July 14, 2026
  • July 14, 2026
Breaking News

‘സ്വർണക്കൊള്ളയി ഹൈക്കോടതി നിയോഗിച്ച SIT ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല’; വിമർശനത്തിൽ ഉറച്ച് ദേവസ്വം മന്ത്രി

by on July 13, 2026 0

ശബരിമല സ്വർണക്കൊള്ളയിലേയും ദേവസ്വം നിയമനങ്ങളിലേയും കോടതി ഇടപെടലിനെതിരായ വിമർശനത്തിൽ ഉറച്ച് ദേവസ്വംമന്ത്രി കെ മുരളീധരൻ. ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിയോഗിച്ച എസ്ഐടി ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. നിയമനകാര്യങ്ങളിൽ സർക്കാരിന് സ്വാതന്ത്യം വേണം. തെറ്റുണ്ടെങ്കിൽ കോടതിയ്ക്ക് ചൂണ്ടിക്കാട്ടാമെന്നും കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വർണ കൊളള കണ്ടുപിടിക്കാൻ സർക്കാരിന് കഴിയുന്നില്ല.കോടതി ഇടപെടൽ മൂലം നിസഹായവസ്ഥയിലാണെന്നും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു....

Read More

അനസ്തേഷ്യക്ക് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു

by on July 13, 2026 0

കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ പാനൽ ചികിത്സാ രേഖകൾ പരിശോധിക്കും. ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടേഴ്സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ജനറൽ അനസ്‌തേഷ്യ നൽകിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവൻ ശൗര്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അനസ്‌തേഷ്യ...

Read More

ഒന്നര വയസുകാരന്‍റെ മരണം; കുട്ടിക്ക് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, അന്വേഷണം തുടരുന്നു

by on July 12, 2026 0

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍ മൂന്ന് ഡോക്ടർമാരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. രണ്ട് ദിവസത്തിനകം ഡോക്ടർമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്മെൻ്റിന് പൊലീസ് നിർദേശം നല്‍കി.   ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോർഡ് പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടർമാരെ ചോദ്യം ചെയ്യും....

Read More

ജാപ്പനീസും ജര്‍മനും അടക്കം 20-ഓളം ഭാഷകളിലായി 48,000-ലേറെ ഗാനങ്ങള്‍; വിടപറഞ്ഞത് തെന്നിന്ത്യയുടെ വാനമ്പാടി

by on July 11, 2026 0

തിരുവനന്തപുരം: ഇരുപതോളം ഭാഷകളിലായി 48,000-ലേറെ ഗാനങ്ങള്‍. ആറുപതിറ്റാണ്ടോളം സംഗീതലോകത്ത് നിറഞ്ഞുനിന്ന പ്രതിഭ. സ്വരമാധുരിയിലൂടെ മലയാളികളുടെ മനംകവർന്ന എസ്. ജാനകി എന്ന പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് വിട. ശനിയാഴ്ച രാത്രി മൈസൂരുവിലെ വീട്ടിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം.88 വയസ്സായിരുന്നു.   ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് എസ്. ജാനകി അറിയപ്പെട്ടിരുന്നത്. ജാനകിയുടെ വ്യത്യസ്തയാർന്ന ശബ്ദം തന്നെയായിരുന്നു അവരെ ഇന്ത്യൻ പിന്നണിഗായകരില്‍ വേറിട്ടുനിർത്തിയത്. ഏകദേശം ആറുപതിറ്റാണ്ടോളം സംഗീതലോകത്ത് നിറസാന്നിധ്യമായി. ഇതിനിടെ ജർമൻ, ഇംഗ്ലീഷ്, സിംഹള, ജാപ്പനീസ് ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. നാലുതവണ...

