March 2, 2026
  • March 2, 2026
Breaking News

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ജയിലില്‍ തുടരും

by on July 30, 2025 0

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ അധികാരപരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നിര്‍ദേശമെന്ന് ബജ്‌റങ്ദള്‍ അഭിഭാഷകന്‍ പറഞ്ഞു. ഇതിനാല്‍ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവര്‍...

Read More

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം

by on July 30, 2025 0

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം. ഒരു ഭീകരന്‍ അറസ്റ്റില്‍. നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഓപ്പറേഷന്‍ ശിവശക്തിയുടെ ഭാഗമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു.പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ ശിവശക്തി. ജമ്മു കാശ്മീരിലെ പുഞ്ചില്‍ സംശാസ്പദമായി ചിലരെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ശിവശക്തി ആരംഭിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂഞ്ചില്‍ നടത്തിയ തിരച്ചിലിനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി....

Read More

വനിത നേതൃത്വത്തിന് കളമൊരുങ്ങുന്നു? അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാധ്യതയേറുന്നു

by on July 29, 2025 0

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ “അമ്മ”യുടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേതാ മേനോൻ എത്താൻ സാധ്യതയേറുന്നു. ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന “അമ്മ” തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് സ്ഥാനാർത്ഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്. ഒരു വനിതാ പ്രസിഡന്റ് സംഘടനയുടെ തലപ്പത്ത് വരുന്നത് സ്വാഗതാർഹമാണെന്ന് നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി ഈ വിഷയത്തിൽ ജഗദീഷ് ചർച്ചകൾ നടത്തുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുകയാണെങ്കിൽ താൻ പിന്മാറാൻ തയ്യാറാണെന്നും ജഗദീഷ്...

Read More

ലാപ്ടോപ്പിന് പകരം ടീഷർട്ട് നൽകി,PayTM 49000/- രൂപ നഷ്ടപരിഹാം നൽകണം

by on July 29, 2025 0

കൊച്ചി: ലാപ്ടോപ്പ് വാങ്ങുന്നതിനായി നൽകിയ ഓൺലൈൻ ഓർഡറിൽ വിലകുറഞ്ഞ ടീഷർട്ട് ലഭ്യമാക്കിയ ഇ- കൊമ്മേഴ്‌സ് സ്ഥാപനമായ PayTM Mall 49000/- ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം പെരുമ്പാവൂർ സ്വദേശിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സയന്റിസ്റ്റുമായ ഡോ. ജിജോ അന്ന ഗീവർഗീസ്, PayTM e- Commerce നെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2021 ജൂൺ മാസത്തിലാണ് പരാതിക്കാരൻ ലെനോവോ കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങാൻ ഓർഡർ നൽകിയത്....

Read More

വന്യജീവി ആക്രമണം – പ്രതിരോധ സംവിധാനങ്ങൾ അതീവ ദുർബലം: ഷാഫി പറമ്പിൽ എംപി.

by on July 29, 2025 0

കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ വന്യമൃഗ ആക്രമണങ്ങൾ കാരണം സാധാരണ ജനജീവിതം ദുസ്സഹമായിരിക്കുകയാണ് കാർഷികവിളകൾ നശിപ്പിക്കുന്നു എന്ന് മാത്രമല്ല നിരവധി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ആക്രമണ പരമ്പരകൾ വ്യാപിച്ചിരിക്കുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത സാഹചര്യത്തിൽ നിരവധി കുടുംബങ്ങൾ, തങ്ങൾ വർഷങ്ങളായി കഠിനാധ്വാനം നടത്തി സ്വരൂപിച്ച മുഴുവൻ വസ്തുവകകളും ഇട്ടെറിഞ്ഞ് സുരക്ഷിതമായി ഇടം തേടി പോകേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ ഈ വിഷയത്തെ നിസ്സാരവൽക്കരിക്കുന്നു എന്ന് മാത്രമല്ല രാഷ്ട്രീയവൽക്കരിക്കാനും...

Read More

“ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല”; പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

by on July 29, 2025 0

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകൾക്കെതിരെ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും, മതേതരത്വം ദുർബലമാകുമ്പോൾ ഭരണഘടനയും ബലഹീനമാകുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടു പോകുന്നവരോ, കടത്തിക്കൊണ്ടു പോകുന്നവരോ അല്ലെന്ന് ബിഷപ്പ് വ്യക്തമാക്കി. “മനുഷ്യക്കടത്ത് നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗ്ഗത്തിലേക്കാണ്. ഈ ഭൂമിയിലെ മനുഷ്യർക്ക് സ്വർഗ്ഗം കാണിച്ചുകൊടുക്കുന്നവരാണ് കന്യാസ്ത്രീകൾ,” അദ്ദേഹം പറഞ്ഞു....

Read More

പാസ് അനുവദിച്ചില്ല; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം

by on July 29, 2025 0

കോഴിക്കോട് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചാണ് മർദ്ദനം. ഓടിക്കൊണ്ടിരുന്ന ബസിൽ സ്ത്രീ യാത്രക്കാർ ഉൾപ്പെടെ ഉള്ളവരുടെ മുന്നിൽ വെച്ചാണ് ഒരു സംഘം അതി ക്രൂരമായി മർദിച്ചത്. തലശേരി – തൊട്ടിൽ പാലം റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണു (27) നാണ് മർദനമേറ്റത്. കുറ്റ്യാടി നിന്ന് തലശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയിൽ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു. ഈ...

Read More

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് പഹൽഗാം ആക്രമണം നടത്തിയ ഭീകരറെന്ന് സൂചന

by on July 28, 2025 0

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ...

Read More

ആൽബം പ്രകാശനം ചെയ്തു.

by on July 28, 2025 0

തലശ്ശേരി: പ്രശസ്ത ഗായകൻ മുഹമ്മദ് റഫി തലശ്ശേരിയിൽ വന്നതിൻ്റെ സ്മരണാർത്ഥം തലശ്ശേരി മുഹമ്മദ് റഫി ലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഡോക്യുമെൻ്ററി റഫിയുടെ ചരമ ദിനമായ ജൂലയ് 31 ന് പ്രകാശനം ചെയ്യുന്നു. ഇതിൻ്റെ മുന്നോടിയായി റഫിയുടെ ഗാനമേള നടത്തിയ സംഘാടക സമിതി ഭാരവാഹികളുടെ ഫോട്ടോകളടങ്ങിയ ആൽബം അഡ്വ.പി.വി.സൈനുദ്ദീൻ റഫി ലവേഴ്സ് മെമ്പർമാർക്ക് നല്കി പ്രകാശനം ചെയ്തു. സി.കെ.പി.മമ്മു, ഹുസൈൻ, കബീർ, ഫാറൂഖ്, റുഖ്ബാൻ, റുഖ്ഷീദ്, നൗഫൽ, സിദ്ധീഖ്, അനീസ് എന്നിവർ പങ്കെടുത്തു.1959 ഡിസംബർ 22ന് മുബാറക്ക്...

Read More

‘പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്ന് ജാമ്യാപേക്ഷ നൽകില്ല

by on July 28, 2025 0

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് നൽകില്ല. കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം അപേക്ഷ നൽകും. പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം.കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ചോദ്യം ചെയ്യും. കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്. അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗുരുതര വകുപ്പുകള്‍...

Read More