February 14, 2026
  • February 14, 2026
Breaking News
  • Home
  • Uncategorized
  • കേരള സ്റ്റേറ്റ് പോലീസ് പെൻഷണഴ്സ് വെൽഫയർ അസോസിയേഷൻ (KSPPWA ) തലശ്ശേരി മേഖല സമ്മേളനം നടന്നു.

കേരള സ്റ്റേറ്റ് പോലീസ് പെൻഷണഴ്സ് വെൽഫയർ അസോസിയേഷൻ (KSPPWA ) തലശ്ശേരി മേഖല സമ്മേളനം നടന്നു.

By on February 14, 2026 0 15 Views
Share

കേരള സ്റ്റേറ്റ് പോലീസ് പെൻഷണഴ്സ് വെൽഫയർ അസോസിയേഷൻ (KSPPWA ) തലശ്ശേരി മേഖല സമ്മേളനം നടന്നു.തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രേമരാജൻടി പി റിട്ട:സീനിയർ ഗ്രേഡ് ഡിവൈ എസ് പി.ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ്മധുസൂദനൻ പ്രാർത്ഥന ചൊല്ലി.
മേഖല പ്രസിഡന്റ്‌ സി എച്ച് ഭാസ്കരന്റെ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുരേഷ് ബാബു ടി സി സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുയ്യം രാഘവൻ, ജില്ലാ പ്രസിഡന്റ്‌ എ ജയരാജൻ,ജില്ലാ വൈസ് പ്രസിഡന്റ്‌ പി ബാലൻ ജില്ലാ ജോയിന്റ് സെക്രട്ടറിദിലീപ് ബലക്കണ്ടി എം ഒ വേണുഗോപാലൻ എന്നിവരും, മറ്റു മേഖല ഭാരവാഹികളും ആശംസയർപ്പിച്ച് സംസാരിച്ചു.പ്രസിഡൻ്റ് ആയി
ടി സി സുരേഷ്ബാബുവിനെയും സെക്രട്ടറി യായിദേവദാസ് കതിരൂരിനെയും തെരഞ്ഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *