March 2, 2026
  • March 2, 2026
Breaking News

‘അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍’; അമിതമായാല്‍ അയണും വിഷം

by on July 28, 2025 0

കഴിഞ്ഞ ദിവസമാണ് വള്ളിക്കുന്ന് അത്താണിക്കല്‍ സിബി ഹൈസ്‌കൂളിലെ മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് നല്‍കിയ അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അനീമിയ മുക്ത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് സ്‌കൂളില്‍ അയണ്‍ ഗുളികകള്‍ നല്‍കിയത്. ആഴ്ചയില്‍ ഒന്ന് വീതം മാതാപിതാക്കളെ അറിയിച്ച ശേഷം കഴിക്കാനായിരുന്നു നിര്‍ദ്ദേശം. ഇത് അനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍ വച്ച് കഴിച്ച വിദ്യാര്‍ഥികളാണ് ആശുപത്രിയിലായത്. അയണ്‍ ശരീരത്തില്‍ വളരെ അത്യാവശ്യമുള്ള ധാതുലവണമാണെങ്കിലും അതിന്റെ അളവ്...

Read More

‘സ്വതന്ത്രചിന്തയെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ കൂട്ടുനിന്ന വിസിമാര്‍ അക്കാദമിക് സമൂഹത്തിനു മുമ്പില്‍ തല കുമ്പിട്ടുനില്‍ക്കേണ്ടി വരും’; ആര്‍ ബിന്ദു

by on July 28, 2025 0

ജ്ഞാന സഭയില്‍ വിസിമാര്‍ പങ്കെടുത്ത വിഷയത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആധുനികലോകത്തിന് ഇണങ്ങുന്ന ഒരു ഉന്നതവിദ്യാഭ്യാസപദ്ധതിയും പൊറുപ്പിക്കില്ലെന്ന വിദ്യാവിരോധവുമായി കേരളത്തിനു നേരെ സംഘപരിവാര്‍ തിരിഞ്ഞിരിക്കുന്നതാണ് അവരുടെ സംഘടനയുടെ പേരില്‍ നടക്കുന്ന ജ്ഞാനസഭയെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. വിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും നടന്ന് വിമോചിപ്പിക്കപ്പെട്ട കേരള സമൂഹത്തെ ബ്രാഹ്മണ്യാധികാരത്തിന്റെ നുകത്തിലാക്കുകയെന്ന ഹീനലക്ഷ്യം അതിനു പിറകിലുണ്ടെന്നത് കാണാതിരിക്കുന്നത് ചരിത്രനിഷേധമാണെന്നും ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തില്‍ കൊണ്ടു കെട്ടാന്‍ കൂട്ടുനിന്നതിന് ഈ...

Read More

തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു

by on July 28, 2025 0

തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം. ഏഥൻസ് അടക്കം ഗ്രീസിലെ അഞ്ച് പ്രധാനയിടങ്ങളിൽ തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.തുർക്കിയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ വ്യാപനം രൂക്ഷമാണ്.ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. തെക്കൻ തുർക്കിയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് ആയി. രാജ്യത്ത് രേഖപ്പെടുത്തുന്ന റെക്കോഡ് താപനില ആണിത്. ജൂൺ അവസാനം മുതൽ ദിവസേന നിരവധി സ്ഥലങ്ങളിൽ കാട്ടുതീ പടരുകയും രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യകളായ ഇസ്മിർ, ബിലെസിക് എന്നിവയെ സർക്കാർ ദുരന്തമേഖലകളായി...

Read More

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

by on July 28, 2025 0

ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്.അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. . തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.ഏതാനും ദിവസങ്ങൾക്കു മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ ഇടത്ത് വീണ് മരിച്ചിരുന്നു.

Read More

ചക്ക വിഭവങ്ങൾ ഒരുക്കി എസ് എൻ പുരം പ്രദേശവാസികൾ

by on July 27, 2025 0

ചക്ക മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ചക്ക വിഭവങ്ങൾ ഒരു പാട് ഉണ്ട്. എന്നാൽ ഈ കർക്കിടക മാസത്തിൽ വ്യത്യസ്തമായി ചക്ക പുഴുക്ക് ഉണ്ടാക്കിയിരിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ ഒത്തുചേർന്ന്. കൂടെ ചിക്കൻ കറിയും. തലശ്ശേരിക്കടുത്ത വടക്കുമ്പാട്ടെ ഗ്രാമവാസികൾ ഒന്നടങ്കം ഒത്തുചേർന്നാണ് ഈ ചക്ക പുഴുക്ക് ഉണ്ടാക്കിയത്. യുവാക്കളും സ്ത്രീകളും വൃദ്ധൻമാരും ഒത്ത് ചേർന്നതോടെ അടിപൊളി ചക്ക പുഴുക്ക് റെഡി. ഇ തോടൊപ്പം കഴിക്കാൻകൂടെ ചിക്കൻ കറിയും കട്ടൻ ചായയും.എസ്.എൻ.പുരം ശ്രീനാരായണ വായനശാല പരിസരത്താണ് ഈ ഒത്തൊരുമ....

