April 21, 2026
  • April 21, 2026
Breaking News

‘മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ പരിശോധിക്കണം, ഇത് എഐയുടെ കാലമല്ലേ’: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി

by on April 7, 2026 0

മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് പരിശോധിക്കണമെന്നും ഇത് എഐ ഉള്ള കാലമല്ലേയെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോഴൊന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇക്കാര്യങ്ങള്‍ ഉന്നയിച്ചില്ലല്ലോ എന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു. ജനതാദള്‍ നേതാവായിരുന്നു പ്രഭാതിനെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉപയോഗിക്കുകയാണ്. ചില അനാവശ്യ കാര്യങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ആളാണ് പ്രഭാതെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. (k krishnankutty...

Read More

ലോകാരോഗ്യ ദിനത്തിൽ കുഞ്ഞുങ്ങൾക്ക് സാന്ത്വന സഹായവുമായി ഐ എം എ

by on April 7, 2026 0

കണ്ണൂർ: ലോകാരോഗ്യ ദിനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പേഷ്യന്റ് കെയർ സ്കീംനമിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ‘ലിറ്റിൽ സ്റ്റാർസ്’ എന്ന കുഞ്ഞുങ്ങൾക്കുള്ള സാന്ത്വന സഹായ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. പാലിയേറ്റീവ് കെയർ ചികിത്സയിലുള്ള കുട്ടികളെ സഹായിക്കാനുള്ള പ്രത്യേക പദ്ധതിയാണ് ലിറ്റിൽ സ്റ്റാർസ്. ഡോക്ടർമാർ സംഭാവന നൽകിയ തുക കൊണ്ട് കുഞ്ഞുങ്ങൾക്ക് ചികിത്സക്കും, സാന്ത്വനത്തിനും, സന്തോഷത്തിനുമുള്ള ഉപകരണങ്ങളും ഉപാധികളും സംഭാവന ചെയ്തു. കണ്ണൂർ എം എൻ സി ഹാളിൽ കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കണ്ട്രോൾ കോൺസോർഷ്യം...

Read More

‘ഒറ്റ രാത്രി കൊണ്ട് ഇറാനെ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും, അത് ചിലപ്പോള്‍ ഈ രാത്രി തന്നെ സംഭവിച്ചേക്കാം’; ട്രംപ്

by on April 7, 2026 0

ഇറാനെതിരെ പ്രകോപനപരമായ ഭീഷണി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ഒറ്റ രാത്രി കൊണ്ട് അവസാനിപ്പിക്കുമെന്നാണ് ഭീഷണി. നാളെയ്ക്കുള്ളില്‍ നയതന്ത്ര കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ സര്‍വ മേഖലകളെയും തകര്‍ക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം അമേരിക്ക നടത്തുന്നത് ക്രൂരമായ അധിനിവേശ യുദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വിമര്‍ശിച്ചു. (Trump’s threat to strike Iran’s power plants looms) ഇറാനെതിരായ അമേരിക്കയുടെ യുദ്ധം നന്നായി പുരോഗമിക്കുകയാണെന്നാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് അമേരിക്കന്‍ സൈന്യത്തിന്...

Read More

നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; 1956 നവംബര്‍ ഒന്നിനായിരുന്നു അതെന്ന് ജി സുധാകരന്‍

by on April 6, 2026 0

ആലപ്പുഴ: നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ലെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. 1956 നവംബര്‍ ഒന്നിനാണ് നവകേരളമുണ്ടായത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാര്‍ക്കുമില്ലെന്നും സുധാകരന്‍ പുന്നപ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പറഞ്ഞു. ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെടുത്തത് എന്തിനായിരുന്നു. ഇത്തരക്കാരെക്കൊണ്ടാണ് മന്ത്രിസഭ ഉണ്ടാക്കിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാന്‍ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ...

Read More

‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

by on April 6, 2026 0

തൃശൂര്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപന്‍ ഒത്തുകളിച്ചെന്നും എട്ട് കോടി രൂപ വാങ്ങിയെന്നുമാണ് കോണ്‍ഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് വി എ ഫിറോസിന്റെ ആരോപണം. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ഈ ടിഎന്‍ പ്രതീപന്‍ ഓടിയെത്തുന്നു. പൊലീസുമായി കയര്‍ക്കുന്നു. ബിജെപിക്കെതിരെ വലിയ പ്രക്ഷോഭത്തിന്...

Read More

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

by on April 6, 2026 0

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരെന്ന നിലയില്‍ ഇത്തരമൊരു കണക്ക് മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ പറയുകയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ട് എല്‍ഡിഎഫ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതിയാണ് ഉള്‍പ്പെടുത്തിയത് – മുഖ്യമന്ത്രി പറഞ്ഞു. (LDF government’s progress report) 2021ല്‍ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്....

Read More

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; ‘തെറ്റ് കണ്ടപ്പോൾ ഉടൻ നിർത്തിവയ്ക്കാൻ നിർദേശിച്ചു’, തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി T P രാമകൃഷ്ണൻ

by on April 6, 2026 0

കോഴിക്കോട് പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ. സ്ഥാനാർഥിയുടെയോ, മുന്നണിയുടെയോ അറിവോടെ അല്ല അനൗൺസ്മെന്റ് എന്നാണ് മറുപടി.തെറ്റ് കണ്ടപ്പോൾ ഉടൻ അനൗൺസ്‌മെന്റ് നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. മതവിദ്വേഷ പ്രചരണം എൽഡിഎഫ് നയം അല്ല പെരുമാറ്റ ചട്ടലംഘനം നടത്തിയില്ലെന്നും വരണാധികാരിയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. അതേസമയം, മതം പറഞ്ഞ് വോട്ടുതേടിയെന്ന എൽ ഡി എഫ് പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ ഇന്ന് വിശദീകരണം നൽകും. സമുദായത്തിന്റെ...

Read More

‘മോദി ശബരിമലയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല; LDF ബിജെപിയെ പോലെ കുത്തകവൽകൃത പാർട്ടിയായി’; രാഹുൽ ​ഗാന്ധി

by on April 4, 2026 0

അമ്പലങ്ങൾ കയറിയിറങ്ങുന്ന മോദി കേരളത്തിൽ എത്തുമ്പോൾ ശബരിമലയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഇഡിയുടെയോ സിബിഐയുടെയോ ഒരന്വേഷണവും നടക്കുന്നില്ല. ഇതിന് കാരണം പിണറായി വിജയൻ മോദിയുടെ പങ്കാളിയായതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖല തകർന്നു. ഇടുക്കിയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പോലും ഇല്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ബിജെപിയെ പോലെ കുത്തകവൽകൃത പാർട്ടിയായെന്ന് അദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് ജോലി ലഭിക്കണമെങ്കിൽ സിപിഐഎമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ...

Read More

‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ’; ഷാഫി പറമ്പിൽ എം പി

by on April 4, 2026 0

വയനാട് കോൺഗ്രസ് ഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്. അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങൾ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. അക്കൗണ്ട് പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ പാർട്ടി തയ്യാറാണ്. കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല.സിപിഐഎമ്മിന് അധികാരം...

Read More

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

by on April 4, 2026 0

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവർത്തകർ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും...

Read More