February 16, 2026
  • February 16, 2026
Breaking News
  • Home
  • Uncategorized
  • ചാരിറ്റബിൾ ട്രസ്റ്റ്‌ 5ാം വാർഷികം

ചാരിറ്റബിൾ ട്രസ്റ്റ്‌ 5ാം വാർഷികം

By on February 16, 2026 0 46 Views
Share

മുഴപ്പിലങ്ങാട് : ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്‌ 5ാം
വാർഷികം മഹാത്മാ കമ്മ്യൂണിറ്റി ഹാളിൽ മുൻ കേന്ദ്ര ആഭ്യന്ത്രസഹമന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിമുക്തഭടന്മാരെയും കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും വൈദ്യഭൂഷണം കെ എൻ ബാലകൃഷ്ണ വൈദ്യർ, സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട്, കായികതാരം മരിയ ജോസ് ഗ്രാമ പഞ്ചായത്ത് അംഗം സി പ്രകാശൻ എന്നിവരെയും ആദരിച്ചു ചടങ്ങിൽ വച്ചു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ച കലാകായിക പ്രതിഭകൾ സിനിമ സീരിൽ ആർട്ടിസ്റ്റുകളായ അനിലേഷ് ആർഷ, കെ. വി. മിനി നവാഗധ കഥാകൃത്ത് എൻ പി സന്തോഷ്‌, മാസ്റ്റേഴ്സ് അതിലേറ്റിക് മീറ്റ് സ്വർണമെഡൽ ജേ താവ് റോജ സുധീർഎന്നിവരെ ആദരിച്ചു ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി കുനിയിൽ രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എൻ പി വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ വീ ഫിലോമിന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ആശംസ അറിയിച്ചു കൊണ്ട് ഡിസിസി ജനറൽ സെക്രെട്ടറി പുതുക്കൂടി ശ്രീധരൻ, ധർമ്മടം ബ്ലോക്ക്‌ കോൺഗസ് കമ്മറ്റിപ്രസിഡന്റ്‌ കെ വി ജയരാജൻ, മണ്ഡലം പ്രസിഡന്റുമാരായ സിഎം അജിത്തുകുമാർ, അഡ്വ സരേഷ് കുമാർ, മഹിളാ കോൺഗ്രസ്‌ നേതാക്കളായ ബീന വട്ടക്കേണ്ടി, മഞ്ജുള, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഭയ സുരേന്ദ്രൻ, കെ വി രജീഷ് തലശ്ശേരി, വിഷ്‌ണു സജീവ് എന്നിവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *