July 16, 2026
  • July 16, 2026
Breaking News

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം; അനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

by on October 10, 2025 0

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു. ഈ മാസം 16ന് ബഹ്‌റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും...

Read More

കരൂരില്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും; സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു

by on October 9, 2025 0

ആള്‍ക്കൂട്ട അപകമുണ്ടായ കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും. സന്ദര്‍ശനത്തിലൂടനീളം കനത്ത സുരക്ഷയൊരുക്കണമെന്നാണ് വിജയ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ടിവികെ ഓണ്‍ലൈന്‍ യോഗത്തിലാണ് തിങ്കളാഴ്ച കരൂരിലെത്താന്‍ താത്പര്യപ്പെടുന്നതായി വിജയ് അറിയിച്ചത്. കരൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളോട് മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും കാണാനുള്ള സ്ഥലം തീരുമാനിക്കാന്‍ വിജയ് നിര്‍ദേശിച്ചു. കരൂര്‍ സന്ദര്‍ശിക്കാന്‍ ഇന്നലെ വിജയ് പൊലീസിനോട് അനുമതി തേടിയിരുന്നു. സമയവും സ്ഥലവും തീരുമാനിച്ച് അറിയിക്കാനായിരുന്നു ഡിജിപിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി....

Read More

പ്രതിരോധം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് താരം ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചു

by on October 9, 2025 0

2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചതായി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30-കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. പ്രതിരോധത്തിലെ തന്റെ ആധിപത്യം, പന്തിലുള്ള മികച്ച നിയന്ത്രണം എന്നിവയാൽ ശ്രദ്ധേയനാണ് ജുവാൻ. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയ്ക്ക് ഒരു മുതൽക്കൂട്ടാകും. സ്പെയിനിലെ സെഡെയ്റ സ്വദേശിയായ ജുവാൻ തന്റെ നേതൃപാടവം, ടാക്റ്റിക്കൽ അച്ചടക്കം, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായ...

Read More

നിയമസഭയിലെ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

by on October 9, 2025 0

നിയമസഭയിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഉള്ള പ്രമേയം പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. പ്രമേയം പാസായി. സഭയുടെ നടപ്പ് സമ്മേളനത്തിലാണ് സസ്പെൻഷൻ. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു. സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അം​ഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി. ചീഫ് മർഷൽ ഷിബുവിന് പരുക്കേറ്റു. തുടങ്ങിയ കാര്യങ്ങൾ...

Read More

‘ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായം; വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തു’; പ്രധാനമന്ത്രി

by on October 9, 2025 0

ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തെന്ന് മോദി- സ്റ്റാമർ സംയുക്ത പ്രസ്താവന. ഗസ്സ- യുക്രൈൻ സംഘർഷങ്ങളും ചർച്ചയായി. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പുകഴ്ത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി. സ്വതന്ത്ര വ്യാപാര കരാറിലൂടെ വ്യാപാര ചുങ്കം കുറഞ്ഞു. കൂടുതൽ തൊഴിൽ അവസരങ്ങൾ തുറന്നു. നൂതന ആശയങ്ങൾക്കായി സംയുക്ത റിസർച്ച് നടത്തും. 9 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ടും ചർച്ച നടന്നു....

Read More

‘പിപി ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചു, മന്ത്രിമാര്‍ സഭ്യേതര പരാമര്‍ശം നടത്തി, സ്പീക്കര്‍ അതിനെല്ലാം കുടപിടിച്ചു’: ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

by on October 9, 2025 0

ശബരിമല സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്ന് നിയമസഭയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിനെതിരെ സഭ്യേതരമായ പരാമര്‍ശം നടത്തിയിട്ടും സ്പീക്കര്‍ അതിനെല്ലാം കുടപിടിച്ചുവെന്നാണ് വിമര്‍ശനം. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഭാഗത്തുനിന്ന് ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടായി. സ്പീക്കര്‍ ഒന്നും കാര്യമാക്കിയില്ല. അതേസമയം ഇന്നലെ ഗ്യാലറിയിരിക്കുന്ന കുട്ടികള്‍ എല്ലാം കാണുന്നുണ്ടെന്ന് പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ച സ്പീക്കറാണ് ഇതെന്നും വി ഡി സതീശന്‍ പരിഹസിച്ചു. (vd...

Read More

‘മെഡിക്കൽ ഇൻഷുറൻസ് റീ ഇമ്പേഴ്സ്മെൻറ് നൽകിയില്ല, ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം’

by on October 9, 2025 0

കൊച്ചി: മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം റീ ഇമ്പേഴ്സമെന്റ് നൽകാത്ത ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്നും ആയതിനു ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. എറണാകുളം, തേവര സ്വദേശി പി. എം. ജോർജ്, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരൻ യൂണിയൻ ബാങ്ക് മുഖേന ലഭ്യമായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ Union Health Care Insurance പോളിസി ഉപഭോക്താവ് ആയിരുന്നു. പോളിസി...

Read More

ഗസ്സ വെടിനിർത്തൽ; ‘ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്യുന്നു’; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

by on October 9, 2025 0

ഗസ വെടിനിർത്തൽ ധാരണയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാന പദ്ധതി ബന്ദികളുടെ മോചനവും മാനുഷിക സഹായവും സമാധാനത്തിന് വഴിയൊരുക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും ‌നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണ്,” പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു....

Read More

തേജസ്വി യാദവ് ആര്‍ജെഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ്; മഹാസഖ്യത്തില്‍ ഭിന്നത

by on October 8, 2025 0

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മഹാസഖ്യത്തില്‍ ഭിന്നത. തേജസ്വി യാദവ് ആര്‍ജെഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കൂട്ടായി തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടി ആര്‍ജെഡി പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന സൂചന നല്‍കിക്കൊണ്ടുള്ള ഉദിത് രാജിന്റെ പ്രസ്താവന. സീറ്റ് പങ്കിടലില്‍ കോണ്‍ഗ്രസിന് അതൃപ്തി ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്...

Read More

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വെർച്യുൽ ക്യൂവിന് നിയന്ത്രണം; OCT 22ന് പൊതുജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല

by on October 8, 2025 0

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രം ദർശനം ഏർപ്പെടുത്തി. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന്...

Read More