March 2, 2026
  • March 2, 2026
Breaking News

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി; ശ്വേതാ മേനോനെതിരെ കേസ്

by on August 6, 2025 0

ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അമ്മ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടിയെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി പരാതി നല്‍കിയത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്ന പൊതുപ്രവര്‍ത്തകനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു എന്നാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. ചില സിനിമകളുടെ പേരടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി. ശ്വേതാ മേനോന്‍ അഭിനയിച്ച പാലേരി മാണിക്യം,...

Read More

ബിരിയാണി ഇല്ല, പൊറോട്ട തരാമെന്ന് പറഞ്ഞത് ഇഷ്ടമായില്ല; ആനമുട്ട തരാന്‍ പറഞ്ഞ് ഹോട്ടലുടമയെ മര്‍ദിച്ച് യുവാക്കള്‍

by on August 6, 2025 0

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ആക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ രമേശ് ചികിത്സ തേടി. ബിരിയാണി തീര്‍ന്നെന്നും പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞെങ്കിലും ആനമുട്ടയുണ്ടോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ഒരു സംഘം അക്രമിച്ചത്. (hotel owner attacked in the name of biriyani in kozhikode) ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ തലക്ക് പരുക്കേറ്റ രമേശന്‍ കോഴിക്കോട്...

Read More

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന്റെ ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും

by on August 6, 2025 0

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ബുജൈറിന്റെ ജാമ്യപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. സിപിഐഎം സമ്മർദ്ദത്തിന് വഴങ്ങി പൊലീസ് കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പി.കെ ബുജൈറിന് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വാദം നടക്കുന്നത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പി.കെ ബുജൈർ. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള ഉപകരണം...

Read More

ബിജെപി മുൻ വക്താവ് ഹൈക്കോടതി ജഡ്ജി; മഹാരാഷ്ട്രയിൽ വിവാദം, അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

by on August 6, 2025 0

മുംബൈ : ബിജെപി മുൻ വക്താവ് അഡ്വ.ആരതി സാതേയെ ബോംബെ ഹൈക്കോടതി ജഡ്ജായി നിയമിച്ചതിൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം. നിയമനം നിയമവ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ലോക്സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ബിജെപിയുടെ നിലവിലെ വക്താവായ സാതേ ഉൾപ്പെടെ മൂന്നു പേരെ ജഡ്ജിമാരായി നിയമിച്ച് ജൂലൈ 28ന് ആണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവ് എന്ന നിലയിൽ പ്രവർത്തിക്കുന്ന വ്യക്തിയെ ജഡ്ജിയായി നിയമിച്ച നടപടി...

Read More

കനത്ത മഴയും പ്രളയ സമാന സാഹചര്യവും; ഹിമാചലിൽ കുടുങ്ങിയ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി

by on August 6, 2025 0

ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. മഴയും പ്രളയ സമാനമായ സാഹചര്യത്തെയും തുടർന്ന് കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്. കിന്നൗർ – കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച കിന്നൗറിൽ മേഘവിസ്ഫോടനവും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടു, ബുധനാഴ്ച രാവിലെ ടാങ്ലിംഗ് ഡ്രെയിനിന് മുകളിലുള്ള ഒരു പാലം ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയുമായി ചേർന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ബുധനാഴ്ച രാവിലെയാണ് കിന്നൗർ ട്രെക്ക് റൂട്ടിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെക്കുറിച്ച് ജില്ലാ...

Read More

‘സ്കൂൾ സമയമാറ്റം ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കും’; എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ

by on August 6, 2025 0

സ്കൂൾ സമയമാറ്റ വിഷയത്തിൽ എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ. സമയമാറ്റം കൊണ്ടുവന്നാൽ മദ്രസ അധ്യാപകർ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. പല അധ്യാപകരുടേയും ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ഭാരവാഹികൾ പറയുന്നു. മദ്രസ പഠനത്തിന് മൂന്ന് വിഷയം വീതം രണ്ട് മണിക്കൂറാണ് സമയം വേണ്ടത്. സ്‌കൂള്‍ സമയമാറ്റം വരുമ്പോള്‍ ഒരു മണിക്കൂര്‍ പോലും കിട്ടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ശമ്പളം വരെ കുറയാനുള്ള സാഹചര്യമാണുള്ളതെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചന അടക്കം...

