March 1, 2026
  • March 1, 2026
Breaking News

‘മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി’; ജഗതിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

by on June 21, 2025 0

വിമാനയാത്രയ്ക്കിടെ മലയാളത്തിൻ്റെ അതുല്യ നടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടിയത്. ജഗതിയുടെ സമീപത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സുഖവിവരങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചു. ”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു”- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഇടവേളയ്ക്കുശേഷം ഗഗനചാരി എന്ന സിനിമയുടെ സംവിധായകൻ അരുൺ ചന്തു ഒരുക്കുന്ന വല എന്ന...

Read More

‘ദേശീയ പതാക കാവിക്കൊടിയാക്കണം’; ബിജെപി നേതാവ് എൻ ശിവരാജൻ

by on June 21, 2025 0

കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം. മന്ത്രി ശിവൻകുട്ടിയെ ‘ശവം കുട്ടി’ എന്നും ശിവരാജൻ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. സിപിഐഎം പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചു.

Read More

മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

by on June 21, 2025 0

ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ യുവമോർച്ചയും ബിജെപിയും പ്രതിഷേധം നടത്തി. മന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ, എസ്എഫ്ഐ പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി ബിജെപി ജില്ലാ നേതാക്കൾ രംഗത്തെത്തി. പിന്നീട് പൊലീസുമായി വാക്കുതർക്കവും ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മുന്നറിയിപ്പ് നൽകി....

Read More

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം

by on June 21, 2025 0

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ജൂൺ 27 ന്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും പുതിയ കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് വന്നതിനും ശേഷമുള്ള ആദ്യ രാഷ്ട്രീയ കാര്യ സമിതി യോഗമാണിത്. യോഗത്തിൽ പുനഃസംഘടന ചർച്ചകൾ പ്രധാന വിഷയമാകും. കോൺഗ്രസിൽ സമ്പൂർണ പുനഃസംഘടനയാണോ അതോ ചെറിയ രീതിയിലുള്ള മാറ്റങ്ങളാണോ ഡിസിസിയിലടക്കം വേണ്ടത് തുടങ്ങിയ ദീർഘമായ ചർച്ചകളും ഈ മാസം 27 ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനിക്കും. യോഗത്തിലുണ്ടാകുന്ന ചർച്ചകളുടെ തുടർച്ചയാകും കെ പി സി സിയുടെ പ്രവർത്തനങ്ങളിൽ...

Read More

പേവിഷ ബാധ പ്രഥമ ശുശ്രൂഷ കാര്യക്ഷമമാക്കണം ഡോ സുൽഫിക്കർ അലി

by on June 21, 2025 0

കണ്ണൂർ: പേവിഷബാധ യെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കടിയേറ്റ ഭാഗം ചുരുങ്ങിയത് 15 മിനിറ്റ് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കലാണെന്ന് എമർജൻസി മെഡിസിൻ ചീഫ് കൺസൾട്ടന്റ് ഡോ സുൽഫിക്കർ അലി വിശദീകരിച്ചു. പ്രഥമ ശുശ്രൂഷ ഒന്നും നൽകാതെ ആശുപത്രിയിൽ എത്തിക്കുന്ന പ്രവണത അധികരിച്ച് വരുന്നുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് സമയം മുറിവ് കഴുകി വൃത്തിയാക്കുന്നത് റേബീസ് വൈറസിനെയും മറ്റു ബാക്ടീരിയകളെയും കഴുകി കളയാൻ സാധിക്കും. അതോടൊപ്പം തന്നെ 50...

Read More

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേൽ

by on June 21, 2025 0

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ നിലപാട് അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി. ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Read More

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ

by on June 21, 2025 0

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ. ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിനാണ് ശിപാർശ ചെയ്തത്. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്....

Read More

രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു; യു.പിയില്‍ പ്രാര്‍ത്ഥനകളും പൂജകളുമായി നാട്ടുകാര്‍; വീഡിയോ

by on June 20, 2025 0

ഉത്തർപ്രദേശില്‍ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു. ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ തിക്രി ഗ്രാമത്തിലാണ് വിചിത്ര സംഭവം നടന്നത്. ഇതൊരു അത്ഭുതമായി കണ്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി. പശുവിനെ ആരാധിക്കാനും വലിയ ജനക്കൂട്ടം തടിച്ചുകൂടി. നവജാതശിശുവിന് രണ്ട് മൂക്കുകളും മൂന്ന് കണ്ണുകളും രണ്ട് ചെവികളുമുണ്ട്. ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്ന ഈ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ അതിനെ ഒരു ദൈവിക അടയാളമായാണ് കണക്കാക്കിയത്. കന്നുകാലി വളർത്തി ഉപജീവനം മുന്നോട്ട് കൊണ്ടു പോകുന്ന സാഹിദിന്റെ...

Read More

‘ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്, കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണം’: സുരേഷ് ഗോപി

by on June 20, 2025 0

ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരം. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു. ദേശീയതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രം, അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി. ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്. കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതാംബ വിവാദത്തിൽ വല്യകാരങ്ങൾ വഴിച്ച് തിരിച്ച് വിടാനുള്ള നീക്കം. ഭാരതംബയുടെ...

Read More

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം

by on June 20, 2025 0

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധാറിന്റെ വെളിപ്പെടുത്തൽ. ജിയോ ന്യൂസിലെ ടെലിവിഷൻ ചർച്ചയിലാണ് തുറന്നുപറച്ചിൽ. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്താനിൽ ആക്രമണം നടത്തിയത്. ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന്, പാകിസ്താൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും...

Read More