July 16, 2026
  • July 16, 2026
Breaking News

വള്ളസദ്യ വിവാ​ദം: ‘വാസ്തവ വിരുദ്ധമായ കാര്യങ്ങൾ, ഒരു ആചാര ലംഘനവും നടത്തിയിട്ടില്ല’; വിഎൻ വാസവൻ

by on October 15, 2025 0

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 31 ദിവസത്തിന് ശേഷമാണ് വാർത്ത പുറത്ത് വന്നത്. ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണം എന്നു പറഞ്ഞു. പള്ളിയോട സംഘമാണ് കൊണ്ടുപോയത്. മന്ത്രി പി പ്രസാദും ഒപ്പം ഉണ്ടായിരുന്നു. സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും മന്ത്രി പറഞ്ഞു. 31 ദിവസത്തിന് ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്ന് മന്ത്രി ആരോപിച്ചു. ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോർഡിന്...

Read More

പോറ്റിയെ കസ്റ്റഡിയിൽ എടുക്കാത്തത് സംശയാസ്പദം, അവിശ്വാസികൾ ദേവസ്വം കൈകാര്യം ചെയ്യുന്നതാണ് പ്രശ്നം; വി മുരളീധരൻ

by on October 15, 2025 0

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുക്കാത്തത് സംശയാസ്പദമെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരൻ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തെളിവുകൾ നശിപ്പിക്കാനുള്ള സമയം നൽകുകയാണ്. നിലവിലെ ദേവസ്വം ബോർഡിനും തട്ടിപ്പിൽ പങ്കുണ്ട്. പരിശുദ്ധരാണെന്ന് നിലവിലെ ദേവസ്വം ബോർഡ് പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും ശബരിമല വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് വിശ്വാസികളുടെ ആവശ്യമെന്നും വി മുരളീധരൻ പറഞ്ഞു. ആറന്മുള പാർഥസാരഥി...

Read More

വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു; 6 പ്ലസ് ടു വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

by on October 15, 2025 0

തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ ആക്രമണം. സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെപ്പർ സ്പ്രേ അടിച്ച് അധ്യാപിക തലകറങ്ങി വീണുവെന്നാണ് വിവരം. മൂന്ന് വിദ്യാർഥികളുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേയാണ് അധ്യാപികയ്ക്കും മറ്റ് വിദ്യാർഥികൾക്കു...

Read More

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

by on October 15, 2025 0

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. റിമാൻഡിൽ ആയി ഒൻപതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആയിരുന്നു സമരം ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി പരിഗണിച്ചു. കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ് കഴിഞ്ഞിരുന്നത്. സന്ദീപ്...

Read More

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം; ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി

by on October 15, 2025 0

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. അറിഞ്ഞാല്‍ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തന്ത്രി പറഞ്ഞു. നിലപാട് വ്യക്തമാക്കിയത് ദേവന് നേദിക്കും മുന്‍പ് , അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് വിളമ്പിയെന്ന വിവാദത്തില്‍. ഔദ്യോഗികമായിട്ട് ആദ്യമൊരു കത്ത് തന്നു. അതില്‍ സമയത്തെ കുറിച്ച് വ്യക്തതയില്ലായിരുന്നു. ആദ്യം തന്ന കത്തിന് തിരിച്ച് ഞാമന്‍ മറുപടി കൊടുത്തപ്പോള്‍ ഓരോ വിഷയങ്ങളും ചൂണ്ടിക്കാട്ടി അത് എപ്പോഴൊക്കെ നടന്നു എന്നതിന് മറുപടി...

Read More

പുതിയ ബസ്റ്റാൻഡിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞു. KL 58 AC 3610 കുടജാദ്രി ബസ്സിന് പിഴയിട്ട് തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം.

by on October 15, 2025 0

തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് KL 58 AC 3610 രജിസ്ട്രേഷൻ നമ്പറിലുള്ള തലശ്ശേരി മട്ടന്നൂർ റൂട്ടിലോടുന്ന കുടജാദ്രി ബസ്സിന് തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം പിഴ അടപ്പിച്ചു. ഏകദേശം 50 ഓളം ഡെസ്റ്റ് ബിന്നുകളും ആറോളം ബോട്ടിൽ ബൂത്തുകളും പുതിയ ബസ്റ്റാൻഡിൽ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ചില ബസ് തൊഴിലാളികളും യാത്രക്കാരും ഡെസ്റ്റ് ബിൻ ഉപയോഗിക്കാതെ മാലിന്യം അലക്ഷ്യമായി ബസ് സ്റ്റാൻഡിനകത്ത് വലിച്ചെറിയുന്നത് ശുചീകരണ തൊഴിലാളികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ക്‌ളീൻ സിറ്റി മാനേജർ...

Read More

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി പതിനായിരം രൂപ പിഴയിട്ടു*

by on October 15, 2025 0

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻഡ് സ്ക്വാഡ് തലശ്ശേരി നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത ക്യാരി ബാഗുകൾ കണ്ടെടുത്തു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പെട്രോൾ ബങ്കിനു സമീപം എം നസീറിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട പെട്ടിക്കടയിൽ സൂക്ഷിച്ചുവച്ച നിലയിലാണ് കാരിബാഗുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ സ്ക്വാഡ് ഉടമയുടെ ഫോൺ നമ്പറിൽ വിളിച്ച് സ്ഥലത്തെത്തി കs തുറന്നുതരാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ പൂട്ടുപൊളിച്ചാണ് സ്ക്വാഡ് 20...

Read More

സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം മഴ കനക്കും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

by on October 14, 2025 0

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 16, 17 തിയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (15/10/2025)...

Read More

5 ദിവസത്തിനുള്ളിൽ ഷാഫിയെ ആക്രമിച്ച പൊലീസിനെതിരെ നടപടി എടുക്കണം, ഇല്ലെങ്കിൽ റൂറൽ എസ്.പിയുടെ വീടിന് മുന്നിൽ സമരം നടത്തും: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്

by on October 14, 2025 0

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തിൽ ഗതി തിരിച്ച് വിടാൻ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍. സ്ഫോടക വസ്തുവെറിഞ്ഞുവെന്നാണ് പൊലീസിന്റെ ആരോപണം. എവിടെ എന്നത് കണ്ടെത്താൻ തയ്യാറാകണം. ആദ്യം ആരോപണം ഉന്നയിച്ചത് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസ് തന്നെ. 100 ശതമാനം സ്‌ഫോടക വസ്തു എത്തിച്ചത് പൊലീസ്. പിന്നിൽ സി.പി.ഐ.എമ്മിന്റെ തിരക്കഥയും പൊലീസിന്റെ അഭിനയവും നടന്നു. എല്ലാം ഷാഫിയെ തകർക്കാനുള്ള ശ്രമം. പുറത്ത്...

Read More

നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്

by on October 14, 2025 0

പാലക്കാട്: നെന്മാറയിൽ സജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. മുഖത്ത് ഭാവഭേദങ്ങളേതുമില്ലാതെയാണ് ചെന്താമര വിധികേട്ടത്. തനിക്ക് ഒന്നും പറയാനില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. പാലക്കാട് ജില്ലാ അഡീഷണൽ കോടതിയാണ് വിധി പറഞ്ഞത്. 2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തുന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു...

Read More