുത്തു. തുടർന്ന് വെബ് പോർട്ടൽ അംഗങ്ങളെ പരിചയപ്പെടുത്തുകയും സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *