March 1, 2026
  • March 1, 2026
Breaking News

ശബരിമല സ്വർണപ്പാളിയിൽ കൂടുതൽ പരിശോധന നടത്തണം; ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ വീണ്ടും പരിശോധിക്കും, അനുമതി നൽകി ഹൈക്കോടതി

by on February 9, 2026 0

ശബരിമലയിലെ സ്വർണപ്പാളികൾ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിയ്ക്ക് കോടതി അനുമതി നൽകി. നേരത്തെ VSSC യിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു ഇതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിർദേശം. മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലാണ് പരിശോധന നടത്തുക. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ശാസ്ത്രീയ പരിശോധനാ ഫലമാണ് കോടതിയിൽ നിർണായകമാകുക. പാളികൾ ഏതെങ്കിലും...

Read More

‘സച്ചിതാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, വികസന തുടർച്ചയ്ക്ക് ഇടതുസർക്കാർ വീണ്ടും വരണം’; കെ കെ ശൈലജ

by on February 9, 2026 0

കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്ന്കെ.കെ ശൈലജ പറഞ്ഞു. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽഡിഫ് അധികാരം തുടർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും ശൈലജ അവകാശപ്പെട്ടു. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ പറഞ്ഞിരുന്നു. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും...

Read More

കണ്ടോത്ത് സുരേശൻ സ്മാരക ഹാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

by on February 9, 2026 0

മുഴപ്പിലങ്ങാട്:ആർഎസ്എസ് അക്രമത്തിൽ പരിക്കേറ്റ് നെഞ്ചിന് താഴെ ചലനമറ്റെങ്കിലും, ശാരീരിക അവശതകൾ പരിഗണിക്കാതെ നീണ്ട രണ്ട് ദശാബ്ദക്കാലം പാർട്ടി പ്രവർത്തനത്തിൽ സജീവമായി മരണത്തിന് കീഴടങ്ങിയ കണ്ടോത്ത് സുരേശൻ്റെ പേരിൽ നിർമ്മിച്ച സ്മാരക ഹാൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മുഴപ്പിലങ്ങാട് കണ്ണൻ വയൽ ബ്രാഞ്ച് ഓഫീസി ന് മുകളിൽ സുരേശൻ്റെ പേരിൽ നിർമ്മിച്ചഹാ ൾ അനുസ്മരണദിനമായ ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി സ്തൂപവും നാടിന് സമർപ്പിക്കും സംഘാടക സമിതി രൂപീകരണ യോഗം സിപി ഐഎം എടക്കാട്...

Read More

ദേശീയ പണിമുടക്ക്: തലശ്ശേരി ഏരിയാ വാഹന ജാഥ ന്യൂമാഹിയിൽ തുടങ്ങി

by on February 9, 2026 0

ദേശീയ പണിമുടക്ക്: തലശ്ശേരി ഏരിയാ വാഹന ജാഥ ന്യൂമാഹിയിൽ തുടങ്ങി ന്യൂമാഹി :തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, കർഷക ദ്രോഹ വിത്തു ബിൽ പിൻവലിക്കുക, ദേശീയ വൈദ്യുത ഭേദഗതി നിയമം റദ്ദാക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഫിബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം തലശ്ശേരി ഏറിയയിൽ പര്യടനം നടത്തുന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ ന്യൂമാഹി ടൗണിൽ...

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; ‘കാലം പറഞ്ഞ കഥ’യുടെ സെൻസറിങ്ങിന് തടസ്സമില്ല

by on February 8, 2026 0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല. നിയമവിദഗൻ അടങ്ങിയ സെൻസർ ബോർഡ് കമ്മിറ്റി ചിത്രം കണ്ടു. ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നല്‍കാൻ ശുപാർശയായി.സെൻസർ ബോർഡ് ഉടൻ കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും. വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നും റിലീസ് തടയണം എന്നും ആവശ്യപ്പെട്ട് അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബന്ധുക്കള്‍  പൂർണമായും അവഗണിച്ചു‘   അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും...

