July 15, 2026
  • July 15, 2026
Breaking News

‘ധർമേന്ദ്ര പ്രാധന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണം നടത്തും, രാജിവച്ചില്ലെങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ല’; സിജെപി

by on June 26, 2026 0

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണം ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. രാജി നരേന്ദ്ര മോദി ആവശ്യപ്പെട്ടില്ല എങ്കിൽ വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദി മോദി. പ്രധാൻ രാജി വച്ചില്ല എങ്കിൽ മോദി രാജ്യം ഭരിക്കാൻ യോഗ്യനല്ലെന്നും അഭിജിത് വ്യക്തമാക്കി. ജൂൺ 20ന് ജന്തർ മന്തറിൽപ്രതിഷേധം ആരംഭിച്ചു. മറ്റന്നാൾ മുതൽ സോനം വാങ് ചുക് നിരാഹാരം സമരം ആരംഭിക്കും. നീതിക്ക് വേണ്ടി ഒരാൾ നിരാഹാരം ഇരിക്കേണ്ടി വരുന്നത് ഖേദകരം. സമയം...

Read More

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

by on June 26, 2026 0

പിഎം ശ്രീയില്‍ രാഷ്ട്രീയ വിവാദം തുടരുന്നു. പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വിവാദം തുടരുമ്പോഴും പദ്ധതിയില്‍ നിന്നുള്ള പിന്നോട്ട്‌പോക്ക് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. (political controversy continues related to pm shri) യുഡിഎഫ് സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയ പിഎം ശ്രീ പദ്ധതിയില്‍ ഇപ്പോഴും...

Read More

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

by on June 26, 2026 0

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. പാസ്പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിരുന്നില്ല. ഇന്ത്യൻ നിയമം പാസ്പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിരുന്നില്ല. കോടതിവിധികളിലും ഇത് സൂചിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട്. പൗരത്വത്തിനുള്ള അന്തിമ തെളിവായി പാസ്‌പോർട്ടിനെ കണക്കാക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത്. പാസ്‌പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഈ...

Read More

‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് അന്നേ പറഞ്ഞു, 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്

by on June 26, 2026 0

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ 2017ൽ ബക്കാഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസം ആയത് എക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ്. വീര്യം കുറഞ്ഞ മദ്യത്തിന് എതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തിരുന്നു. വീര്യം കുറഞ്ഞ മദ്യം അപകടമെന്നു ചൂണ്ടിക്കാട്ടി ഋഷിരാജ് സിംഗ് , നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് പുറത്ത്. 2018ലാണ് ഋഷിരാജ് സിംഗ് കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യം സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കുമെന്ന് കത്തിൽ...

Read More

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ച? ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും

by on June 26, 2026 0

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് സൂചന. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും. നിർമ്മല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരിയും പുറത്തേക്ക് എന്ന് സൂചന. മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത മുഖങ്ങൾ എത്തിയേക്കുമെന്ന് സൂചന. മുൻ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് മന്ത്രിസഭയിലെത്തിയേക്കും എന്ന് റിപ്പോർട്ട്. ശ്രീകാന്ത് ഷിൻഡെയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. രാഘവ് ചദ്ദയ്ക്കും മന്ത്രിസ്ഥാനത്തിന് സാധ്യത. ജൂൺ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി...

Read More

അടിയന്തരാവസ്ഥ പഠിക്കണം! എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ആദ്യമായി അടിയന്തരാവസ്ഥ പഠന വിഷയം

by on June 25, 2026 0

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം ഇതാദ്യമായി അത് സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും വിശദീകരിക്കുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരവാസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും ഇത് ജനാധിപത്യത്തിന്റെ പ്രധാന വെല്ലുവിളിയായെന്നും പാഠപുസ്‌കത്തിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. (NCERT introduces section on Emergency in Class 9 textbook for first time) ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തുന്നതായി എന്‍സിഇആര്‍ടി...

Read More

രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു; SIT വീണ്ടും അയോധ്യയിലെത്തി

by on June 25, 2026 0

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു. ചമ്പത് റായിക്കെതിരെ എസ്ഐടി കേസെടുത്തേക്കും. പ്രത്യേക അന്വേഷണസംഘം വീണ്ടും അയോധ്യയിലെത്തി. സംഭാവനകൾ നൽകിയവരെയും ജീവനക്കാരെയും ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്യും. അതേസമയം, സംഭാവന ക്രമക്കേടിൽ തെളിവുണ്ടെന്നും ഉടൻ കേസെടുക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവനാക്രമക്കേടിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും. ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിൻറെ നീക്കം....

Read More

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

by on June 25, 2026 0

പൂനെയില്‍ പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്കായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് പ്രതികള്‍ നടത്തി. ഓണ്‍ലൈനായി കൊലപാതക രീതികള്‍ പഠിച്ചു. പദ്ധതി പാളിയാല്‍ അടുത്ത ശ്രമത്തിനുള്ള തയ്യാറെടുപ്പും പ്രതികള്‍ നടത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. (How Ketan’s family’s doubts exposed Pune murder plot by Siya and Chetan) ഇഷ്ടമല്ലായിരുന്നെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറാമായിരുന്നില്ലെ? കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരുന്നെങ്കില്‍ കാമുകനൊപ്പം ഒളിച്ചോടാനുമാവുമായിരുന്നു. എന്നിട്ടും എന്തിന്...

Read More

വെനസ്വേലയെ ദുരന്തഭൂമിയാക്കി വൻഭൂകമ്പം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ആയിരത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്

by on June 25, 2026 0

വെനസ്വേലയെ ദുരന്തഭൂമിയാക്കി വൻഭൂകമ്പം. തലസ്ഥാനമായ കരാക്കസിലും ലാ ഗുയ്‌റ തുറമുഖ നഗരത്തിലും കനത്ത നാശനഷ്ടമുണ്ടായി. ആയിരത്തിലേറെ പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിന് പിന്നാലെ വെനസ്വേല ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിൽ വെനസ്വേലയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് അമേരിക്കയും എൽ സാൽവദോറും മെക്സിക്കോയും രംഗത്തെത്തി. വെനസ്വേലയിലെ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്ന് യു എസ്...

Read More

പുന്നോൽ തണൽ ഫൌണ്ടേഷൻ ശൗചാലയങ്ങൾ സ്കൂളിന് സമർപ്പിച്ചു

by on June 25, 2026 0

ന്യൂമാഹി: കുറിച്ചിയിൽ പുന്നോൽ തണൽ ഫൌണ്ടേഷൻ കുറിച്ചിയിൽ എൽ.പി. സ്കൂളിന് നിർമ്മിച്ചു നൽകിയ രണ്ട് ശൗചാലയങ്ങൾ സ്കൂളിന് സമർപ്പിച്ചു. തണൽ ഫൌണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൾ നാസർ, വൈസ് ചെയർമാൻ പി.വി.ഹംസ, സെക്രട്ടറി ടി.പി.അലി, ട്രഷറർ കെ.പി. മുഹമ്മദ് റിയാസ് എന്നിവർ ചേർന്നാണ് ശൗചാലയങ്ങൾ സ്കൂളിന് കൈമാറിയത്. പ്രഥമാധ്യാപിക കെ.ബി. ശ്രീഷ്മാ കൃഷ്ണ താക്കോൽ ഏറ്റു വാങ്ങി. പി.ടി.എ. പ്രസിഡൻ്റ് കെ.കെ. നിഷാന്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി.എ. ഷർമ്മിരാജ് മുഖ്യ ഭാഷണം നടത്തി....

Read More