February 10, 2026
  • February 10, 2026
Breaking News
  • Home
  • Uncategorized
  • കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

By on February 6, 2026 0 38 Views
Share

കണ്ണൂർ കാള്‍ടെക്‌സ് ഭാഗത്ത് നിന്നും മൂന്നു പേരെ ലഹരിവസ്തുക്കള്‍ സഹിതം കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടി. കണ്ണൂര്‍ സിറ്റി സ്വദേശി റംഷീദ് കെ വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇര്‍ഫാന്‍ കെ (23), കണ്ണൂര്‍ സിറ്റി സ്വദേശി റിഷാദ് കെ വി (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ 765 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിൽ എസ് ഐ അനുരൂപും ഡാൻസാഫ് ടീമും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി പ്രദീപൻ കണ്ണിപൊയിലിന്റെ മേൽനോട്ടത്തിലാണ് റെയ്ഡ് നടന്നത്.

Leave a comment

Your email address will not be published. Required fields are marked *