April 21, 2026
  • April 21, 2026
Breaking News

ഇറാന്‍ –യു.എസ് സമാധാന ചര്‍ച്ചയ്ക്കു തുടക്കം; സമാധാനത്തിന് വേണ്ടി ലോകം കാത്തിരിക്കുന്നു.ഇനി നിര്‍ണായക മണിക്കൂറുകള്‍

by on April 11, 2026 0

ലോകത്തിന്റെ കണ്ണുകള്‍ ഇസ്‌ലാമാബാദിലേക്ക്. ഇറാന്‍ –യു.എസ് സമാധാന ചര്‍ച്ചയ്ക്കു തുടക്കം. പാക് സേനാമേധാവി അസിം മുനീര്‍ ആണ് മധ്യസ്ഥനായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കിയേക്കും. എന്നാല്‍ ലബനനിലെ വെടിനിര്‍ത്തലില്‍ പൂര്‍ണധാരണയായില്ല. ചര്‍ച്ചയില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഇറാന്‍ സംഘം അറിയിച്ചു. ചര്‍ച്ചയ്ക്കു മുന്‍പ് പ്രതിനിധിസംഘങ്ങളെ നയിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫും പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെ ധാരണയ്ക്ക് സാധ്യതയുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ചര്‍ച്ചയിലേക്ക്...

Read More

മുഖ്യമന്ത്രി ചർച്ചകളിൽ പുകഞ്ഞ് UDF; പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് നേതാക്കൾ

by on April 11, 2026 0

തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിൽ ചുറ്റിത്തിരിഞ്ഞ് യുഡിഎഫ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന അഭിപ്രായവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.ഏകപക്ഷീയമായ അഭിപ്രായങ്ങൾ പറയുന്നത് ശെരിയല്ലെന്നും കോൺഗ്രസ് പാർട്ടി എടുക്കേണ്ട തീരുമാനമാണിത്. മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിലേക്ക് ഇതുവരെ കോൺഗ്രസ് കടന്നിട്ടില്ല അതിനൊക്കെ സംവിധാനങ്ങൾ ഉണ്ടെന്നും നാലാം തീയതി കഴിഞ്ഞാൽ അക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.   മുഖ്യമന്ത്രി ആരാകുമെന്ന് എല്ലാ ദിവസവും ചർച്ചചെയ്യേണ്ട കാര്യമില്ലെന്നും 24 ദിവസം...

Read More

‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

by on April 11, 2026 0

പശ്ചിമ ബംഗാളിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ എൽഡിഎഫിനോ യുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത സാഹചര്യം. അവർക്ക് പരാജയമാണ് കാണുന്നത്. LDF UDF കേരളത്തിൽ പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ടിഎംസി ബംഗാളിനെ പിന്നോട്ടടിച്ചു. ബംഗാൾ മാറ്റത്തിന് തയാറാകണം. തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ബിജെപി ധവളപത്രം പുറത്തിറക്കും. സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്ത ഇടങ്ങളിലെല്ലാം ബിജെപി വൻ വിജയം നേടി. ബംഗാൾ മാറ്റത്തിന് തയ്യാർ. ബംഗാളിനെ വികസനത്തിന്റെ പുതിയ...

Read More

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി

by on April 11, 2026 0

ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം നല്‍കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം.തനിക്കെതിരെയുള്ള പരാതി വ്യാജമെന്നായിരുന്നു രഞ്ജിത്തിന്റെ ആരോപണം. ചുമത്തപ്പെട്ട കുറ്റങ്ങളുമായി രഞ്ജിത്തിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പ്രഥമദൃഷ്ട്യാ പ്രകടമെന്നാണ് കോടതി നീരിക്ഷണം. പ്രതിയുടെ ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളില്‍ 5 വര്‍ഷത്തില്‍ താഴെയാണ് പരമാവധി ശിക്ഷ എന്നിവ പരിഗണിച്ച് ജാമ്യം നല്‍കുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പ്രതിയുടെ ആരോഗ്യസ്ഥിതിയും, പ്രായവും, സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഒളിവില്‍ പോകാനുള്ള സാധ്യത കുറവാണ്. ജാമ്യം നല്‍കിയാല്‍...

Read More

അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിധിന്‍ രാജിന്റെ മരണം; ‘ പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു; മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം’; കുടുംബം

by on April 11, 2026 0

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും, തള്ളിയിട്ടു കൊലപ്പെടുത്തിയതെന്നും കുടുംബം പറയുന്നു. നിതിന് ആക്‌സിഡന്റായി, വീണു, ഐസിയുവിലാണെന്നാണ് വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് അമ്മ പറയുന്നു. തിരിച്ച് വിളിച്ചപ്പോള്‍ എടുത്തില്ല. കോള്‍ കട്ട് ചെയ്യുകയായിരുന്നു. എന്റെ മോന്‍ ആര്‍ക്കും ഒരു ശല്യം ചെയ്തിട്ടില്ല -അമ്മ...

