April 19, 2026
  • April 19, 2026
Breaking News

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

by on April 14, 2026 0

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍. ആറ് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല,കൂടുതല്‍ പേരുടെ അറസ്റ്റെന്നു എസ്‌ഐടി പറഞ്ഞതും നടന്നില്ല. ജംഷഡ്പൂരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് എസ്.ഐ.ടിയുടെ വിശദീകരണം. (no new findings and improvement in sabarimala gold theft case probe)   തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയായിരുന്നു. ഹൈകോടതി നേരിട്ട് ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ്...

Read More

‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, സഹോദരി നികിത

by on April 14, 2026 0

ലോൺ ആപ്പ് സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ അഞ്ചരക്കണ്ടിയിൽ BDS വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയതെന്ന പൊലീസ് വാദം തള്ളി കുടുംബം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേസ് ആപ്പുമായി ബന്ധപ്പെടുത്തി ചുരുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് നിതിൻരാജിന്റെ സഹോദരി നികിതരാജ് പറഞ്ഞു. എല്ലാവരും ചേർന്ന് നിതിൻരാജിനെ കൊന്നതാണ്. അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി വെച്ചിരിക്കുന്നത് തന്റെയും സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പറുകളാണ്. നിതിൻ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയ ശേഷം...

Read More

സഭയുമായി ബന്ധപ്പെട്ട പരാമർശം; BJP നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്

by on April 14, 2026 0

കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ബിജെപി നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്. സഭയ്ക്ക് എതിരെയല്ല, ദീപികയുടെ നിലപാടിനെതിരെയാണ് പറഞ്ഞതെന്ന് ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽ ഷോൺ ജോർജ് പറഞ്ഞു. പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷനെ അറിയിച്ചതായും ഷോൺ ജോർജ് വ്യക്തമാക്കി. അഭിപ്രായo പറയുക മാത്രമാണ് ചെയ്തത്. അത് പൊതുസമൂഹം ചർച്ച ചെയ്യുകയും ചെയ്തു. സഭ ചർച്ച ചെയ്ത് സഭയുടെ അഭിപ്രായം പറഞ്ഞു.പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷന് അറിയിച്ചു. എഫ്‌സിആർഎ അടക്കുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ അറിയിച്ചു. എഫ്‌സിആർഎ...

Read More

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

by on April 14, 2026 0

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴുകെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി. (kerala heat yellow alert in 12 districts) കൊല്ലം...

Read More

സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%, ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27%;കണക്കുകൾ ഇനിയും മാറാമെന്ന് രത്തൻ ഖേൽക്കർ

by on April 13, 2026 0

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 79.63% ആണ് ഏകദേശ കണക്ക് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. 78.27% ആണ് പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തിയ കണക്ക്. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഉൾപ്പെടാത്ത കണക്കാണിത്. പോസ്റ്റൽ, സർവീസ് വോട്ടുകളുടെ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭിക്കു എന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഇന്നലെ അന്തിമ കണക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നും രത്തൻ ഖേൽക്കർ പറഞ്ഞു. തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന രാഷ്ട്രീയ...

Read More

കണ്ണൂർ: എസ്.എൻ കോളേജിലെ 1975–77 പ്രീഡിഗ്രി ബാച്ച് അംഗങ്ങളുടെ സ്നേഹസംഗമം ഏപ്രിൽ 12-ന് ബ്രോഡ്ബീൻ ഹോട്ടലിൽ ആവേശപൂർവ്വം നടന്നു.

by on April 13, 2026 0

കണ്ണൂർ: എസ്.എൻ കോളേജിലെ 1975–77 പ്രീഡിഗ്രി ബാച്ച് അംഗങ്ങളുടെ സ്നേഹസംഗമം ഏപ്രിൽ 12-ന് ബ്രോഡ്ബീൻ ഹോട്ടലിൽ ആവേശപൂർവ്വം നടന്നു. കഴിഞ്ഞ വർഷവും സംഗമം നടത്തിയ ഇവർ തുടർച്ചയായി സംഘടിപ്പിച്ച അഞ്ചാമത്തെ സംഗമമായതിനാൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ മുൻ വിദ്യാർത്ഥികൾ പങ്കെടുത്തത് സംഗമത്തിന് കൂടുതൽ ഭംഗി നൽകി. വീണ്ടും ഒരുമിച്ചുകൂടിയ സഹപാഠികൾ കോളേജ് കാലത്തെ മധുരസ്മരണകൾ പങ്കുവെക്കുകയും ജീവിതയാത്രയിലെ അനുഭവങ്ങൾ പരസ്പരം പങ്കിടുകയും ചെയ്തു. പഴയ സൗഹൃദങ്ങൾ വീണ്ടും പുനരുജ്ജീവിതമായി,...

Read More

ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു

by on April 13, 2026 0

ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ഉടമ്പന്നൂര്‍ സ്വദേശി നജീബിനെ കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് ബഹളമുണ്ടാക്കി. തുടര്‍ന്ന് ഭാര്യ ചോദ്യം ചെയ്തതോടെ അക്രമാസക്തനായി. 15 വയസുള്ള മകന്‍ അന്‍ഷാദിനെ കസേര കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി. മര്‍ദ്ദനമേറ്റ അന്‍ഷാദ് വീട്ടില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭാര്യ നല്‍കിയ പരാതിയുടെ...

Read More

‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

by on April 13, 2026 0

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ. എംകെ റാം നിറത്തിന്റെ പേരിൽ വിദ്യാർഥികളെ പറയുമായിരുന്നുവെന്ന് വിദ്യർഥിനി പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു....

Read More

ജി സുധാകരന് അട്ടിമറി വിജയമുണ്ടാകും: ബൂത്ത് തല കണക്കുകൾ കെപിസിസിക്ക് കൈമാറി

by on April 13, 2026 0

അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരത്തിനും 10,000 നും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് കെപിസിസിക്ക് കൈമാറി. സിപിഐഎമ്മിലേയും സിപിഐയിലേയും ഒരു വിഭാഗം ജി സുധാകരന് വോട്ട് ചെയ്തെന്ന നിഗമനത്തിൽ പ്രാദേശിക യുഡിഎഫ് നേതൃത്വം. ബിജെപിയും എസ്ഡിപിഐയും സുധാകരന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസ് കേഡർ വോട്ടുകൾ ഭദ്രമെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തൽ. ജി സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷമെന്നായിരുന്നു...

Read More

‘അന്തിമ പോളിങ് ശതമാനം പുറത്തുവിടണം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ച് വി ഡി സതീശന്‍

by on April 13, 2026 0

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണക്ക് പുറത്തുവിടാത്തതില്‍ ദുരൂഹത സംശയിച്ച് മന്ത്രി വി ശിവന്‍കുട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും മണ്ഡലം തിരിച്ചുള്ള പോളിംഗ് ഡാറ്റ, മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് ശതമാനം, പോസ്റ്റല്‍ ബാലറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. സുതാര്യത ഉറപ്പാക്കുന്നതിനും, പൊതുജനങ്ങള്‍ക്ക് സൂക്ഷ്മപരിശോധന സാധ്യമാക്കുന്നതിനും,...

Read More