April 21, 2026
  • April 21, 2026
Breaking News

ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ പങ്കുചേരൂ!

by on April 1, 2026 0

ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നമ്മുടെ നാടിന്റെ ഭാവി തീരുമാനിക്കാനുള്ള നിർണ്ണായക നിമിഷമാണ്. വോട്ട് ചെയ്യുക എന്നത് നമ്മുടെ കേവലമൊരു അവകാശം മാത്രമല്ല, പൗരനെന്ന നിലയിലുള്ള ഏറ്റവും വലിയ കടമ കൂടിയാണ്. നമ്മുടെ വിരൽത്തുമ്പിലെ ആ ഒരു മഷിയടയാളത്തിന് മാറ്റങ്ങൾ കൊണ്ടുവരാനുള്ള കരുത്തുണ്ട്. നമ്മുടെ വോട്ട്, നമ്മുടെ ഭാവി! നല്ലൊരു നാളെക്കായി, നമ്മുടെ ശബ്ദം കേൾപ്പിക്കാൻ, വിവേകപൂർവ്വം സമ്മതിദാനം രേഖപ്പെടുത്തുക. ഒരു വോട്ടും പാഴാകാതിരിക്കട്ടെ. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക

Read More

ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

by on April 1, 2026 0

ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം. ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്‌മെന്റ് ഇയര്‍( AY),...

Read More

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

by on April 1, 2026 0

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍. N95 മാസ്‌ക് വാങ്ങിയതില്‍ എട്ട് കോടിയുടേയും പിപിഇ കിറ്റ് വാങ്ങിയതില്‍ അഞ്ച് കോടി രൂപയുടേയും നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. (Losses of around Rs 50 crore in purchasing equipments during Covid) മാസ്‌ക്, പിപിഇ കിറ്റുകള്‍ മുതലായവ വാങ്ങിയതില്‍ നഷ്ടമുണ്ടായെന്ന് മുമ്പ് തന്നെ ആരോപണമുണ്ടായിരുന്നു. ഇത് ഒന്നുകൂടി ഉറപ്പിക്കുകയും കോടികളുടെ...

Read More

നിയമസഭാ ഇലക്ഷൻ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പോളിംഗ് സ്റ്റേഷനുകൾ ഹരിത ബൂത്തുകളാക്കുന്നു:-

by on March 31, 2026 0

നിയമസഭ ഇലക്ഷൻ കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കോഴിക്കോട് കോർപറേഷൻ സെക്രട്ടറി എൻ കെ ഹരീഷ് സംസാരിക്കുന്നു. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൌത്ത് , കോഴിക്കോട് നോർത്ത്, ബേപ്പൂർ, എലത്തൂർ, നിയസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 396 ബൂത്തുകളെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമുള്ള ഹരിത ബൂത്ത് ആക്കുന്നതിന് കോഴിക്കോട് കോർപ്പറേഷനിൽ ഹെൽത്ത് വിഭാഗം ജീവനക്കാരുടെ യോഗം ചേർന്നു. ഇതിനായി ഓരോ പോളിംഗ് ബൂത്തിലും ഹരിത കർമ്മ സേനാംഗത്തിനെ ചുമതലപ്പെടുത്തുന്നതാണ്....

Read More

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

by on March 31, 2026 0

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു. വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും...

Read More

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

by on March 31, 2026 0

രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. ഇന്നലെ പാടിയ രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി അവർ രംഗത്തെത്തി. ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള ബൃന്ദ കാരാട്ടിന്റെ മറുപാട്ട്. കോൺഗ്രസ് ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്. തെലങ്കാന അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ ഗ്യാരണ്ടികൾ ഒന്നും പാലിച്ചില്ല. തൃശ്ശൂരിൽ ലോകസഭ തിരഞ്ഞെടുപ്പിലും, തിരുവനന്തപുരത്ത് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോയെന്നും അവർ ആരോപിച്ചു. കേരളത്തെ അവരുടെ എടിഎം ആക്കി...

Read More

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

by on March 31, 2026 0

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ. എംപിമാർ തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും മാറി ഡൽഹിയിലെത്തി വിഷയം ഉന്നയിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ ആവശ്യപ്പെട്ടു. ആശങ്കപ്പെടേണ്ടെന്ന് ബിജെപി പറഞ്ഞാലും പരിണിതഫലങ്ങൾ വരുമ്പോൾ ആരുമുണ്ടാവില്ലെന്ന് കെസിബിസി പറഞ്ഞു. കേന്ദ്രത്തിൻറേത് അപകടകരമായ സമീപനമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ പ്രചാരണ വിഷയങ്ങളെ ആകെ മാറ്റിമറിച്ച് കത്തുകയാണ് എഫ് സി ആർ എ നിയമ...

Read More

ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

by on March 31, 2026 0

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹൻ എയറിന്റെതാണ് ആക്രമിക്കപ്പെട്ട വിമാനം. അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് ആക്രമണമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി. ആക്രമണത്തെപ്പറ്റി അന്താരാഷ്ട്ര സ്ഥാപനങ്ങൾ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാനിലെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു....

Read More

‘വികസന വിഷയത്തിൽ വിഡി സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

by on March 31, 2026 0

പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി നേർക്കുനേർ സംവാദത്തിന് മുഖ്യമന്ത്രിയില്ല. ഫേസ്ബുക്കിൽ ഇന്നലെ രാവിലെ 9 മുതൽ സംവാദം തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങൾ’ എന്നാണ് മാതൃഭൂമി പത്രത്തിലെ ലേഖനത്തിൽ മുഖ്യമന്ത്രിയുടെ ചോദ്യം. നിന്ന നിൽപ്പിൽ കള്ളംപറഞ്ഞ് തടിതപ്പാൻ നോക്കുന്നവരെ നുണയൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. മുണ്ടക്കൈ-ചൂരൽമലയിലെ പുനരധിവാസത്തിനായുള്ള കോൺഗ്രസ് വീടുകളുടെ നിർമാണം വൈകുന്നതിലാണ് വിമർശനം. വീടുകള്‍...

Read More

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

by on March 30, 2026 0

യുഡിഎഫ് അധികാരത്തിൽ വന്നാൽ റബർ വില 250 ആയി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി. കോട്ടയത്തെ പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനും KC വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ റബ്ബർ ഒരു പ്രധാന ചർച്ച വിഷയമാണ്. ലാറ്റക്സിൻ്റെ നാട് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. ഇടതുപക്ഷം റബ്ബർ കർഷകർക്ക് 250 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ആ വാഗ്ദാനം പാലിക്കാൻ സർക്കാരിന് സാധിച്ചില്ല. യുഡിഎഫ് ഇതുപോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ല. അതുകൊണ്ട് അധികാരത്തിൽ...

Read More