March 2, 2026
  • March 2, 2026
Breaking News

നിമിഷ പ്രിയയുടെ വധശിക്ഷ; യമൻ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം

by on July 10, 2025 0

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമൻ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശ കാര്യമന്ത്രാലയം ഈ മാസം 16ന് വധശിക്ഷ നടപ്പിലാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്. യമന്‍ പൗരന്റെ കുടുംബമാണ് ധയാധനത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത്.   അതേ സമയം നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. എംപിമാരായ ഡോ.ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തെഴുതി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം...

Read More

ഇന്ന് പണിയെടുക്കാൻ പാടില്ല; പണിമുടക്കുന്നവരെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകും’; ടി പി രാമകൃഷ്ണൻ

by on July 9, 2025 0

സംസ്ഥാനത്ത് പണിമുടക്കിനോടനുബന്ധിച്ച് വാഹനം തടയലിനെയും സംഘർഷത്തെയും ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമക‍ൃഷ്ണൻ. ഇന്ന് പണിയെടുക്കാൻ പാടില്ലെന്നും പണിമുടക്കുന്നവരെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അഞ്ചുമാസത്തോളം പ്രചാരണം നടത്തിയാണ് ഇന്ന് പണിമുടക്കിയത്. ഇടതുപക്ഷ സർക്കാരിന് തൊഴിലാളി അനുകൂല നിലപാടാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാറിനെ ടിപി രാമക‍ൃഷ്ണൻ തള്ളി. കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് മന്ത്രിക്കല്ല സി എം ഡി ക്കാണ്. കൂടുതൽ വിവാദത്തിന്...

Read More

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; സംസ്ഥാന സർക്കാരിന് തിരിച്ചടി

by on July 9, 2025 0

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. എൻട്രൻസ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച...

Read More

സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണർ’; മന്ത്രി വി ശിവൻകുട്ടി

by on July 9, 2025 0

​ ഗവർണർ രാജേന്ദ്ര അർലേക്കറിനെ വിമർ‌ശിച്ച് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഗവർണർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതേസമയം സമരനുകൂലികൾ യാത്രക്കാരെ ത‍ടഞ്ഞ സംഭവത്തെ ന്യായീകരിച്ച് മന്ത്രി വി ശിവൻകുട്ടി. സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആറുമാസം മുൻപേ പ്രഖ്യാപിച്ച പണിമുടക്കാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികൾ സമരം ചെയ്താണ് അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളത്. ആ അവകാശങ്ങൾ ഒരു സർക്കാർ വന്ന് തകിടംമറിക്കുന്നത് ശരിയല്ല. മുതലാളിമാർക്കും...

Read More

ചികിത്സാ രേഖകൾ യഥാസമയം ലഭിക്കേണ്ടത് രോഗികളുടെ അവകാശം: ഉപഭോക്തൃ തർക്ക പരിഹാര കോടതി.

by on July 8, 2025 0

കൊച്ചി: ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക് മരുന്നുകൾ വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്നും മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം തന്നെ ഡിജിറ്റലായി മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണമെന്നും കോടതി നിരീക്ഷിച്ചു. “ഉപഭോക്തൃ സംരക്ഷണത്തിലെ 2 (9), (ii ) വകുപ്പു പ്രകാരവും 2002ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രൊഫഷണൽ കോൺടാക്ട്, എറ്റിക്വിറ്റ് &...

Read More

ഹേമചന്ദ്രൻ കൊലപാതകം; പ്രതി നൗഷാദ് ബെംഗളൂരിൽ വിമാനം ഇറങ്ങി

by on July 8, 2025 0

ബത്തേരി ഹേമചന്ദ്രൻ കൊലപാതകത്തിലെ മുഖ്യ പ്രതി നൗഷാദ് ബെംഗളൂരിൽ വിമാനം ഇറങ്ങി. ഇൻഡിഗോ വിമാനത്തിലാണ് നൗഷാദ് എത്തിയത്. നിലവിൽ എമിഗ്രേഷൻ കസ്റ്റഡിയിൽ തുടരുകയാണ് പ്രതി. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പൊലീസ് എത്തിയാൽ ഉടൻ തന്നെ നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങും. നൗഷാദ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു ആദ്യം വിവരം ലഭിച്ചിരുന്നത്. പിന്നീടാണ് ബെംഗളൂരിലേക്ക് പ്രതി എത്തുമെന്ന കാര്യം അറിയുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ്...

Read More

‘സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ തയ്യാർ, അതിന് പണം മാറ്റി വെച്ചിട്ടുണ്ട്, ഇതിനിടെയാണ് പരാതി: സൗബിന്‍ ഷാഹിർ

by on July 8, 2025 0

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിൻ്റെ ഭാഗമായി നടന്‍ സൗബിന്‍ ഷാഹിര്‍ പൊലീസിന് മുന്നിൽ ഇന്നും ഹാജരായി. സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ഇന്നലെയും ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു....

Read More

ദുരന്തബാധിതർക്ക് വീട് നിർമിക്കാനുള്ള ഫണ്ട്‌ പിരിവിനെ ചൊല്ലി യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി; പിരിച്ച പണം മുക്കാൻ ആലപ്പുഴ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം

by on July 8, 2025 0

വയനാട് ദുരന്ത ബാധിതർക്കായി വീട് നിർമിക്കാനുള്ള ഫണ്ട്‌ പിരിവിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു . അമ്പലപ്പുഴയിൽ നിന്ന് പിരിച്ച പണം മുക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം വാട്സപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉയർന്നത്. പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ഒരു വിഭാഗം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി റഹീം വറ്റക്കാരനാണ് പണം മുക്കിയതതെന്നാണ് ശബ്ദസന്ദേശം വന്നത്....

Read More

ബഷീർ സ്മരണയിൽ കുട്ടികളുടെ മനം നിറഞ്ഞു.

by on July 8, 2025 0

  മാഹി .ബഷീറിയൻ കഥാപാത്രങ്ങൾ ഒന്നൊന്നായി വേദിയിലെത്തുകയും, കഥാസന്ദർഭങ്ങൾ, പശ്ചാത്തലത്തിൽ വിവരിക്കപ്പെടുകയും ചെയ്തപ്പോൾ, കാണികൾക്ക് ദൃശ്യചാരുതയുടെ മായികാനുഭൂതി അനുഭവവേദ്യമായി . പള്ളൂർ വി.എൻ.പി.ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ സ്മരണ വേറിട്ട അനുഭവമായി. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികളും, ബഷീറിൻ്റെ കാരിക്കേച്ചറുകളും, ഫോട്ടോകളും, കൈയ്യെഴുത്ത് മാസികളുമെല്ലാം ബേപ്പൂർ സുൽത്താൻ്റെ കഥാസാമ്രാജ്യത്തിൻ്റെ വൈപുല്യം വിളിച്ചോതി. പ്രിൻസിപ്പാൾ കെ.പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എ.സി.എച്ച് അഷ്റഫ്...

Read More

വിവിധ തസ്തികകളിൽ നേരിട്ട് നിയമനം, സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്; വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

by on July 8, 2025 0

സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി സപ്ലൈകോ മാനേജ്മെൻറ്. വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിൽ വിശ്വസിക്കരുതെന്ന് ജനറൽ മാനേജർ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. തസ്തികകളിൽ നേരിട്ട് നിയമനം, സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്; വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്   സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി സപ്ലൈകോ മാനേജ്മെൻറ്. വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിൽ വിശ്വസിക്കരുതെന്ന് ജനറൽ മാനേജർ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ്...

Read More