July 16, 2026
  • July 16, 2026
Breaking News

നിരോധിത ഫ്ലക്സ് വേട്ട കോഴിക്കോട് പിടികൂടിയത് 450 കിലോ.

by on November 24, 2025 0

  കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വൻകിട പ്രിന്റിംഗ് മെറ്റിരിയൽ വില്പന ശാലകളിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി. കെ. സരിത്, ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജനി ഡി.ആർ,...

Read More

സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു; വിദഗ്ധസമിതിയുടേത് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട്, സുമയ്യ

by on November 24, 2025 0

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നതെന്ന് സുമയ്യ. കഴിഞ്ഞ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. രണ്ടുമാസം മുമ്പ് ഇത് സംബന്ധിച്ച ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല. അപേക്ഷ പോലും ഡയറക്ടർ ഇപ്പോഴാണ് കണ്ടതെന്നാണ് പറഞ്ഞത്. 2 -ാം തീയതി റിപ്പോർട്ട് നൽകാം എന്ന് ഇപ്പോൾ പറയുന്നു . പക്ഷെ അതിൽ വിശ്വാസം ഇല്ലെന്നും സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്നും സുമയ്യ വ്യക്തമാക്കി....

Read More

എംഡിഎംഎ സഹിതം രണ്ടുപേർ തലശ്ശേരി പോലീസിന്റെ പിടിയിൽ.

by on November 24, 2025 0

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട രണ്ടുപേരെ പരിശോധിച്ചപ്പോൾ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തി. പാനൂർ അണ്ടിപ്പീടിക സ്വദേശിയായ മുഹമ്മദ് റഫ്നാസ് വി.പി (28), തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിയായ നാഫിഹ് നാസർ കെ.പി (28) എന്നിവരാണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 0.79 ഗ്രാം എംഡിഎംഎ കണ്ടെത്തുകയുണ്ടായി. സ്വന്തം ഉപയോഗത്തിനാണ് ഇത് സൂക്ഷിച്ചതെന്ന് പ്രതികൾ പോലീസിനോട് വ്യക്തമാക്കി. തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശ് ടി വിയുടെ...

Read More

കെട്ടിവെക്കാനുള്ള പണം കൈമാറി

by on November 24, 2025 0

തലശ്ശേരി : കേളകം – കൊട്ടിയൂർ ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് മെംബറുമായ ജെയ്ഷ ബിജു ഒളാട്ട് പുറത്തിന് കെട്ടിവെക്കാനുള്ള പണം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ പി.ജനാർദ്ദനൻ – ജിംസ് മാത്യു എന്നിവർ കൈമാറി. കേളകം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ആഫീസിൽ ചേർന്ന യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു – സന്തോഷ് മണ്ണാറുകുളം – വിൻസെൻ്റ് കൊച്ചുപുരക്കൽ – അഡ്വ: ബിജു പൊരുമത്തറ...

Read More

തലശ്ശേരി പെരുമ പോസ്റ്റർ പ്രകാശനം ചെയ്തു

by on November 24, 2025 0

തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈറ്റ് നവംബർ 28ന് സംഘടിപ്പിക്കുന്ന തലശ്ശേരി പെരുമയുടെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം ടേസ്റ്റി റസ്റ്റോറന്റിൽ വച്ച് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ റോഷൻ കെ പി .മുഖ്യ സ്പോൺസർ ടേസ്റ്റി റസ്റ്റോറന്റ്,Co സ്പോൺസർമാരായ ഫോളോ മീ മൊബൈൽ, ഫ്ലെമിങ്ങോ ജനറൽ ട്രേഡിങ് കമ്പനി തുടങ്ങിയ പ്രതിനിധികൾക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡണ്ട് തൻവീർ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ഹംസ മേലെ ക്ക ണ്ടി. ചെയർമാൻ നിസാം നാലകത്ത്, വൈസ് ചെയർമാൻമാരായ നൗഷാദ്...

