April 23, 2026
  • April 23, 2026
Breaking News

പട്ടികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകർത്താക്കൾക്ക് ഭീമ ഹരജി നൽകും.

by on September 16, 2025 0

മാഹി: ഇക്കഴിഞ്ഞ ആഗസ്ത് 8 ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തെരുവ് പട്ടികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക പാർപ്പിട സൗകര്യങ്ങളൊരുക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഒക്ടോബർ മാസം സുപ്രീം കോടതിയിൽ തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് ദേശീയ നയം രൂപികരിക്കപ്പെടുകയുമാണ്. ഓഗസ്റ്റ് 22 ന് വിധി പുറപ്പെടുവിച്ച മൂന്നംഗ ബഞ്ചാണ് നയം രൂപീകരിക്കുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ബഹുജനാഭിപ്രായം ഉയർന്നു വരേണ്ടതുണ്ട്. 2021 മുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമരപോരാട്ടങ്ങൾ നടത്തിവന്ന...

Read More

ജപ നവരാത്രി സംഗീതോത്സവം

by on September 16, 2025 0

മാഹി:ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ സപ്തമ്പർ 22 മുതൽ ഒക്ടോബർ 2 വരെ നവരാത്രി മഹോത്സവം സംഘടിപ്പിക്കും22 ന് കാലത്ത് 6 മണിക്ക് കുറിച്ചിയിൽ പുന്നോൽ കലാക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവും വൈ 5.30 ന് മാഹി സി.എച്ച്. ഗംഗാധരൻ ഹാളിൽ അഡ്വ ഇ.നാരായണൻ്റെ അദ്ധ്യകതയിൽ കലൈമാമണി ചാലക്കര പുരുഷു.ഉദ്ഘാടനം ചെയ്യും. ആനവാതുക്കൽ വേണുഗോപാല ക്ഷേത്രത്തിൽ വൈ: 6 മണിക്ക് സംഗീതാചാര്യൻ യു.ജയൻ മാസ്റ്റർ ഉദ്ഘാടന കച്ചേരി നടത്തും. തുടർന്ന് വിദ്യാർത്ഥികളുടെ സംഗീതാരാധനയുണ്ടാകും...

Read More

സംസ്ഥാനത്തെ പൊലീസ് അതിക്രമം: പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും

by on September 16, 2025 0

നിയമസഭാ സമ്മേളനം ഇന്നലെ ആരംഭിച്ചെങ്കിലും സഭ പ്രക്ഷുബ്ദമാകാന്‍ പോകുന്നത് ഇന്ന് മുതലാണ്. ഇന്നലെ സഭ ചേരുകയും അന്തരിച്ച പ്രധാനപ്പെട്ട നേതാക്കള്‍ക്ക് അനുശോചനമര്‍പ്പിച്ച് പിരിയുകയുമായിരുന്നു. രണ്ട് ബില്ലുകളും ഇന്ന് നിയമസഭ പരിഗണിക്കും. ചികിത്സയില്‍ കഴിയുന്ന കാനത്തില്‍ ജമീല എംഎല്‍എക്ക് സഭയില്‍ ഹാജരാകാതിരിക്കാന്‍ അനുമതി നല്‍കുന്നതും ഇന്ന് സഭയുടെ പരിഗണനക്ക് വരുന്നുണ്ട്. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിശദീകരണം നല്‍കിയിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ...

Read More

മാഹിയിൽ മുൻസിപ്പൽ ലൈസൻസും എക്സൈസ് ലൈസൻസും ഇല്ലാതെ ബാറിൻ്റെ പ്രവർത്തനം.

by on September 15, 2025 0

പന്തക്കലിലെ കൈലാസ് ബാർ ആണ് ഇങ്ങനെ നടത്തുന്നത്. അഞ്ച് പാട്ണർമാരാണ് ഇവിടെ ഉള്ളത്. എന്നാൽ പാർണൽഷിപ്പിനെ തുടർന്ന് ഇവർ തെറ്റി.ഇതോടെ ലൈസൻസ് ഇല്ലാതെ പ്രവർത്തനം ഉന്നതസ്വാധീനം ഉപയോഗിച്ച് നടത്തുകയാണ്. കോടികളുടെ പണമാണ് മദ്യ കമ്പനികൾക്ക് ഈ സംഘം നല്കാനുള്ളതും.ഈ I ബാർ കൈമാറ്റവുമായ വിഷയത്തിലാണ് മാഹിയിലെ എൻ.ആർ കോൺഗ്രസ് നേതാവിന് അടിയേറ്റതും.ഇരുകാലുകളും കൈയ്യും അടിചൊടിക്കാൻ നല്കിയ ക്വട്ടേഷൻ സംഘം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഇനി ഒരു പ്രതി...

