July 16, 2026
  • July 16, 2026
Breaking News

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ രാജി എഴുതി വാങ്ങി NSS

by on October 17, 2025 0

ശബരിമല സ്വർണക്കൊള്ളയിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട , മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി. എൻ‌എസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച രാജി എഴുതി വാങ്ങി. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എൻ‌എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങിയത്. ശബരിമലയിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി എഴുതി വാങ്ങിയത്. സ്വർണം...

Read More

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും, ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് പുനഃസ്ഥാപിക്കും

by on October 17, 2025 0

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. വൈകിട്ട് അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്. ഹൈക്കോടതി അനുമതിയോടെയാണ്...

Read More

ആർ.എസ്.എസ്സിന് കർണാടകയിൽ വിലങ്ങ്: സർക്കാർ സ്ഥാപനങ്ങളിൽ ‘തമിഴ്‌നാട് മോഡൽ’ നിയമം വരുന്നു-

by on October 16, 2025 0

സർക്കാർ സ്കൂളുകൾ, കോളേജുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർ.എസ്.എസ്.) പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ അവതരിപ്പിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി പ്രിയങ്ക് ഖാർഗെ. ജനങ്ങളെ ഒരു സംഘടനയും ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ ഈ പ്രഖ്യാപനം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മാതൃസംഘടനയാണ് ആർ.എസ്.എസ്.   “പൊതുസ്ഥലങ്ങൾ, സർക്കാർ സ്കൂളുകൾ, കോളേജുകൾ, സർക്കാർ പരിസരങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചാണ് ഞങ്ങൾ...

Read More

‘ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നൽകിയത്, വാസവൻ രാജിവെക്കണം ഇല്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കും’; രാജീവ് ചന്ദ്രശേഖർ

by on October 16, 2025 0

ശബരിമലയിൽ കൊള്ള നടന്നു,ദല്ലാൾമാരുടെ സർക്കാരാണ് ഇതെന്ന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അൽപം ഉളുപ്പ് ഉണ്ടെങ്കിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണം. ഇത് അഭ്യർത്ഥനയല്ല ആവശ്യം. സെക്രട്ടറിയേറ്റിൽ ഇരിക്കുന്ന മന്ത്രിമാർ അടക്കമുള്ളവർ ഇവിടെ നടക്കുന്നത് കേൾക്കണം. നാലര കിലോ സ്വർണം ശബരിമലയിൽ നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നൽകിയത്....

Read More

ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്, ഉദ്ഘാടനം ചെയ്ത് കമൽ ഹാസൻ

by on October 16, 2025 0

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് വരുന്നു. sostorytelling.com എന്ന പോർട്ടലും സ്കൂളിന്റെ ലോഞ്ചും തെന്നിന്ത്യൻ സൂപ്പർ താരവും എംപിയുമായ കമൽഹാസൻ പ്രകാശനം ചെയ്തു. സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയറിയിച്ചു. കേരളം ലോകത്തിന് എന്നും മാതൃകയായിട്ടുള്ള അതിന്റെ സാമൂഹിക വികസന സൂചികയ്ക്കും കാലോചിതമായ സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുന്നതിനുള്ള ഇച്ഛാശക്തിക്കും ശക്തിപകരുന്ന വിധം ഒരു എ.ഐ അധിഷ്ഠിത ഫ്യൂച്ചർ സ്റ്റോറി ടെല്ലിങ് സ്കൂൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി...

Read More

പോറ്റി ചോദ്യമുനയിൽ, നിർണായക വഴിത്തിരിവ്, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

by on October 16, 2025 0

ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.സ്മാർട്ട് ക്രിയേഷൻസിൽ നിലവിൽ നടത്തിയ പരിശോധനയിൽ...

Read More

ഭൂമിയുടെ പേര് മാറ്റുന്നതിന് കൈക്കൂലി; കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ

by on October 16, 2025 0

കൈക്കൂലിയുമായി കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. ഒരാളുടെ പക്കൽ നിന്ന് 5000 രൂപയും മറ്റൊരാളുടെ പക്കൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഭൂമിയുടെ പേര് മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസമാണ് എളമക്കര സ്വദേശി കൊച്ചി കോർപ്പറേഷൻ്റെ സോണൽ ഓഫീസുമായി ബന്ധപ്പെടുന്നത്. ഭൂമിയുടെ പേര് മാറ്റുന്നതിനായി പലതവണയായിട്ട് കയറിയിറങ്ങി. ആ സമയത്താണ് ഉദ്യോഗസ്ഥർ എളമക്കര സ്വദേശിയോട് പണം ആവശ്യപ്പെടുന്നത്....

Read More

ശമ്പളം നൽകാതെ രണ്ടുവർഷമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് തൊഴിലാളിയെ ക്രൂരമായി മർദിച്ച മില്ലുടമ അറസ്റ്റിൽ

by on October 16, 2025 0

തിരുവനന്തപുരം വട്ടിയൂർക്കാവിൽ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട് അടിച്ചെന്നും  തമിഴ്നാട് സ്വദേശി ബാലകൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു. ശമ്പളം നൽകാതെ രണ്ടുവർഷമായി സ്ഥാപനത്തിൽ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു. രണ്ടുവർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ ഫ്ലോർമില്ലിൽ ജോലിക്ക് കയറുന്നത്. അന്നുമുതൽ തുടങ്ങിയ പീഡനമാണ്. ശമ്പളം...

Read More

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി’; ഡോണൾഡ് ട്രംപ് 24 Web Desk 3 hours ago

by on October 16, 2025 0

  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. “ഇന്ത്യ എണ്ണ...

Read More

കോഴിക്കോട് ജില്ലയിൽ നിന്നും നിരോധിത പ്ളാസ്റ്റിക് ഉൽപന്നങ്ങൾ കണ്ണൂർ ജില്ലയിലേക്ക് വിതരണം ചെയ്യാൻ വേണ്ടി കടത്തുകയായിരുന്ന വാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി 10000 രൂപ പിഴ അടപ്പിച്ചു.

by on October 15, 2025 0

കോഴിക്കോട് ജില്ലയിൽ നിന്നും നിരോധിത പ്ളാസ്റ്റിക് ഉൽപന്നങ്ങൾ കണ്ണൂർ ജില്ലയിലേക്ക് വിതരണം ചെയ്യാൻ വേണ്ടി കടത്തുകയായിരുന്ന വാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി 10000 രൂപ പിഴ അടപ്പിച്ചു.   പല തരത്തിലുള്ള ഒന്നര ക്വിൻ്റലിലധികം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും വ്യാജ ബയോക്യാരീ ബാഗുകളുമാണ് തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് വച്ച് സ്ക്വാഡ് പിടിച്ചെടുത്തത്.   തലശ്ശേരി, തളിപ്പറമ്പ് പയ്യന്നൂർ ടൗണുകളിലേക്ക് വിതരണം ചെയ്യാനുള്ള...

Read More