March 2, 2026
  • March 2, 2026
Breaking News

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും കെ കെ രാഗേഷ്

by on August 5, 2025 0

മയ്യഴി : തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി സി പി ഐ എം ൻ്റെ നേതൃത്ത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. പുതുച്ചേരി സർക്കാർ മാഹിയോട് തുട രുന്ന അവഗണനക്കെതിരെ സിപിഐ എം നേതൃത്വത്തിൽ മാഹി സിവിൽസ് സ്റ്റേഷനിലേക്ക് നടന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു. സി കെ രമേശൻ, മുഹമ്മദ് അഫ്സൽ, വി ജനാർദ്ദനൻ, അഡ്വ...

Read More

വാറന്റി കാലയളവിൽ തകരാറിലായ സോളാർ പ്ലാന്റ് മാറ്റി നൽകിയില്ല, 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

by on August 5, 2025 0

കൊച്ചി: വാറന്റി കാലവിനുള്ളിൽ തകരാറിലായ സോളാർ പ്ലാന്റ് ശരിയാക്കി നൽകുന്നതിൽ വീഴ്ചവരുത്തിയതിന് ഉപഭോക്താവിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം,തേവരയിലെ വിദ്യോദയ സ്കൂൾ , 2018-ൽ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗര നാച്ചുറൽ എനർജി സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് എന്ന സ്ഥാപനത്തിൽ നിന്ന് 13,36,677/- രൂപ നൽകി, 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചിരുന്നു. പ്ലാന്റ് കമ്മീഷൻ ചെയ്ത 2018 ഒക്ടോബർ മുതൽ അഞ്ച്...

Read More

വിദ്യാർഥിയുടെ യൂണിഫോമിൽ ചെളി വെള്ളം തെറിപ്പിച്ച് KSRTC സ്വിഫ്റ്റ്; ചോദ്യം ചെയ്തതിന് അപായപ്പെടുത്താൻ ശ്രമം

by on August 5, 2025 0

ശരീരത്ത് ചെളി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർഥിയെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ആലപ്പുഴ അരൂർ സ്വദേശി യദുകൃഷ്ണൻ ആണ് പരാതി നൽകിയത്. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. യദുകൃഷ്ണൻ കോളജിലേക്ക് പോകുന്ന വഴി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേഹത്ത് ചെളി തെറിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസ് അരൂർ ക്ഷേത്ര കവലയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. NH 66 ന്റെ പണി പൂർത്തിയാകുന്നതിനാൽ സ്ഥലത്ത് വലിയ...

Read More

തലശ്ശേരി എസ്.എൻ പുരം ശ്രീ നാരായണ വായനശാല & ഗ്രന്ഥാലയം 2025 നവംമ്പർ ഒന്നോടെ എഴുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.

by on August 5, 2025 0

തലശ്ശേരി എസ്.എൻ പുരം ശ്രീ നാരായണ വായനശാല & ഗ്രന്ഥാലയം 2025 നവംമ്പർ ഒന്നോടെ എഴുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വശ്യമനോ’ഹരമായ പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ അക്ഷര സൗധം കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറികളായ എ.പ്ലസ് ഗ്രേഡ് ലൈബ്രറികളിലൊന്നാണ്. സപ്തതിയാഘോഷം ഒരു വർഷം നീണ്ടു നില്ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എഴുപതാം വാർഷികാഘോഷ പരിപാടികളുടെ...

Read More

ബിരിയാണി പ്രഖ്യാപനത്തിലൊതുങ്ങി; അങ്കണവാടി കുട്ടികളുടെ മെനു പരിഷ്കരണം നടപ്പായില്ല

by on August 5, 2025 0

സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകാനുള്ള പ്രഖ്യാപനം നടപ്പായില്ല. മെനു പരിഷ്കരിച്ച് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി രണ്ട് മാസമായിട്ടും കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. അധിക ഫണ്ട് ലഭിച്ചിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. മുട്ട ബിരിയാണി, പുലാവ് ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരുന്നത്. അങ്കണവാടിയിലെ ആയമാർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി പരിശീലനം നൽകേണ്ടതുണ്ട്. ഇതിന് ശേഷം ഫണ്ട് അനുവദിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന്...

Read More

നടനും പ്രേംനസീറിൻ്റെ മകനുമായ ഷാനവാസ് അന്തരിച്ചു

by on August 5, 2025 0

തിരുവനന്തപുരം: പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക – ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. നിരവധി സിനിമകളില്‍ നായക – വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഷാനവാസ്.   ആരോഗ്യം വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആഷുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം കോർഡോണ്‍ ട്രിനിറ്റി 2 ബിയില്‍ ആയിരുന്നു താമസം. സംസ്കാരം...

Read More

കണ്ണൂർ സെൻട്രൽ ജയിലിലെ ഇലക്ട്രിക് ഫെൻസിങ് പുനസ്ഥാപിക്കും; മൂന്ന് വർഷമായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ

by on August 4, 2025 0

കണ്ണൂർ സെന്റട്രൽ ജയിലിൽ ഇലട്രിക് ഫെൻസിങ് പുനസ്ഥാപിക്കാൻ നടപടി. മൂന്ന് വർഷമായി ഇലക്ട്രിക് ഫെൻസിങ്‌ കണ്ണൂരിൽ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഡിഐജി നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ആരംഭിച്ചത്. ജയിൽ മേധാവിയായ എഡിജിപി ബലറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ജയിൽമുറികളിൽ സുരക്ഷാ പരിശോധന ശക്തമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്. അടുത്ത രണ്ട് ആഴ്ചക്കാലം കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ പരിശോധന നടക്കും. സെല്ലുകളിൽ മെറ്റൽ ഡീറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രശ്നസാധ്യതയുള്ള...

Read More

ടിപി വധക്കേസ് പ്രതികളുടെ പരസ്യ മദ്യസേവ; കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

by on August 4, 2025 0

ടിപി വധക്കേസ് പ്രതികളുടെ മദ്യപാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. ടി പി കേസ് പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. വിലങ്ങ് നിർബന്ധമാക്കാനും തീരുമാനം. മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവൽനിർത്തി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ...

Read More

പ്രവാസി ലീഗൽസൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

by on August 4, 2025 0

തിരുവനന്തപുരം: പ്രവാസി ലീഗൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പൊതുയോഗത്തിൽ നിയാസ് പൂജപ്പുര അധ്യക്ഷനായിരുന്നു. തൽഹദ് പൂവച്ചൽ സ്വാഗതവും, പി എൽ സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് മുരളീധരൻ ഉദ്ഘാടനവും നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ തിരുവനന്തപുരം ജില്ലാ കമ്മറ്റി രൂപീകരിച്ചു. എം എം സലിം പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി നന്ദകുമാറിനെയും ട്രഷററായി ഉമ്മനെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആർ മുരളീധരൻ , തൽഹത്ത് പൂവച്ചൽ, നന്ദഗോപകുമാർ, നൗഷാദ്, അനിൽകുമാർ, സുരേഷ് കുമാർ, ആന്റണി ജോൺ...

Read More

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി

by on August 4, 2025 0

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം...

Read More