February 11, 2026
  • February 11, 2026
Breaking News
  • Home
  • Uncategorized
  • ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: ഐ എം എ സംസ്ഥാന പ്രസിഡണ്ട്

ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: ഐ എം എ സംസ്ഥാന പ്രസിഡണ്ട്

By on January 29, 2026 0 40 Views
Share

കണ്ണൂർ:കേരളത്തിലെ ആരോഗ്യ രംഗത്തുള്ള പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്ന് ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോ എം എൻ മേനോൻ അഭിപ്രായപ്പെട്ടു.
സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും ഗവൺമെൻറ് സർവീസിലെ മെഡിക്കൽ ഓഫീസർമാരും സമരത്തിൻറെ വഴിയിലാണ്. വർഷങ്ങളായി അവർ ആവശ്യപ്പെടുന്ന പ്രധാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കാതെ നിലനിൽക്കുകയാണ്. അവരുടെ ആവശ്യങ്ങൾക്ക് നേരെ സർക്കാർ മുഖം തിരിക്കുകയാണെകിൽ കേരളത്തിലെ മുഴുവൻ ഡോക്ടർമാരെയും പ്രതിനിധീകരിക്കുന്ന ഐഎംഎ സമരരംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതമാകും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബില്ലിൽ നിന്ന് ചെറിയ ആശുപത്രികളെ ഒഴിവാക്കാം എന്നുള്ള ഉറപ്പ് ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. അത്യാവശ്യത്തിനു പോലും ഡോക്ടർമാർ ഇല്ലാതെ ആരോഗ്യരംഗം തളർന്നിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വളരെ പെട്ടെന്ന് തന്നെ ഇടപെടണം. ചികിത്സാരംഗത്ത് രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർ അല്ലാത്ത തെറാപ്പിസ്റ്റ് കൾക്ക് പേരിനൊപ്പം ഡോക്ടർ എന്ന് പദം ചേർക്കുന്നത് രോഗികളിൽ ആശയക്കുഴപ്പം ഉണ്ടാക്കും, അത്തരം തീർപ്പുകൾ ദൗർഭാഗ്യകരമാണ്. അവ പരിശോധിക്കേണ്ടതാണ്, ഡോ എം എൻ മേനോൻ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷനുകളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഐഎംഎ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ എം എ ജില്ലാ ചെയർമാൻ ഡോ മിനി ബാലകൃഷ്ണൻ അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡണ്ട് ഡോ ആർ രമേശ് , സംസ്ഥാന സെക്രട്ടറി ഡോ റോയ് ആർ ചന്ദ്രൻ, ഡോ ബാബു രവീന്ദ്രൻ, ഡോ ശ്രീകുമാർ വാസുദേവൻ, ഡോ ജോസഫ് ബെനവൻ, ഡോ ജോജോ പോംസണ്, ഡോ മുരളീധരൻ, ഡോ സത്യജിത്ത്, ഡോ ലത, ഡോ രാജു ബൽറാം, ഡോ വി വേണുഗോപാൽ, ഡോ ബിജി, ഡോ സുൽഫിക്കർ അലി, ഡോ ശശിധരൻ,ഡോ രഞ്ജിത്ത് ഡോ സുഷമ, ഡോ അബൂബക്കർ, ഡോ ലളിത് സുന്ദരം, ഡോ രാജ് മോഹൻ പ്രസംഗിച്ചു.
കാലത്ത് പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഏറ്റവും വലിയ സ്വീകരണച്ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ സൈറു ഫിലിപ്പ് അധ്യക്ഷയായി. മെഡിക്കൽ സൂപ്രണ്ട് ഡോ സുധീപ് പ്രസംഗിച്ചു.
ഫോട്ടോ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ഐഎംഎ ഹാളിൽ സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ എം എൻ മേനോൻ ഉദ്ഘാടനം ചെയ്യുന്നു

Leave a comment

Your email address will not be published. Required fields are marked *