ഇഡി വീണ്ടും കേരളത്തില്‍; തന്ത്രിയെ ബിജെപി പിന്തുണയ്ക്കുന്നത് എന്തിന്?
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ പോരാട്ടം കനക്കും. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണി നേതാക്കളും സ്വര്‍ണക്കൊള്ളയെ എതിരാളെകളെ ആക്രമിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡിപ്പാട്ട് ഇടത് പക്ഷത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നാലെ സി പി ഐ എം നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന എ പത്മകുമാറും, എന്‍ വാസുവും അറസ്റ്റിലായി. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സി പി ഐ എമ്മിനെതിരെ കടുത്ത ആരോപണവുമായി രംഗത്തുവന്നത്. […]
Read More