February 14, 2026
  • February 14, 2026
Breaking News
  • Home
  • Uncategorized
  • മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് – മൂന്നാമത് ക്വാർട്ടർ ഫൈനലിൽ യുനൈറ്റഡ് FC നെല്ലിക്കുത്തിന് ജയം

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് – മൂന്നാമത് ക്വാർട്ടർ ഫൈനലിൽ യുനൈറ്റഡ് FC നെല്ലിക്കുത്തിന് ജയം

By on February 14, 2026 0 16 Views
Share

മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനൊന്നാമത് മത്സരമായ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിൻഷ മണ്ണാർക്കാടിനെ പരാജയപ്പെടുത്തി സെമീഫൈനലിൽ കടന്നു.

വിശിഷ്ടാതിഥികളായി മയ്യഴി മുനിസിപ്പാൽ കമ്മീഷണർ ശ്രീജിത്ത്.കെ.പി, മാഹി പോലീസ് ഇൻസ്പെക്ടർ പി.എ.അനിൽ കുമാർ, RA ആപ്പീസ്സ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, മാഹി പൊതുമരാമത്ത് ഇഞ്ചിനീയർ സന്ദേശ് എന്നിവരാണ്.

അവരെ മൈതാനത്തേക്ക് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ അജയൻ ഉഷസ്സ്, അജയകുമാർ, സതീശൻ .സി .എച്ച്എന്നിവരാണ്.

ഇന്ന് (13-O2 – 26) ന് പന്ത്രണ്ടാമത് മത്സരമായ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷൂട്ടേർസ് പടന്ന, ടീം ചൂടിക്കൊട്ട സ്പോൺസർ ചെയ്യുന്ന അൽമദീന ചെർപ്പുളശ്ശേരിയെ നേരിടും.

Leave a comment

Your email address will not be published. Required fields are marked *