July 16, 2026
  • July 16, 2026
Breaking News

കോഴിക്കോട് കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്

by on November 1, 2025 0

കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മതിൽ കെട്ടാൻ എത്തിയ അതിഥി തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഒഡീഷ സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അതിഥി തൊഴിലാളികൾക്ക് മേൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് പേരായിരുന്നു കുടുങ്ങിയത്. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍...

Read More

എഫ് എസ് ഇ ടി ഒ പ്രചരണ കാൽനട ജാഥ ഉദ്ഘാടനം ചെയ്തു

by on November 1, 2025 0

കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന സാമ്പത്തിക വിവേചനത്തിനും അവഗനക്കുമെതിരെയും ,കേരള സർക്കാർ മുന്നോട്ടു വെക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക,വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി കേരളത്തിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സമരൈക്യ പ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ വിന്റെ ആഭിമുഖ്യത്തിൽ പി ആർ സ്മിത നയിക്കുന്ന തലശ്ശേരി മേഖലയിൽ പര്യടനം നടത്തുന്ന പ്രചരണ കാൽനട ജാഥ ന്യൂമാഹി ടൗണിൽ സി ഐ ടി യു തലശ്ശേരി ഏറിയ സെക്രട്ടറി...

Read More

ഇന്ദിരാജി സ്മൃതി യാത്ര

by on November 1, 2025 0

ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തിൽ എരഞ്ഞോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി യാത്ര മ 0ത്തും ഭാഗത്ത് ജാഥ ലീഡർ മണ്ഡലം പ്രസിഡണ്ട് കെ.പി. മനോജ് കുമാറിന് പതാക കൈമാറി കെ പി സി സി മെംബർ ശ്രീ സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ സുശീൽ ചന്ത്രോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വിശ്വൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ട് ശ്രീ എം.പി. അരവിന്ദാക്ഷൻ, എ. ഷർമിള , എം.പി.സുധീർ ബാബു,...

Read More

സ്വർണ കൊള്ളക്കെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

by on November 1, 2025 0

തലശ്ശേരി : ആർ എസ് എസിന്റെ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ പി സി സി ട്രഷറർ വി.എ.നാരായണൻ പ്രസ്താവിച്ചു. പിണറായി വിജയൻ , നരേന്ദ്രമോദിയുമായി എന്ത് കരാർ ഒപ്പിട്ടാലും, അടുത്ത് വരുന്ന യു ഡി എഫ് സർക്കാർ അത് തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ കൊള്ളക്കെതിരെ, യു ഡി എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി , പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച , പ്രതിഷേധ...

Read More

സാമൂഹിക ഉന്നമനത്തിന് ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കണം – ഡോ: ഹുസൈൻ മടവൂർ

by on November 1, 2025 0

തലശ്ശേരി : സാമൂഹിക ഉന്നമനത്തിന് ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അനാഥ-അഗതികളെ പരിപാലിക്കൽ പുണ്യകരമായ പ്രവർത്തനങ്ങളാണെന്നും ഡോ: ഹുസൈൻ മടവൂർ പ്രസ്താവിച്ചു. തലശ്ശേരി ദാറുസ്സലാം യത്തീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ 32 അനാഥ-അഗതി വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ സഹായിക്കുന്ന പ്രതിമാസ ഹോം കെയർ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡന്റ് എം ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. എ കെ ആബൂട്ടി ഹാജി, പ്രൊ.എ പി സുബൈർ, ഫൈസൽ മുഴപ്പിലങ്ങാട്, സി ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ...

Read More

നാളെ തന്നെ സപ്ലൈകോയിലേക്ക് വിട്ടോ, വെറും 5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര; സ്ത്രീകള്‍ക്ക് 10 ശതമാനം അധിക കിഴിവ്, വൻ ഓഫറുകള്‍

by on October 31, 2025 0

അൻപതാം വാർഷികത്തിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതൽ ഓഫറുകളും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരും. ഇതിനു പുറമെ വിവിധ തരത്തിലുള്ള പദ്ധതികളും സപ്ലൈകോ നടപ്പാക്കും. പ്രതിമാസ 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും.സപ്ലൈകോയുടെ 50 വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വിലക്കുറവും ഓഫറുകളും നൽകുന്നത്. നവംബർ ഒന്നു മുതൽ 50 ദിവസത്തേക്കാണ് ഈ പദ്ധതികൾ...

Read More

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

by on October 31, 2025 0

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം. മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്. നടിമാരിൽ...

Read More

ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി.

by on October 31, 2025 0

രാജ്യമൊട്ടാകെ രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്നതിൻ്റെ ഭാഗമായി തലശ്ശേരി പോലീസും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, തലശ്ശേരിയും SPC യും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി. സ്വാതന്ത്ര്യ സമര മുൻ നിര സേനാനി സർദാർ വല്ലഭായി പട്ടേലിന്റെ 150 -ാം ജന്മദിനത്തോടനുബന്ധിച്ചാണ് Run Against Drugs എന്ന പരിപാടി തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്. കാലത്ത് 7 മണിക്ക് ആരംഭിച്ച കൂട്ടയോട്ടം തലശ്ശേരി പോലീസ് സ്റ്റേഷൻ IPSHO ബിജു പ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു....

Read More

മുംബൈ ഭീകരാക്രമണം: അമേരിക്കയോട് തഹാവൂർ റാണയെ കുറിച്ച് വിവരങ്ങൾ തേടി ഇന്ത്യ

by on October 31, 2025 0

2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ തഹാവൂർ റാണയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അമേരിക്കയോട് തേടി ഇന്ത്യ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരസ്പര നിയമസഹായ ഉടമ്പടി പ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടത്. ഏപ്രിലിൽ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്ത ശേഷം എൻഐഎ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ തേടിയത്. കൂടുതലായി കിട്ടുന്ന വിവരങ്ങൾ കേസന്വേഷണത്തിന് സഹായകമാകുമെന്നും റാണയ്‌ക്കെതിരെയുള്ള കേസ് ശക്തമാക്കാൻ ഉപകരിക്കുമെന്നുമാണ് എൻഐഎയുടെ...

Read More

പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചു, കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ട: വി ശിവൻകുട്ടി

by on October 31, 2025 0

പി എം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. SSK ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. നേതാക്കന്മാരുടെ പരാമർശത്തിൽ, എല്ലാം അവസാനിച്ചു. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം...

Read More