March 2, 2026
  • March 2, 2026
Breaking News

സംരംഭക സൌഹൃദ കേരളം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

by on January 28, 2026 0

വ്യവസായ, വാണിജ്യ വകുപ്പ്, കോഴിക്കോട് ജില്ല വ്യവസായ കേന്ദ്രം എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി, വടകര താലൂക്കിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർക്കായി വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ ഏകദിന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സംരംഭക പ്രവർത്തനങ്ങളിൽ വന്ന സമഗ്രമായ ഭേദഗതികൾ, EASE OF DOING BUSINESS ൽ ഉണ്ടായിട്ടുള്ള പരിവർത്തനങ്ങൾ പുതിയ K-SWIFT അടക്കമുള്ള വ്യവസായ സംരംഭക സംവിധാനങ്ങളെ പുതിയ ജനപ്രതിനിധികൾക്ക് പരിചയപ്പെട്ടുത്തുന്നതിന്റെ ഭാഗമായാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. ഉപജില്ല വ്യവസായ...

Read More

രാഷ്ട്രീയ നേതാക്കൾ മുതൽ സംയുക്ത സൈനികമേധാവി വരെ; ആകാശയാത്രയിൽ ജീവൻ പൊലിഞ്ഞവർ

by on January 28, 2026 0

ആകാശദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖർ നിരവധിയാണ്. 1945-ൽ തായ്‍വാനിലുണ്ടായ വിമാനാപകടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ കാണാതായതാണ് പ്രധാനസംഭവങ്ങളിലൊന്ന്. അപകടത്തിൽ നേതാജി മരിച്ചെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. 1966-ലാണ് ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് ഹോമി ജെ ഭാഭ സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവത നിരയിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടത്. വിമാനം പറത്തുന്നതിനിടെ, അപകടത്തിൽപ്പെട്ട് കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിച്ചത് രാജ്യത്തെ ഞെട്ടിച്ചു. 1980 ജൂൺ 23-നായിരുന്നു ഡൽഹി സഫ്ദർജങിലെ ഫ്ളൈയിെങ് ക്ലബിലെ...

Read More

‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം, രാഷ്ട്രപതിക്ക് പരാതി നൽകും’; SNDP സംരക്ഷണ സമിതി

by on January 28, 2026 0

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് നിയമവിരുദ്ധമാണെന്ന് എസ്എൻഡിപി സംരക്ഷണ സമിതി പ്രതികരിച്ചു. വെള്ളാപ്പള്ളി 21 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും സംരക്ഷണ സമിതി അറിയിച്ചു. പത്മവിഭൂഷൻ ജേതാവ് വി. എസ്. അച്ചുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെയും പ്രതിയാണ് വെള്ളാപ്പള്ളി. പണം നൽകിയാണോ പുരസ്‌കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്ന് സംരക്ഷണ...

Read More

‘പെന്‍ഷന്‍ 2000 രൂപയാക്കി, അത് ചെറിയ കാര്യമല്ല; ഇലക്ഷന്‍ ബംമ്പര്‍ ബജറ്റ് പ്രഖ്യാപിക്കുന്നത് ഇടത് രീതിയല്ല’

by on January 28, 2026 0

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ 2,000 രൂപയാക്കിയത് ചെറിയ കാര്യമല്ല. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് ഉറപ്പ് വരുത്തലാണ് പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇലക്ഷന്‍ ബംമ്പര്‍ ബജറ്റ് പ്രഖ്യാപിക്കുന്നത് ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നും കെ എന്‍ ബാലഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് ഉണ്ടാവില്ലെന്ന സൂചനയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള...

Read More

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

by on January 28, 2026 0

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ​ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴു​കയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ്...

Read More

തലശ്ശേരി പ്രസ് ഫോറത്തിൽ മീഡിയാ റൂം ഉദ്ഘാടനം ചെയ്തു

by on January 28, 2026 0

തലശ്ശേരി : മാധ്യമ പ്രവർത്തകർക്ക് ജോലി സംബന്ധമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പ്രസ് ഫോറത്തിൽ സജ്ജീകരിച്ച മീഡിയാറൂം ഉദ്ഘാടനം ചെയ്തു. റബ്കോ, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, നിഷാൻ ഇലക്ട്രോണിക്സ് എന്നിവയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ സംവിധാനം റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം സജീവ് മാറോളി, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ,...

Read More

‘ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു

by on January 28, 2026 0

തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തലശ്ശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്ക പ്പെട്ടവർക്കുള്ള സ്വീകരണം’ ഹരിത പൈതൃകം തലശ്ശേരി ‘ തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറി യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.എ. കെ.ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, റുമൈസ റഫീഖ്,...

Read More

വിമുക്തി – നോ ടു ഡ്രഗ്സ് ക്യാമ്പയിൻ അഞ്ചാം ഘട്ട പ്രവർത്തനങ്ങൾ –

by on January 28, 2026 0

നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ അഞ്ചാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജകമണ്ഡലം തലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രീകരിച്ച് നടക്കുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ധർമ്മടം മണ്ഡലം തല ഉദ്ഘാടനം പിണറായി എ.കെ.ജി. സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ബഹു. മുഖ്യമന്ത്രിക്കുവേണ്ടി പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേർലി ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി അനുശ്രീ കെ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...

Read More

ഒവിസിസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തറവാട് ഫിസിയോ ന്യൂറോറിഹാബ് സെന്ററും ചേര്‍ന്ന് സ്ട്രോക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍പേര്‍സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

by on January 27, 2026 0

ഒ വി സി സി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിയാദ് Ceeco അധ്യക്ഷനായി. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരനെയും വാര്‍ഡ് കൗണ്‍സിലര്‍ ഷാലിമ ടീച്ചറെയും ചടങ്ങില്‍ ആദരിച്ചു. ഒവിസിസി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തെറാപ്പി സെന്ററിന്റെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത അസ്ലം മെഡിനോവ , മുഹമ്മദ് ഷാനിദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ സ്റ്റേറ്റ് കലോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും ആദരിച്ചു. തലശ്ശേരിയിലെ സീനിയര്‍ ന്യൂറോളജി സ്റ്റ് ആയ ഡോ രാജീവ്...

Read More

അമിത ഉപയോഗം വേണ്ട ;15 വയസിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമങ്ങൾ നിരോധിക്കാൻ ഫ്രാൻസ്

by on January 27, 2026 0

15 വയസിൽ താഴെയുള്ള കുട്ടികളിൽ സമൂഹ മാധ്യമങ്ങൾ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. കുട്ടികളിലെ അമിത സോഷ്യൽ മീഡിയ ഉപയോഗവും ,മോശം മാനസികാരോഗ്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ബിൽ സെനറ്റിൻ്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം. കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സോഷ്യൽ മീഡിയ ആണെന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും വിലക്ക് ബാധകമായിരിക്കും. ലോകത്ത് ആദ്യമായി കുട്ടികളിൽ...

Read More