Read More

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്ററായി അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ് 

by on July 27, 2025 0

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്ററായി അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ്   ന്യൂഡൽഹിഃ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്ററായി അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ് അട്ടപ്പാട്ട് നിയമിതനായി. സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഡോ. സെബാസ്റ്റ്യൻ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്. ഇതിനകം പതിനാലു ഗ്രന്ധങ്ങളുടെ രചയിതാവുകൂടെയാണ് അഡ്വ. ഡോ. സെബാസ്റ്റ്യൻ.   രാജ്യത്തിനകത്തും പുറത്തും നിരവധി സംഘടനകളും അഭിഭാഷകരുമായി വലിയ ബന്ധം...

Read More

ബൈക്ക് തുടർച്ചയായി തകരാറിലായി, എക്സ്റ്റൻഡഡ് വാറന്റിയും മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും നൽകണം*

by on July 26, 2025 0

🟤🟤🔺     CC NO.363/2022   *ബൈക്ക് തുടർച്ചയായി തകരാറിലായി, എക്സ്റ്റൻഡഡ് വാറന്റിയും മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും നൽകണം*   ​ കൊച്ചി : പുതിയതായി വാങ്ങിയ ബൈക്ക് തുടർച്ചയായി എൻജിൻ തകർ മൂലം ഉപയോഗിക്കാൻ കഴിയാത്തതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും ആറുമാസം എക്സ്റ്റൻഡഡ് വാറന്റിയും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.   ​പെരുമ്പാവൂർ, റയൺപുരം, സ്വദേശി എ.പി സോമശേഖരൻ, ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡ്, തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന...

Read More

വിദേശത്തുവെച്ച് 14കാരിയെ പീഡിപ്പിച്ചു= യുട്യൂബർ ഷാലു കിങ് അറസ്റ്റിൽ

by on July 26, 2025 0

കോഴിക്കോട്: വിദേശത്തുവെച്ച് 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുട്യൂബർ ഷാലു കിങ് എന്ന മുഹമ്മദ് സാലി (35) അറസ്റ്റിൽ. കൊയിലാണ്ടി പൊലീസ് മംഗലാപുരം വിമാനാത്തവാളത്തിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.   പോക്സോ കേസിലാണ് യുട്യൂബർ അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്കെതിരെ നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാസർകോട് സ്വദേശിയാണ് ഷാലു കിങ്. വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Read More

കഴിഞ്ഞവർഷം 917 പേർ; സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്

by on July 26, 2025 0

സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. അഗ്നിശമനസേനയുടെ കണക്ക് പ്രകാരം കഴിഞ്ഞവർഷം 917 പേർക്കാണ് വിവിധ ആശയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ആറു വർഷത്തിനിടെ 352 പേരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകാനുള്ള പദ്ധതികൾ രൂപീകരിക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം. എറണാകുളം, പത്തനംതിട്ട, കണ്ണൂർ തിരുവനന്തപുരം, തൃശ്ശൂർ ഇടുക്കി ജില്ലകളിലാണ് മുങ്ങിമരണങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകെ 2022 ൽ 910 പേർ മുങ്ങിമരിച്ചപ്പോൾ 2023 ൽ മരണം 1040 ആയി...

Read More

തുടർച്ചയായ വയറുവേദന; പാറശാലയിൽ സ്ത്രീയുടെ വയറ്റിൽ 41 റബർ ബാൻഡുകൾ കണ്ടെത്തി

by on July 26, 2025 0

തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയുടെ വയറിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി. തുടർച്ചയായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റബ്ബർ ബാൻഡ് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ വസ്തുക്കൾ നീക്കം ചെയ്തു. പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റിൽ നിന്നാണ് റബർ ബാൻഡുകൾ നീക്കം ചെയ്തത്. യുവതിക്ക് റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വയറുവേദന കഠിനമായതോടെ യുവതിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ചെറുകുടലിൽ മുഴയും തടസ്സവും ശ്രദ്ധയിൽപ്പെട്ടു. ചെറുകുടലിൽ അടിഞ്ഞ നിലയിലായിരുന്നു റബർ ബാൻഡുകൾ ഉണ്ടായിരുന്നത്. തുടർന്നാണ്...

Read More