Read More

മാഹി പി. എം ശ്രീ കേന്ദ്രീയ വിദ്യാലയ പൂർവ്വ വിദ്യാർഥി സംഘടന ‘മഹാ സംഗമം’ സംഘടിപ്പിക്കും

by on July 11, 2026 0

മാഹി:പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളുടെ വിപുലമായ സ്നേഹ മഹാസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. 2026 ഡിസംബർ മാസത്തിലാണ് മഹാ സംഗമം സംഘടിപ്പിക്കുക. വിദ്യാലയ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ നിലവിൽ വന്ന പുതിയ ഭരണസമിതിയുടെ ആദ്യ പദ്ധതിയായാണ് മാഹാസംഗമം സംഘടിപ്പിക്കുന്നത് . സംസ്ഥാനത്തിനകത്തും പുറത്തും വിവിധ മേഖലകളിൽ ശോഭിക്കുന്ന പൂർവ്വ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ പദ്ധതികൾ പുതിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യാനും ഭരണ സമിതി...

Read More

വന്ദേമാതരം ആലപിക്കുന്നതില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

by on July 11, 2026 0

ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതില്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്. വന്ദേമാതരത്തില്‍ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്നും നിര്‍ദേശമുണ്ട്. ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3മിനിറ്റും 10 സെക്കന്റുമാണ്. ദേശിയ ഗാനം അലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ...

Read More

കേരള ഇലക്ടിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ (KEWSA) തലശ്ശേരി യൂണിറ്റും കെ.എം എൻറർപ്രൈസസ് ചേനാടവും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും

by on July 11, 2026 0

കേരള ഇലക്ടിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ (KEWSA) തലശ്ശേരി യൂണിറ്റും കെ.എം എൻറർപ്രൈസസ് ചേനാടവും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തോടൊപ്പവും ചേർന്ന് എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഗ്രീൻ ഫീൽഡ് ടർഫിൽ വച്ച് പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തലശ്ശേരി പോലീസ്‌സ്റ്റേഷൻ എസ്.ഐ. .പി. പ്രസാദ് നടത്തി. യൂണിറ്റ് പ്രസിഡണ്ട് സി. സജീവൻ പരിപാടിയിൽ അദ്ധ്യക്ഷതവഹിച്ചു. യൂണിറ്റ് സെക്രട്ടറി രാഹുൽ.എ. സ്വാഗതമാശംസിച്ചു. സംസ്ഥാന പ്രസിഡണ്ട് രാഗേഷ്.പി.വി. ഷൂട്ടൗട്ട്...

Read More

‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല,മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്’; നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

by on July 11, 2026 0

മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നൽകുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ച നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ എംഎൽഎ. മെഡിക്കൽ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ല. ഭക്ഷണം മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല. പ്രസ്താവന വളച്ചൊടിച്ചെന്നും ജി സുധാകരൻ വ്യക്തമാക്കി. മെഡിക്കൽ കോളജുകളിലെ ഭക്ഷണ വിതരണം തടയണമെന്നയായിരുന്നു കഴിഞ്ഞ ദിവസം ജി സുധാകരൻ പറഞ്ഞത്. ഭക്ഷണ വിതരണം നടത്തേണ്ടത് സർക്കാർ ആണെന്നും പ്രസ്താവന നടത്തിയിരുന്നു. എച്ച് സലാമിനെതിരെയും ജി...

Read More

ഇന്ന് ലോക ജനസംഖ്യാ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

by on July 11, 2026 0

ഇന്ന് ലോക ജനസംഖ്യാ ദിനം. ആഗോള ജനസംഖ്യ പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ഇന്നത്തെ ദിനം ഓര്‍മപ്പെടുത്തുന്നു. ( World Population Day 2026: Theme, History, Significance) ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. അതില്‍ 140 കോടി ജനങ്ങള്‍ വസിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. വിദ്യാഭ്യാസം, ലിംഗസമത്വം ഗുണനിലരാവരുമുള്ള ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇന്നത്തെ ദിനം ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യ വര്‍ധനവിലൂടെ ലോകത്തിന്...

Read More

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: രാഹുല്‍ ഗാന്ധിക്കും മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ട്, സിപിഐഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ: എം വി ഗോവിന്ദന്‍

by on July 11, 2026 0

വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി ചോദിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത് വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (mv govindan slams rahul gandhi and vd satheesan in vizhinjam issue) ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി...

Read More