Read More

അഹാൻ അനൂപിനെ ആദരിച്ചു:-

by on September 15, 2025 0

ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന് ഉത്തരക്കടലാസിൽ എഴുതി സംസ്ഥാനത്ത് ശ്രദ്ധേയനായ തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ: യൂപി സ്ക്കൂളിലെ വിദ്യാർത്ഥിയായ അഹാൻഅനൂപ് എന്ന കൊച്ചു മിടുക്കനെകേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ മേഖലാ കമ്മിറ്റി അഹാൻ അനൂപിനെ അനുമോദിച്ചു സമ്മാനങ്ങളും നൽകി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുരവും നൽകി ,അനുമോദന ചടങ്ങിൽ സമിതിയുടെ തലശ്ശേരി ഏരിയ സെക്രട്ടറി CPM നൗഫൽ മെമൻ്റോ നൽകി,ടൗൺ മേഖലാ സെക്രട്ടറി Tഇസ്മയിൽ,ടൗൺ മേഖലാ പ്രസിഡണ്ട്...

Read More

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

by on September 15, 2025 0

കൊല്ലം കൊട്ടാരക്കരയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു- ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം ഉണ്ടായത്. കിണറിന്റെ ചുറ്റുമതിൽ ഉയരം കുറഞ്ഞതായിരുന്നു. കിണറ്റിനുള്ളിലേക്ക് എത്തിനോക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീണു എന്നാണ് കരുതുന്നത്. സമീപത്ത് ജോലി ചെയ്തിരുന്ന പെയ്ന്റിങ് തൊഴിലാളികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും...

Read More

‘ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരാം’; ഹൈക്കോടതി

by on September 15, 2025 0

ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരമെന്ന് ഹൈക്കോടതി. നിയമാനുസൃതമായി അറ്റകുറ്റപ്പണി തുടരാം. അറ്റകുറ്റപ്പണി പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. 1999,2009 ലും സ്വർണം പൂശിയത്തിന്റെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വത്തിന് നിർദേശം. സന്നിധാനത്തെ സ്വർണം പൂശലുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പിടിച്ചെടുത്ത് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. കോടതി ഇടപെട്ടതിനു പിന്നാലെ സ്വർണ്ണപ്പാളിയുടെ അറ്റകുറ്റപ്പണികൾ ചെന്നൈയിൽ നിർത്തിവെച്ചിരുന്നു. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ ദേവസ്വം...

Read More

ലളിതം സുന്ദരം; പുതിയ ലോ​ഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

by on September 15, 2025 0

പുതിയ ലോ​ഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജർമനിയിലെ മ്യൂണിക് മോട്ടോർ‌ ഷോയിലാണ് ബിഎംഡബ്ല്യു തങ്ങളുടെ പുതിയ ലോ​ഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തിൽ വലിയ മാറ്റങ്ങൾ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാൽ മാറ്റം അറിയാൻ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് iX3 അവതരണത്തിനൊപ്പമാണ് പുതിയ ലോ​ഗോയും കമ്പനി എത്തിച്ചത്. മുമ്പത്തേതും പുതിയതുമായ ലോഗോ തമ്മിലുള്ള വ്യത്യാസം കാണാൻ ശരിക്കും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ, ബ്രാൻഡിന്റെ ഇനീഷ്യലുകൾക്കൊപ്പം കറുപ്പ് ലുക്കിൽ നീലയും വെള്ളയും നിറങ്ങൾ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതൽ പരിശോധനയിൽ ക്രോമിന്റെ ഉപയോഗം...

Read More

മിൽമ പാൽ വില വർധന; അഞ്ച് രൂപ വരെ വർധിപ്പിക്കണം എന്നാവശ്യം; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

by on September 15, 2025 0

മിൽമ പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ബോർഡ് യോഗം ചേരുക. വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം. മൂന്നു മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. പാൽവില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. വില വർധനവ് സംബന്ധിച്ച് മധ്യ മേഖല ഒഴികെയുള്ള മറ്റു രണ്ട്...

Read More

ഓണാഘോഷം

by on September 15, 2025 0

കേരള സൗഹ്യദം കൂട്ടായ്മയും ലവ്ഷോർ കൂട്ടായ്മയും സംയുക്തമായി തലശ്ശേരി പെപ്പർ പാലസിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി മുംതാസ് ആസാദ് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ: ഷബീർ കെ.സി. ഓണസന്ദേശം നൽകി. സൈറ മുഹമ്മദ്, സമീർ ധർമ്മടം , സുലൈഖ ടീച്ചർ, നജീബ് മാമാസ്, റഷീദ് കരിയാടൻ, ഡോ:അബദുൾ സലാം, ജാസ് ജാഫർ, സിറാജ് മാഹി, ഉസ്മാൻ വടക്കുമ്പാട് ,ജെസി രാഘേഷ്, കബീർ, തുടങ്ങിയവർ സംസാരിച്ചു. സംഗീത മേഖലയിൽ 50 വർഷം പിന്നിട്ട...

Read More