Read More

ആര് ശ്രദ്ധിക്കുന്നു, ഒരു കാര്യവുമില്ല; ജി 20 ഉച്ചകോടിയിലെ ട്രംപിന്റെ അസാന്നിധ്യത്തെ പരിഹസിച്ച് ബ്രസീല്‍ പ്രസിഡന്റ് ലുല

by on November 24, 2025 0

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ. ട്രംപിന്റെ അസാന്നിധ്യം ഈ ഫോറത്തെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട ഒരു കാര്യമായേ തോന്നുന്നില്ലെന്ന് ലുല ജി 20 ഉച്ചകോടിയില്‍ പറഞ്ഞു. ട്രംപിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കും അധീശത്വത്തിനുമെതിരെ ബഹുരാഷ്ട്ര വാദം വിജയിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏകരാഷ്ട്രവാദം ശക്തിയായി പ്രചരിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍ ബഹുരാഷ്ട്രവാദം തന്നെ വിജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ലുല പറഞ്ഞു. (Brazil’s Lula slams...

Read More

പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തെ സഹായിച്ച മൂന്ന് പേർ പിടിയിൽ

by on November 24, 2025 0

മലപ്പുറത്ത്, പൊലീസ് എന്ന വ്യാജനായി യുവാവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ച മൂന്ന് പേർ പിടിയിൽ. സജിത്, മഹേഷ് കുമാർ, മുഹമ്മദ് റോഷൻ എന്നിവരെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടികൊണ്ടുപോയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 22-നാണ്, പോലീസ് വേഷത്തിൽ എത്തിയ രണ്ട് പേർ മുഹമ്മദ് ഫൈജാസിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഫൈജാസിന് എം.ഡി.എം.എ. കച്ചവടം ചെയ്യുന്നു എന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പണം ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തതായാണ്...

Read More

ബണ്ടി ചോർ എറണാകുളത്ത് എത്തിയത് അഭിഭാഷകനെ കാണാൻ; ഉടൻ വിട്ടയക്കും

by on November 24, 2025 0

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് എത്തിയത് തൃശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയിൽവേ പൊലീസ്. കേസുമായി ബന്ധപ്പെട്ട് തന്നിൽ നിന്ന് പിടിച്ചെടുത്ത ബാഗുകളും, പണവും ,മൊബൈൽ ഫോണും വിട്ട് കിട്ടണമെന്നാണ് ആവശ്യം. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു. രണ്ട് ബാഗ്, 76000 രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വിട്ട് കിട്ടേണ്ടത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് തടഞ്ഞു വെച്ചത്. നിരവധി കവര്‍ച്ചാ കേസുകളില്‍...

Read More

കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലാത്ത ദൗർബല്യത്തിന് സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ല; കെ കെ രാഗേഷ്

by on November 24, 2025 0

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലെങ്കിൽ അതിൽ സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മലപ്പട്ടത്തും ആന്തൂരിലും കണ്ണപുരത്തും കോൺഗ്രസിന് സ്ഥാനാർഥികളില്ലാത്ത ദൗർബല്യത്തിന് സിപിഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് രാഗേഷ് പറഞ്ഞു. സ്ഥാനാർഥിയാകാനും നാമനിർദേശം നൽകാനും ആളുകളെ കിട്ടാത്തതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് തുറന്നുപറയുകയാണ് വേണ്ടത്. മലപ്പട്ടത്ത് സ്ഥാനാർഥിയുടെ എല്ലാ ഒപ്പുകളും വ്യത്യസ്തമായിരുന്നു. കണ്ണപുരത്ത് സ്ഥാനാർഥിയുടെ പ്രതിജ്ഞ വ്യവസ്ഥയ്ക്ക് വിരുദ്ധമായി വാട്സാപ്പിലൂടെ അയച്ചുകൊടുക്കുകയാണ് ചെയ്തത്. ആന്തൂരിൽ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട സ്ഥാനാർഥിതന്നെ അത് നിഷേധിച്ചു....

Read More

പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാൻ എസ്‌ഐടി, ഇന്ന് കോടതിയെ സമീപിക്കും, വിദേശ യാത്രയിലടക്കം അന്വേഷണം; മൊഴി കടകംപള്ളിക്കും നിര്‍ണായകം

by on November 24, 2025 0

  തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന സി പി എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ എ പ്തമകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നല്‍കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളില്‍ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. താൻ പ്രസിഡന്‍റാകുന്നതിന് മുൻപ് തന്നെ പോറ്റി ശബരിമലയില്‍ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാർ മൊഴി നല്‍കിയിട്ടുണ്ട്. കട്ടിളപാളികളില്‍ സ്വർണം പൂശാനുള്ള സ്പോണ്‍സർ ഷിപ്പിനായി പോറ്റിയെ പത്മകുമാർ വഴിവിട്ട്...

Read More