July 16, 2026
  • July 16, 2026
Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ദഫ്മുട്ട് അധ്യാപകൻ പിടിയിൽ

by on October 14, 2025 0

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് പിടിയിലായത്. സ്കൂളിൽ ദഫ്മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ. കുട്ടിയെ ഇയാൾ കാറിൽ കയറ്റിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പ്രതി വിദേശത്ത് കടക്കാൻ ശ്രമം നടത്തി. ഇതിനിടെയാണ് കാട്ടാക്കട പൊലീസ് ഇയാളെ പിടികൂടിയത്.

Read More

ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം; പ്രേരണക്കുറ്റം ചുമത്തി, ‘എൻഎം’ എന്നയാളെ പ്രതി ചേര്‍ത്തു

by on October 14, 2025 0

ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് ആണ് കുറ്റം ചുമത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്ന ‘എന്‍എം’ എന്നയാളെ പ്രതി ചേര്‍ത്തിട്ടുണ്ട്. പൊലീസിന് ഇയാളെ ഏകദേശം മനസിലായെന്നാണ് ലഭിക്കുന്ന സൂചന. ആളെ തിരിച്ചറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തത്. അതേസമയം സത്യം പുറത്ത് വരണമെന്നാണ്...

Read More

എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനം; NSS മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകും, മന്ത്രി വി ശിവൻകുട്ടി

by on October 13, 2025 0

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ നിലപാടിൽ അയഞ്ഞ് സംസ്ഥാന സർക്കാർ. ഭിന്നശേഷി അധ്യാപക നിയമനം പൂർണമായും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില അധ്യാപകരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനം എടുക്കുകയുണ്ടായി. മുൻകാല പ്രാബല്യത്തിൽ നിയമന ഒഴിവ് കണ്ടെത്തി നികത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. NSS മാനേജ്മെൻ്റിന് സുപ്രീംകോടതിയിൽ നിന്ന് അത്തരത്തിൽ അനുകൂല വിധി ലഭിച്ചിരുന്നു. ഇത് പോലെ...

Read More

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്

by on October 13, 2025 0

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്. എഐസിസി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സർവീസിൽ നിന്നും രാജിവച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോണ്‍ഗ്രസ് എന്നാണ് കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക് ചേരുന്നതിന് മുമ്പായി പ്രതികരിച്ചത്. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു...

Read More

മറിയ ജോസിന്റെ നൂറ്ദിന ഹാഫ് മാരത്തോൺ ഓട്ടത്തിന്റെ തൊണ്ണൂറ്റി ഒൻപതാം ദിവസം മുഴപ്പിലങ്ങാട് ബീച്ച് കായിക മാമാങ്കമായി ആഘോഷിച്ചു.

by on October 13, 2025 0

മറിയ ജോസിന്റെ നൂറ്ദിന ഹാഫ് മാരത്തോൺ ഓട്ടത്തിന്റെ തൊണ്ണൂറ്റി ഒൻപതാം ദിവസം മുഴപ്പിലങ്ങാട് ബീച്ച് കായിക മാമാങ്കമായി ആഘോഷിച്ചു. കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ രാവിലെ ആറ് പതിനഞ്ചിന് ബീച്ച്‌ വോക്ക് വേയുടെ തെക്ക് പടിഞ്ഞാറ് കടൽ തീരത്ത് ഫ്ലാഗ് ഓഫ് ചെയ്യ്തു . ചരിത്ര മാരത്തോൺ എട്ട് നാൽപത്തിയഞ്ചിന് കമ്മട്ടി പാടത്തിനടുത്ത് മരിയ ജോസിന്റെ കോച്ച് സന്തോഷ് അടക്കമുള്ള അത്ലറ്റുകൾ ജോസിന്റെ കൂടെ ഫിനീഷ് ചെയ്യ്തു . ലിംകാബുക്കിലേക്ക് പ്രവേശിക്കുന്ന ജോസിന്റെ മാരത്തോൺ പ്രോത്സാഹന...

Read More

കാസര്‍ഗോഡ് ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ല; ക്ഷേത്ര നിയന്ത്രണം മലബാര്‍ ദേവസ്വം ബോര്‍ഡിന്

by on October 13, 2025 0

ശബരിമലയിലെ സ്വര്‍ണക്കൊള്ള വന്‍ വിവാദമായിരിക്കെ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കാസര്‍ഗോഡ് ചന്ദ്രഗിരി ശ്രീ ശാസ്ത ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ലെന്നാണ് പരാതി. 2017ല്‍ ക്ഷേത്രം നവീകരിക്കാനായി പിരിച്ച പണമാണ് കാണാതായത്. ക്ഷേത്ര നവീകരണത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണന്‍ നായര്‍ അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് കൈമാറിയെന്നാണ് പറയുന്നത്. എന്നാല്‍ തുക കൈമാറിയതിന് രസീതുകളോ മറ്റ് രേഖകളോ കൈപ്പറ്റിയിരുന്നില്ല. പണം എവിടെയെന്ന് പിന്നീട് യാതൊരു...

Read More

കരൂർ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ

by on October 13, 2025 0

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകി.തങ്ങളുടെ പേരിൽ ഹർജി നൽകിയത് മറ്റൊരോ ആണെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഡിഎംകെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പിന്നിൽ ടിവിക- ബിജെപി – എഐഎഡിഎംകെ കൂട്ടുകെട്ടെന്നായിരുന്നു ഡിഎംകെയുടെ വിമർശനം. സെപ്റ്റംബർ 27-ന് നടന്ന ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. തന്റെ ആദ്യ...

Read More

സ്വര്‍ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ പരിശോധനയ്‌ക്കെത്താത്തത് വീഴ്ച; ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

by on October 13, 2025 0

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്യും. ക്ഷേത്രത്തിലെ ദ്വാരപാലകശില്‍പ്പം തിരികെ കൊണ്ടുവന്നപ്പോള്‍ ഗോള്‍ഡ് സ്മിത്ത് പരിശോധനയ്‌ക്കെത്താത്തത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗോള്‍ഡ് സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു സ്വാഭാവിക പിഴവായിട്ടല്ല ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണപ്പാളികള്‍ തിരികെയെത്തിച്ചപ്പോള്‍ തയ്യാറാക്കിയ മഹസറിലും ഗോള്‍ഡ് സ്മിത്തും മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പുവച്ചിരുന്നില്ല. തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ ഇവരെ മാറ്റിനിര്‍ത്തിയിരിക്കാം എന്നാണ് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് സസ്‌പെന്‍ഷന് ശിപാര്‍ശ...

Read More

“വിവേക് കിരണ്‍ സണ്‍ ഓഫ് പിണറായി വിജയന്‍”; മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി നോട്ടീസ്, മൗനം പാലിച്ച് സി പി ഐ എം

by on October 11, 2025 0

മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദത്തിന് വഴിതുറന്നിരിക്കയാണ്. 2023 ല്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് നോട്ടീസ് അയച്ചിരുന്നതായി ഇ ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ വ്യക്തതതേടിയാണ് ഇ ഡി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് ഇ ഡി നോട്ടീസ് അയച്ചത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നോ, രാഷ്ട്രീയമായി...

Read More

ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടത്; വി വസീഫ്

by on October 11, 2025 0

കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് രംഗത്തെത്തി. ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് വസീഫ് പരിഹാസിച്ചത്. അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ എന്നും സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക...

Read More