Read More

സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയെ തകര്‍ത്ത് കേരളം; ആശ ശോഭനയ്ക്ക് ആറ് വിക്കറ്റ്

by on February 8, 2026 0

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് 111 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സ്പിന്നര്‍ ആശ ശോഭനയുടെ ആറ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. കേരളം ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 31.2 ഓവറില്‍ വെറും 76 റണ്‍സിന് പുറത്തായി. സ്‌കോര്‍: കേരളം – 50 ഓവറില്‍ 187/9, സൗരാഷ്ട്ര – 31.2 ഓവറില്‍ 76 ഓള്‍ ഔട്ട്.   ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം...

Read More

ഇനി തട്ടിപ്പില്‍ വീഴരുത്; നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ് ഇവിടെ നിന്ന് സുരക്ഷിതമായി ഡൗണ്‍ലോഡ് ചെയ്യാം

by on February 8, 2026 0

ന്യുഡല്‍ഹി: പുതിയ കാലത്ത് ആധാർ കാർഡ് അനിവാര്യമായൊരു രേഖയാണ്. മിക്ക സേവനങ്ങള്‍ക്കും ആധാർ കാർഡോ ആധാർ നമ്പറോ നിർബന്ധമാണ്. oo ചിലരെങ്കിലും നഷ്ടപ്പെട്ട ആധാർ കാർഡ് എങ്ങനെ കിട്ടും എന്ന് അറിയാത്തവരാണ്. ആധാർ കാർഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യാൻ ശ്രമിച്ചിട്ട് വിവിധ തട്ടിപ്പുകളില്‍ പോയി ചാടിയവരും കുറവല്ല. സർക്കാർ സൈറ്റില്‍ നിന്ന് തന്നെ സുരക്ഷിതമായി ആധാർകാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.   ഇന്ത്യൻ ഗവണ്‍മെന്റ് നല്‍കുന്ന ഡിജിറ്റല്‍ സേവനമായ ഡിജിലോക്കറിലൂടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആധാർ കാർഡ്...

Read More

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം, ഫലം വന്നിട്ടും ആശയക്കുഴപ്പം, വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

by on February 8, 2026 0

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച്‌ ആശയക്കുഴപ്പം തുടരുന്നു. വിഎസ്‌എസ്സി നടത്തിയ സാമ്പിള്‍ പരിശോധനയിലെ അന്തിമ ഫലം വന്നെങ്കിലും സ്വർണം പൊതിഞ്ഞ ചെമ്പു പാളികള്‍ മൊത്തത്തില്‍ കടത്തി പുതിയ പാളികള്‍ സ്ഥാപിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഫലത്തിലും ഈ ഫലത്തിലും ഇല്ല. ആശയക്കുഴപ്പം തീർക്കാനായി ശബരിമലയിലെ സ്വർണപാളികളുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച്‌ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്തും. നഷ്ടമായ സ്വർണത്തിൻെറ ഏകദേശ കണക്കും തുടർ പരിശോധനയുടെ...

Read More

സി.പി.എം മാഹി നഗരസഭാ മൈതാനിയിൽ നടത്തിയ രാപകൽ സമരം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

by on February 8, 2026 0

പുതുച്ചേരി സർക്കാരിൻ്റെ മാഹി യോടുള്ള അവഗണനക്കെതിരെ സി.പി.എം രാപകൽ സമരം തുടങ്ങി     മയ്യഴി: മയ്യഴിയോട് പുതുച്ചേരി സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സി.പി.എം മാഹിയിൽ രാപകൽ സമരം തുടങ്ങി. പുതുച്ചേരി സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം പുന:രാരംഭിക്കുക, തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പ് ഉടൻ നടത്തുക, വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മാഹി നഗരസഭാ മൈതാനിയിൽ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം ശനിയാഴ്ച രാവിലെ സമാപിക്കും. മാനദണ്ഡങ്ങളില്ലാതെ വൈദ്യുതി...

Read More

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തലശ്ശേരി ബ്രെണ്ണൻ കോളേജ് രണ്ടാം വർഷ ബി എസ് സി കെമിസ്ട്രി വിദ്യാർത്ഥിനി ആഹ്‌ന ആർ രാജ്

by on February 8, 2026 0

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തലശ്ശേരി ബ്രെണ്ണൻ കോളേജ് രണ്ടാം വർഷ ബി എസ് സി കെമിസ്ട്രി വിദ്യാർത്ഥിനി ആഹ്‌ന ആർ രാജ്

Read More