July 15, 2026
  • July 15, 2026
Breaking News

‘ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട: നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടും’; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

by on July 1, 2026 0

ലഹരിക്കെതിരായ തൂഫാൻ ദ നാർകോ ഹണ്ടിന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി. കൊച്ചിയിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി വിളിച്ച ലഹരിക്കെതിരായ യോഗത്തിൽ ഗുണ്ടകൾ പങ്കെടുത്തെന്ന ആരോപണത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം. സംഭവത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു. കെ. സുധാകരൻ കൊച്ചിയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത് നിരവധി ഗുണ്ടകളായിരുന്നു. കൊച്ചിയിൽ...

Read More

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

by on July 1, 2026 0

വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാരിനോട് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ൽ പൂർത്തിയാകണമെന്നും ഇതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അദാനിയുടെ 49 ശതമാനം ഓഹരി MSC കമ്പനിയുടെ ഉപവിഭാഗമായ, ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ആണ് അദാനി പോർട്സുമായി കൈകോർക്കുന്നത്. 27, 000 കോടി രൂപയുടെ പദ്ധതിയിൽ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി...

Read More

രാജ്യത്ത് വാണിജ്യ LPG സിലിണ്ടര്‍ വിലയില്‍ കുറവ്; 183 രൂപ കുറച്ചു

by on July 1, 2026 0

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നായിരുന്നു വാണിജ്യ എല്‍പിജി സിലിണ്ടർ വർധിപ്പിച്ചിരുന്നത്. നേരത്തെ വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസർക്കാർ നീക്കിയിരുന്നു. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു.   ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി. ആക്രമണങ്ങളെത്തുടർന്ന്, ത ഹോർമുസ് കടലിടുക്കിലൂടെ...

Read More

പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു; ഇന്ധനവില കുറച്ച്‌ നയാര എനര്‍ജി, കുറയ്ക്കാതെ പൊതുമേഖലാ എണ്ണ കമ്പനികള്‍

by on July 1, 2026 0

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോള്‍, ഡീസല്‍ വില കുറച്ചു. കമ്പനിയുടെ കീഴിലുള്ള പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ക്ക് അയവുണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്. രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഒരു കമ്പനി റീട്ടെയ്ല്‍ ഇന്ധനവില കുറയ്ക്കുന്നത്.   രാജ്യത്താകെയുള്ള നയാരയുടെ ഏഴായിരത്തിലധികം പെട്രോള്‍ പമ്പുകളില്‍ പുതുക്കിയ നിരക്കുകള്‍...

Read More

ഒരു സ്ത്രീ കൂടി അറസ്റ്റില്‍, മുക്കത്ത് രണ്ടെമുക്കാല്‍ കിലോയോളം എംഡിഎംഎ പിടിച്ചതില്‍ അറസ്റ്റ്

by on July 1, 2026 0

കോഴിക്കോട്: മുക്കത്ത് രണ്ടെമുക്കാല്‍ കിലോയോളം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരു സ്ത്രീ കൂടി അറസ്റ്റില്‍. മുക്കം മാങ്ങാപൊയില്‍ സ്വദേശിയായ ഖദീജയാണ് പിടിയിലായത്. കോഴിക്കോട് മുക്കത്ത് രണ്ടേമുക്കാല്‍ MDMA പിടികൂടിയ സംഭവത്തില്‍ ഒരു സ്ത്രീ കൂടി അറസ്റ്റില്‍; ലോഡ്ജില്‍ മുറിയെടുത്തായിരുന്നു വില്‍പ്പന

Read More

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(01/07/2026), ബുധനാഴ്ച അവധി*

by on June 30, 2026 0

*കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(01/07/2026), ബുധനാഴ്ച അവധി*       കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (01/07/2026, ബുധനാഴ്ച) അവധി പ്രഖ്യാപിക്കുന്നു.   പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ...

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

by on June 30, 2026 0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കരേഡ ടൗണിലെ ബസ് സ്റ്റാൻഡിനടുത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം....

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

by on June 30, 2026 0

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്ന് ചമ്പത് റായി മൊഴി നൽകി. ക്രമക്കേട് അറിഞ്ഞ ഉടൻ താൻ അന്വേഷണം നടത്തിയിരുന്നുവെന്നാണ് മൊഴി. പൊലീസിൽ പരാതി നൽകാൻ വൈകിയത് തെറ്റായിപ്പോയി എന്നും ചമ്പത് റായി മൊഴി നൽകിയതായി വിവരം. താൻ വ്യക്തിപരമായി എസ്‌ഐടിയെ സമീപിച്ചു. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ചമ്പത് റായി പറഞ്ഞു. ടിന്നു യാദവ്...

Read More

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

by on June 30, 2026 0

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തിൽ ഷിബുവും പങ്കെടുത്തിരുന്നു. തെളിവായി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുണ്ടകളെ സംഘടിപ്പിച്ചത് ലഹരി മാഫിയയെ നേരിടാനെന്ന പേരിൽ. യോഗത്തിൽ പങ്കെടുത്തതിലേറെയും ക്രിമിനലുകളായിരുന്നു. ഇന്നലെയാണ് ഷിബു ബാറില്‍ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടത്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍...

Read More

ഹെെദരാബാദിലേക്ക് ഒരു കെഎസ്ആര്‍ടിസി യാത്ര! സമ്പൂര്‍ണ്ണ പാക്കേജ് പുറത്തിറക്കി

by on June 30, 2026 0

കൊച്ചി: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടര്‍ പുറത്തിറക്കി. ടൂറിസ്റ്റുകളെയും തീര്‍ത്ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന കലണ്ടറാണ് ഇത്തവണ കൊല്ലം ബജറ്റ് ടൂറിസം സെല്‍ പുറത്തിറക്കിയിരിക്കുന്നത്. ഹൈദരാബാദ് യാത്രയാണ് ഇതിലെ പ്രധാന ആകര്‍ഷണം. നാല് പകലും മൂന്ന് രാത്രിയും നീളുന്ന യാത്രാ പാക്കേജാണ് ഹൈദരാബാദിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എസി ബസുകളിലായിരിക്കും യാത്ര. ഭക്ഷണം താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള എന്‍ട്രി ഫീസ് ഉള്‍പ്പെടെ അടങ്ങുന്നതാണ് ഈ സമ്പൂർണ്ണ പ്രീമിയം ടൂര്‍ പാക്കേജ്. ഇതിന് പുറമെ...

Read More