March 10, 2026
  • March 10, 2026
Breaking News
  • Home
  • Uncategorized
  • ‘കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍’ എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

‘കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍’ എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

By on March 10, 2026 0 35 Views
Share

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ജില്ലാ ജഡ്ജിയുടെ ഓഫീസ് മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.

കോടതി ജഡ്ജിയുടെ ചേമ്പറിൽ സയനൈഡ് വാതകം നിറച്ച 15 വിഷബോംബുകൾ സ്‌ഫോടനം ഉണ്ടാക്കുമെന്നാണ് അലക്‌സ്‌പോൾ മേനോൻ @ഔട്ട്‌ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നും വന്ന സന്ദേശത്തിൽ ഉണ്ടായിരുന്നത്. നിരപരാധികൾക്ക് നീതി ലഭിക്കാത്ത കോടതി കൊണ്ട് എന്താണ് പ്രയോജനം. ഇതൊരു വ്യാജ ഭീഷണിയല്ല, പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ മുന്നറിയിപ്പ് നൽകുന്നു എന്നതായിരുന്നു മെയിലിലെ ഉള്ളടക്കം.

ഇമെയിൽ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കോടതിയിലെ ജീവനക്കാരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

Leave a comment

Your email address will not be published. Required fields are marked *