Read More

ഐഎസ്എൽ പ്രതിസന്ധി; ക്ലബ്ബുകളുമായി കൂടിക്കാഴ്ച്ച നടത്താൻ എഐഎഫ്എഫ്

by on August 6, 2025 0

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസൺ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ക്ലബ്ബുകളുമായുള്ള യോഗം വിളിച്ച് എഐഎഫ്എഫ്. ഓഗസ്റ്റ് ഏഴ് വ്യാഴാഴ്ച ഡൽഹിയിൽ വച്ചാണ് ക്ലബ് സി.ഇ.ഒമാരായുള്ള യോഗം നടക്കുക. ഐഎസ്എല്ലിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ സം​യു​ക്ത​മാ​യി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്ര​സി​ഡ​ന്‍റ് ക​ല്യാ​ൺ ചൗ​ബേ​യ്ക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചർച്ചയ്ക്ക് വഴി ഒരുങ്ങിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ബം​ഗ​ളൂ​രു എ​ഫ്‌.​സി, ജം​ഷ​ഡ്പു​ർ എ​ഫ്‌.​സി, എ​ഫ്‌.​സി ഗോ​വ,...

Read More

സ്‌കൂളുകൾക്ക് അവധി*

by on August 5, 2025 0

*സ്‌കൂളുകൾക്ക് അവധി* കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ) എന്നിവയ്ക്ക് 2025 ആഗസ്ത് 6ന് (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിക്കുന്നു.

Read More

അവാർഡ് ദാന പരിപാടി ” മികവ് 2025″

by on August 5, 2025 0

തലശ്ശേരി : ശിഹാബ് തങ്ങൾ റിലീഫ് സെൽ പുന്നോൽ ന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാന പരിപാടി ” മികവ് 2025″ അതോടൊപ്പം ആതുര ശുശ്രൂഷ സാമൂഹിക ജീവകാരുണ്യ രംഗത്ത് അര നൂറ്റാണ്ടിലേറെ നിസ്തുലമായ സേവനങ്ങൾ അർപ്പിച്ഛ, ഒരുനാടിന്റെ സ്പന്ദനമായ ഡോക്ടർ എം മുഹമ്മദ്‌ സാഹിബിന് ഉള്ള ആദരവ് സമർപ്പണവും പുന്നോൽ മാപ്പിള എൽ പി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. രമേശ്‌ പറമ്പത്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു, റബീസ് അബ്ദുൽ സമദ്...

Read More

‘പുതിയ മെനു തയ്യാറാകുന്നത് അങ്കണവാടിയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച്; പ്രാധാന്യം നൽകുന്നത് പോഷകാഹാര വിതരണത്തിൽ, മന്ത്രി വീണാ ജോർജ്

by on August 5, 2025 0

അംഗൻവാടിയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചാണ് പുതിയ മെനു തയ്യാറാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. കൂട്ടായ പ്രവർത്തനമാണിത്, ചരിതത്തിൽ രേഖപ്പെടുത്തുമെന്നും ദൗത്യത്തിൽ തദ്ദേശസ്‌ഥാപനങ്ങളെയും പങ്കാളിയാക്കുമെന്നും മന്ത്രി പറഞ്ഞു. പോഷക ഗുണമുള്ള ആഹാരം വിതരണം ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ അവസരത്തിൽ ശങ്കുവിനെയാണ് ഓർക്കുന്നത്. അതിലൂടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇത് പല വിമർശനങ്ങൾക്കുള്ള ഉത്തരം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. അംഗനവാടി കുട്ടികൾക്ക് പോഷക ആഹാരം ലഭ്യമാകുന്നതിന് വേണ്ടിയാണ് ഏകീകൃത മെനു പ്രഖ്യാപിച്ചത്. അതിൽ പ്രധാനം ബിരിയാണി....

Read More