April 23, 2026
  • April 23, 2026
Breaking News

മദ്യപാനം മാത്രമാണോ കരൾ രോഗത്തിന് കാരണം ;അറിയാം

by on September 17, 2025 0

കരൾ രോഗമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1990 മുതൽ കരൾ കാൻസർ കേസുകളിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് മദ്യപാനമാണ്. എന്നാൽ മദ്യപിക്കാത്തവരിലും കരൾ രോഗം വളരെ കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് ബി (HBV), ഹെപ്പറ്റൈറ്റിസ് സി (HCV) പോലുള്ള വൈറൽ അണുബാധകളും, അമിതമായ മദ്യപാനം, നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) , നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നിവ കരൾ രോഗങ്ങളിൽ ഉൾപ്പെടുന്നു....

Read More

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു; വിപണികളില്‍ നേട്ടമാകുന്നത് ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍?

by on September 17, 2025 0

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കപ്പെട്ടുതുടങ്ങി എന്ന തോന്നലാണ് ഇന്ത്യന്‍ വിപണിക്കും രൂപയ്ക്കും ഗുണമായിരിക്കുന്നത്. ( Indian Rupee gains strength) അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുന്നതും രൂപയുടെ മൂല്യമുയരാന്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ റിസര്‍വ് ബാങ്കിന് ആശങ്കയില്ലെന്നും നല്ല...

Read More

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് മിനിസ്റ്റേർസ് എക്സലൻസ് അവാർഡ്

by on September 17, 2025 0

തലശ്ശേരി: യുജിസി നാക് എ ഗ്രേഡ് കരസ്ഥമാക്കിയ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏർപ്പെടുത്തിയ മിനിസ്റ്റേർസ് എക്സലൻസ് അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ അവാർഡ് ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി, ഐ ക്യു എ സി കോഡിനേറ്റർ ഡോ. പി പി ഷഫീക്ക്, അജീസ്...

Read More

കെ എസ് യു പ്രതിഷേധ പ്രകടനം നടത്തി.

by on September 17, 2025 0

തലശ്ശേരി : തൃശൂരിൽ കെ എസ് യു നേതാക്കളെ തിരഞ്ഞ് പിടിച്ച് പക പോക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ എസ് യു തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്രണ്ണൻ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ്റ്റാൻഡിൽ സമാപിച്ചു. കെ എസ് യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അനിരുദ്ധ് എം കെ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡൻ്റ് എൻ അഷറഫ് ഉദ്ഘാടനം...

Read More

വിന്റേജ് സുന്ദരിമാർ സൂക്ഷിക്കുക, ഗൂഗിൾ ജെമിനി പണി തരും ; മുന്നറിയിപ്പ്

by on September 17, 2025 0

എ ഐ യുടെ വളർച്ചയോടെ ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഇങ്ങനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ എത്തുകയും നമ്മളെല്ലാം അതിന് പിന്നാലെ പോകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് എത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ തിക്കും തിരക്കുമാണ്. സുന്ദരിമാർ മാത്രമല്ല സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്. ജെമിനി ആപ്പ് ഉപയോഗിച്ചാണ് ചിത്രങ്ങൾ...

Read More

ഇസ്രയേൽ കരയാക്രമണം; വടക്കൻ ഗസ്സയിൽ നിന്ന് കൂട്ടപ്പലായനം

by on September 16, 2025 0

ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ വടക്കൻ ഗസയിൽ നിന്ന് കൂട്ടപ്പലായനം. തെക്കൻ ഗസയിലേക്കാണ് ആയിരക്കണക്കിന് ആളുകൾ നീങ്ങുന്നത്. നിരവധി കുടുംബങ്ങൾ നിരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അൽ-റാഷിദ് തീരദേശ റോഡ് മാത്രമാണ് പലായനത്തിന് അനുമതി. ബന്ദികളെ പൂർണമായി വിട്ടുകിട്ടണമെന്ന ആവശ്യമാണ് ഇസ്രയേൽ മുന്നോട്ടുവെക്കുന്നത്. ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണമാണ് നടക്കുന്ന്ത. ഇന്നു പുലർച്ചെ മുതൽ നടന്ന ആക്രമണങ്ങളിൽ അമ്പതിലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ കര ആക്രമണത്തിനെതിരെ ബന്ദികളെ...

Read More

‘തെറ്റ് പറ്റിപ്പോയി, നാറ്റിക്കരുത്’; വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫിസറുടെ ശബ്ദരേഖ

by on September 16, 2025 0

വയനാട് സുഗന്ധഗിരിയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രതീഷ് കുമാറിനെ കുരുക്കിലാക്കി ശബ്ദരേഖ. പരാതിയിൽ നിന്ന് പിന്മാറാൻ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നത്. തെറ്റ് പറ്റിപ്പോയെന്ന് രതീഷ് കുമാർ പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന്...

Read More

ഹസ്തദാന വിവാദം, പാകിസ്താന് തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം തള്ളി ഐസിസി

by on September 16, 2025 0

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ റഫറിയെ മാറ്റണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ഐസിസി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യമാണ് ഐസിസി ഔദ്യോഗികമായി തള്ളിയത്. ആൻഡി പൈക്രോഫ്റ്റിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഐസിസി വ്യക്തമാക്കി. ഹസ്തദാന വിവാദത്തിൽ ആൻഡി പക്ഷം പിടിച്ചെന്നും മാച്ച് റഫറിയേ മാറ്റണം എന്നുമായിരുന്നു പാകിസ്താന്റെ ആവശ്യം മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാകിസ്താൻ വെട്ടിലായി.ഇതോടെ...

Read More

പൊന്നമ്പത്ത് ചന്ദ്രന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു.

by on September 16, 2025 0

തലശ്ശേരി : ഡിസിസി ജനറൽ സെക്രട്ടറി ആയിരുന്ന പൊന്നമ്പത്ത് ചന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്പറം ടൗണിൽ അനുസ്മരണ സമ്മേളനം നടത്തി വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പൊന്നമ്പത്ത് ചന്ദ്രൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ട്രസ്റ്റ് ചെയർമാൻ മനോജണിയാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ഐ സി. സി അംഗം വി എ നാരായണൻ ഉദ്ഘാടനം ചെയ്തു കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ...

Read More

കൊട്ടത്തോണിക്കാരുടെ അനധികൃത മത്സ്യബന്ധനം തടയുക..

by on September 16, 2025 0

എടക്കാട് : അഞ്ചരക്കണ്ടി പുഴയിലെ ഇതര സംസ്ഥാനക്കാരായ കൊട്ടത്തോണിക്കാരുടെ അനധികൃതവും, അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയണമെന്ന് ആവശ്യപ്പെട്ട്, മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകി. അഞ്ചരക്കണ്ടി പുഴയിൽ എടക്കടവ് മുതൽ മുഴപ്പിലങ്ങാട് അഴിമുഖം വരെയുള്ള പ്രദേശങ്ങളിൽ നിരവധി മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി മത്സ്യബന്ധനം നടത്തി വരികയാണ്. നിരവധി കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമാണ് പുഴയിലെ പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനം. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന “കൊട്ടത്തോണിക്കാരുടെ ” അനധികൃതവും അശാസ്ത്രീയ രീതിയിലുമുള്ള...

Read More