Read More

ചാന്ദ്ര സ്വപ്നത്തിന്റെ കണക്ക്; ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മൊത്തം ബജറ്റ് 8.63 ലക്ഷം കോടി രൂപ

by on April 11, 2026 0

1972 ലെ അപ്പോളോ 17 ദൗത്യം കഴിഞ്ഞ് 54 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മറ്റൊരു ചാന്ദ്രദൗത്യത്തിനായി മനുഷ്യനെ നാസ അയച്ചത്. എന്തുകൊണ്ടാണ് ദീര്‍ഘകാലം മനുഷ്യന്‍ ചന്ദ്രനിലേക്ക് പോകാതിരുന്നത് എന്നുള്ള ചോദ്യത്തിന് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ദൗത്യത്തിന് വേണ്ടി വരുന്ന സാമ്പത്തിക ചെലവും മനുഷ്യര്‍ ഉള്‍പ്പെടുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുമാണ്. 1969-ലെ ചരിത്രപ്രസിദ്ധമായ അപ്പോളോ 11 ദൗത്യമാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ, ലോകം അതിശയത്തോടെ വീക്ഷിച്ച ചരിത്ര ദൗത്യം. ഏകദേശം 35.5 കോടി...

Read More

പാലക്കാട് വോട്ടിന് കോഴ; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർ ഡി ഒ

by on April 10, 2026 0

വോട്ടിന് കോഴ ആരോപണത്തിൽ പാലക്കാട് എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ആർ ഡി ഒയാണ് ശോഭാസുരേന്ദ്രന്റെ മൊഴി എടുത്തത്. ശോഭാ സുരേന്ദ്രന് ഒപ്പമെത്തി പണം നൽകിയ സിമി സജീവിന്റെ ചിത്രങ്ങൾ കോൺഗ്രസ്‌ പുറത്തുവിട്ടിരുന്നു. ശോഭ വോട്ട് ചോദിച്ച് മടങ്ങിയ ഉടനെയാണ് സിമി പണം നൽകിയത്. ഈ ദൃശ്യങ്ങളാണ് കോൺഗ്രസ്‌ പുറത്തുവിട്ടത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലായിരുന്നു സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം...

Read More

“നടക്കാം ആരോഗ്യത്തിനായി” – ലോക ആരോഗ്യ ദിനത്തിൽ നടത്തിയ വനിതകളുടെ നടത്ത മത്സരവും മെഡിക്കൽ ടെസ്റ്റിംഗ് ക്യാമ്പും ശ്രദ്ധേയമായി

by on April 10, 2026 0

തലശ്ശേരി: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് നന്മ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തിക്കുന്ന.സംഗമം പലിശരഹിത അയൽക്കൂട്ടായ്മ അംഗങ്ങളുടെ സാംസ്കാരിക വേദി സംഗമം .കൾച്ചറൽ ഫോറം, തലശ്ശേരി സംഘടിപ്പിച്ച “നടക്കാം ആരോഗ്യത്തിനായി” Healthy Women Walkathon മത്സരവും സൗജന്യ മെഡിക്കൽ ടെസ്റ്റിംഗ് ക്യാമ്പും വനിതകളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലെ 400 മീറ്റർ സിന്തറ്റിക് ട്രാക്കിൽ നടന്ന നടത്തം മത്സരത്തിൽ വിവിധ പ്രായ വിഭാഗങ്ങളിലായി നിരവധി വനിതകൾ പങ്കെടുത്തു. അതോടൊപ്പം TMWA ഫൗണ്ടേഷന്റെ സ്നേഹതീരം ഡയഗ്നോസ്റ്റിക് സെൻ്റർ...

Read More

‘FCRA നിയമം കൊണ്ടുവരുന്നതിന് ഇവന്മാര്‍ക്കെന്താ ഇത്ര പ്രശ്‌നം; മെത്രന്മാരെ തള്ളിപ്പറയേണ്ടി വരും’; പിസി ജോർജ്

by on April 10, 2026 0

കത്തോലിക്കാ സഭയ്ക്കെതിരെ ആഞ്ഞടിച്ചും ബിഷപ്പുമാരെ അധിക്ഷേപിച്ചും ബിജെപി നേതാവും പൂഞ്ഞാറിലെ എൻഡഎ സ്ഥാനാർഥിയുമായ പി സി ജോർജ്. സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി പിസി ജോര്‍ജ്. കാഞ്ഞിരപ്പള്ളി ബിഷപ് മഠങ്ങളിൽ വിളിച്ച് യു‍ഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. സഭയ്ക്ക് ഗുണം ലഭിച്ചിട്ടുള്ളത് തന്നെക്കൊണ്ട് മാത്രമാണ്. എന്നിട്ടും വൃത്തിക്കെട്ട പണി ചെയ്യുന്നു. മെത്രാന്മാരെ തള്ളിപ്പറയേണ്ടിവരുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. എഫ്‌സിആര്‍എ നിയമം കൊണ്ടുവരുന്നതില്‍ ഇവന്മാര്‍ക്കെന്താ പ്രശ്‌നം. വിദേശത്ത് നിന്ന് പണം മേടിച്ചിട്ട് അതിന്റെ കണക്ക്...

Read More

ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പാതി വഴിയിലോ?

by on April 10, 2026 0

ടി ഷാഹുൽ ഹമീദ് “നമ്മുടെ ഗൃഹത്തിന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി മറ്റാരെങ്കിലും അത് രക്ഷിക്കുമെന്ന വിശ്വാസമാണ്” റോബർട്ട് സ്വാൻ (പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ) 2015 ൽ ഐക്യരാഷ്ട്ര സഭ ‘അജണ്ട 2030’ എന്ന പേരിൽ 17 ലക്ഷ്യങ്ങൾ നേടാൻ വിഭാവന ചെയ്യുകയും ആയത് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തിരിന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ വെറും ഒരു പട്ടികയല്ല മറിച്ച് വരും തലമുറക്കായി കരുതിവെക്കുന്ന സുരക്ഷിതമായ നിക്ഷേപമാണ്.ഒരു രാജ്യം മാത്രം വികസിച്ചത് കൊണ്ട് കാര്യമില്ല...

Read More