March 24, 2026
  • March 24, 2026
Breaking News
  • Home
  • Uncategorized
  • ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

By on March 24, 2026 0 12 Views
Share

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം. പുതിയ ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ നിയമവുമായി റെയിൽവേ മന്ത്രാലയം. 72 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. 72 മുതൽ 25 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്നവർക്ക് 75 ശതമാനം റീഫണ്ട്. 24 മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് 50 ശതമാനം ചാർജ് ഈടാക്കും. എട്ടുമണിക്കൂറിന് ശേഷം റീഫണ്ട് ഉണ്ടാകില്ല. 72 മണിക്കൂർ മുൻപ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് നിശ്ചിത റദ്ദാക്കൽ ഫീസ് ഉണ്ടെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ കയറുന്ന സ്റ്റേഷൻ മാറ്റാൻ സാധിക്കും. പുതിയ നിയമങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമേ ബോർഡിംഗ് പോയിൻ്റ് മാറ്റാൻ അനുവദിക്കൂ. പുതിയ മാനദണ്ഡങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകാനുമാണ് മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.

മുൻപ് സ്ഥിരീകരിച്ച ടിക്കറ്റുകൾക്കുള്ള റദ്ദാക്കൽ നിരക്കുകൾ കുറഞ്ഞ സമയ വിൻഡോകളും ക്ലാസ് അടിസ്ഥാനത്തിലുള്ള ഫ്ലാറ്റ് നിരക്കുകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ റദ്ദാക്കുന്നവർക്ക് 25 ശതമാനം റീഫണ്ട് നൽകിയിരുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് അനുവദിച്ചിരുന്നില്ല.

Leave a comment

Your email address will not be published. Required fields are marked *